വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ടെങ്കിലും മ്യൂച്വൽ ഫണ്ടുകൾ ഓടുള്ള നിക്ഷേപകരുടെ പ്രിയം വർദ്ധിച്ചുവരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത നിക്ഷേപകർക്കും വരുമാനം കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് മ്യൂച്വൽ ഫണ്ടുകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷങ്ങളിൽ ഒന്ന്.
കാരണം ഫണ്ട് മാനേജർമാർ എന്നറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരാണ് മിക്ക മ്യൂച്വൽ ഫണ്ടുകളും കൈകാര്യം ചെയ്യുന്നത്. അടുത്തിടെ ബാങ്ക് ബസാർ നടത്തിയ ഒരു സർവ്വേ പറയുന്നത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതി മ്യൂച്വൽ ഫണ്ടുകളാണെന്നാണ്. 22 മുതൽ 45 വയസ്സിനിടയിൽ പ്രായമുള്ള 1675 പേരെ ഉൾപ്പെടുത്തിയാണ് ബാങ്ക് ബസാർ സർവ്വേ സംഘടിപ്പിച്ചത്. സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം പേരും മ്യൂച്വൽ ഫണ്ടിനെയാണ് തിരഞ്ഞെടുത്തത്.

നിക്ഷേപം ഇഷ്ടത്തിനനുസരിച്ച്
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ജനപ്രിയ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. എസ്ഐപി വഴി നിക്ഷേപകന് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്. എസ്‌ഐപി വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഉറപ്പായ റിട്ടേൺ ഗ്യാരണ്ടി ഇല്ലെങ്കിലും ശരാശരി 12 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ടന്ന് മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ മനസിലാക്കാം. ഇത് പല നിക്ഷേപ പദ്ധതികളേക്കാളും ഉയർന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുകൂടാതെ കൂട്ടുപലിശ അഥവാ കോമ്പൗണ്ടിംഗിന്റെ പ്രയോജനം കാരണം എസ്ഐപിയിലൂടെ കൂടുതൽ വരുമാനം നേടാനും കഴിയും.
500 രൂപയിൽ തുടങ്ങാം
ദീർഘ കാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് മാർഗ്ഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. കേവലം 500 രൂപയിൽ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കാം. വരുമാനത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും നിക്ഷേപം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം എന്നതാണ് പ്രത്യേകത. അതോടൊപ്പം വരുമാനത്തിനനുസരിച്ച് ഇടയ്ക്കിടെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്താൽ ഭാവിയിൽ നല്ല ലാഭം നേടാനും എസ്ഐപിയിലൂടെ സാധിക്കും.
പ്രതിമാസം 1000 രൂപ മാത്രം നിക്ഷേപിച്ചാൽ പോലും 35 ലക്ഷം രൂപയിൽ കൂടുതൽ നേടാൻ എസ്ഐപി യിലൂടെ സാധിക്കും. വിശ്വാസം വരുന്നില്ല അല്ലേ...! വിശദമായി പരിശോധിക്കാം.
3 ലക്ഷം 35 ലക്ഷമാക്കാം
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി പ്രതിമാസം 1000 രൂപയുടെ നിക്ഷേപം ആരംഭിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ ഒരു വർഷം 12,000 രൂപ നിക്ഷേപിക്കേണ്ടി വരും. ഈ നിക്ഷേപം 30 വർഷത്തേക്ക് തുടരുകയാണെങ്കിൽ ആകെ നിക്ഷേപിച്ച തുക 3,60,000 രൂപയാകും.
നിക്ഷേപത്തിന് ശരാശരി 12 ശതമാനം വരുമാനം ലഭിക്കുകയാണെങ്കിൽ 31,69,914 നേടാം. അതായത് 3,60,000 രൂപയുടെ റിട്ടേണായി 31,69,914 രൂപ ലഭിക്കും. അങ്ങനെയെങ്കിൽ 30 വർഷത്തിനുള്ളിൽ ലഭിക്കുന്ന മൊത്തം വരുമാനം 35,29,914 രൂപയും ആയിരിക്കും. അതായത് 30 വർഷത്തിനു ശേഷം ലഭിക്കുന്ന തുക മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 10 മടങ്ങ് വരും.
എങ്ങനെ 50 ലക്ഷം നേടാം
ദീർഘകാല നിക്ഷേപത്തിലൂടെ 50 ലക്ഷം രൂപ സമാഹരിക്കണമെങ്കിൽ എല്ലാ വർഷവും 12,000 രൂപയുടെ നിക്ഷേപം മതിയാകില്ല. മറിച്ച് ഓരോ വർഷവും നിക്ഷേപ തുക 5 ശതമാനം വർദ്ധിപ്പിക്കണം. അങ്ങനെയെങ്കിൽ 30 വർഷത്തിനുള്ളിൽ മൊത്തം 7,97,266 രൂപയുടെ നിക്ഷേപിക്കണം. 12 ശതമാനം റിട്ടേൺ വഴി 44,76,140 രൂപയും ലഭിക്കും. അതായത് ആകെ വരുമാനം 52,73,406 രൂപയാകും.
നിക്ഷേപത്തിലൂടെ ഒരു കോടി രൂപ നേടാം
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു കോടി രൂപ സ്വരൂപിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, കുട്ടി ജനിച്ചവർഷം തന്നെ നിക്ഷേപം ആരംഭിക്കണം. അങ്ങനെയെങ്കിൽ 15 വർഷം നിക്ഷേപം തുടരാം. 15 വർഷം പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 12 ശതമാനം റിട്ടേൺ ലഭിച്ചാൽ ആകെ നിക്ഷേപം ഒരു കോടിയിലധികം രൂപയായി മാറും.
പ്രതിമാസം ഇരുപതിനായിരം രൂപ 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ ആകെ നിക്ഷേപം 36 ലക്ഷം രൂപയും ലഭിക്കുന്ന പലിശ 64.92 ലക്ഷം രൂപയും ആയിരിക്കും. അതായത് ആകെ ലഭിക്കുന്ന തുക 1.01 കോടി രൂപ ആയിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications