ജീവിതച്ചിലവുകള്‍ ദിനേനയെന്നോണം ഉയര്‍ന്ന് വരുന്ന ഈ കാലത്ത് തങ്ങളുടെ സമ്പത്ത് പരമാവധി വളര്‍ത്തുവാനാണ് ഏവരും ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തീക ആശങ്കകളില്ലാതെ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ.
ജീവിതച്ചിലവുകള്‍ ദിനേനയെന്നോണം ഉയര്‍ന്ന് വരുന്ന ഈ കാലത്ത് തങ്ങളുടെ സമ്പത്ത് പരമാവധി വളര്‍ത്തുവാനാണ് ഏവരും ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തീക ആശങ്കകളില്ലാതെ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനായി മികച്ച നിക്ഷേപ ആസൂത്രണത്തിലൂടെ മാത്രമാണ് പരമാവധി നേട്ടം ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്നും നേടുവാന്‍ സാധിക്കുക.

മ്യൂച്വല്‍ ഫണ്ടുകളിലെ പ്രതിമാസ എസ്ഐപി നിക്ഷേപം പരമാവധി നേട്ടം നിക്ഷേപത്തിലൂടെ സ്വന്തമാക്കാന്‍ നിക്ഷേപകനെ സഹായിക്കുന്നു. അച്ചടക്കത്തോടെയും സ്ഥിരതയുള്ളതുമായ നിക്ഷേപത്തിലൂടെ വലിയ തുകയുടെ നേട്ടമാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തിലൂടെ നിക്ഷേപകന് ലഭിക്കുന്നത്.
പരമാവധി ആദായം നേടുന്നതിനായി രണ്ട് പ്രധാന കാര്യങ്ങളാണ് ഓര്‍ക്കേണ്ടത്. കഴിയാവുന്നതും എത്രയും നേരത്തേ നിക്ഷേപം ആരംഭിക്കാവോ അത്രയും നേരത്തേ നിക്ഷേപം ആരംഭിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. നിക്ഷേപത്തിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ നേരത്തേ നിക്ഷേപം ആരംഭിക്കുന്നതിലൂടെ സാധിക്കും. നിക്ഷേപ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ആദ്യ ജോലി ലഭിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ നിക്ഷേപവും ആരംഭിക്കണമെന്നാണ് പറയുന്നത്. മ്യൂച്വല്‍ ഫണ്ട് എസ്ഐപികളില്‍ ചെറിയ തുകകളും നിക്ഷേപം നടത്താന്‍ സാധിക്കുമെന്നത് പ്രത്യേകതയാണ്. 500 രൂപ മുതല്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപികളില്‍ നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും.
രണ്ടാമത്തെ കാര്യം മ്യൂച്വല്‍ ഫണ്ട് എസ്ഐപി തുക ഓരോ വര്‍ഷവും നിശ്ചിത ശതമാനം ഉയര്‍ത്തുക എന്നതാണ്. ഓരോ വര്‍ഷവും ലഭിക്കുന്ന ശമ്പള വര്‍ധനവിന് ആനുപാതികമാണ് നിക്ഷേപ തുകയിലെ ഈ വര്‍ധനവും എന്നതിനാല്‍ അത് നിക്ഷേപകന് വലിയ ഭാരമായി മാറുകയുമില്ല.
മ്യൂച്വല്‍ ഫണ്ട് എസ്ഐപിയില്‍ നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ 20 കോടി രൂപയെന്ന വലിയൊരു തുക സമ്പാദ്യമായി നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. 25ാം വയസ്സില്‍ ഒരു വ്യക്തി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുകയും 60ാം വയസ്സ് വരെ നിക്ഷേപം തുടരുകയും ചെയ്താല്‍ അയാള്‍ ആകെ നിക്ഷേപിക്കുന്ന കാലയളവ് 35 വര്‍ഷമായിരിക്കും. ഈ ദീര്‍ഘകാല നിക്ഷേപത്തിലൂടെ നിക്ഷേപത്തുക ഇരട്ടിക്കിരട്ടിയായി വര്‍ധിപ്പിക്കുവാന്‍ നിക്ഷേപകന് സാധിക്കും.
35 വര്‍ഷക്കാലയളവിലേക്കുള്ള നിക്ഷേപത്തിന് എസ്ഐപി മ്യൂച്വല്‍ ഫണ്ട് ഫണ്ട് നിക്ഷേപത്തിലൂടെ ശരാശരി ലഭിക്കുന്ന ആദായം 11 മുതല്‍ 16 ശതമാനം വരെയായിരിക്കും.
20 കോടി രൂപ നേടുവാന്‍ എത്ര രൂപ ഓരോ മാസവും നിക്ഷേപിക്കണം എന്നാവും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്? 25 ാം വയസ്സില്‍ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ മാസം 15,000 രൂപ വീതം എസ്ഐപിയില്‍ നിക്ഷേപം തുടങ്ങാം. 11 ശതമാനം വാര്‍ഷിക ആദായവും 10 ശതമാനം വീതം ഓരോ വര്‍ഷവുമുള്ള എസ്ഐപി വര്‍ധനവും കണക്കാക്കിയാല്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും നിങ്ങള്‍ക്ക് ലഭിക്കുക 20.83 കോടി രൂപയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
