മ്യൂച്വൽ ഫണ്ടുകളോടുള്ള നിക്ഷേപകരുടെ ഇഷ്ടം നാൾക്കുനാൾ വർദ്ധിച്ച് വരികയാണ്. കൃത്യമായ ധാരണയിലെത്തിയാൽ മികച്ച നേട്ടമുണ്ടാക്കാം എന്നത് തന്നെയാണ് മ്യൂച്വൽ ഫണ്ടുകളുടെ നേട്ടു. ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിക്ഷേപകർ ഫണ്ട് ഹൗസിൻ്റെ പ്രശസ്തി, സ്കീമിൻ്റെ വിഭാഗം, മാക്രോ-ഇക്കണോമിക് അവസ്ഥ, ഫണ്ട് മാനേജരുടെ മുൻകാല പ്രകടനം,സ്കീമിൻ്റെ ചരിത്രപരമായ പ്രകടനം തുടങ്ങിയ ഘടകങ്ങൾ കൃത്യമായി പരിശോധിക്കണം.
ഫോക്കസ്ഡ് മ്യൂച്വൽ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ടുകളിൽ വിവിധ വിഭാഗങ്ങൾ ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും കുറഞ്ഞത് 65 ശതമാനം സ്റ്റോക്കുകളുടെ എണ്ണത്തിൽ (പരമാവധി 30 ആകാം) ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്കീമുകളെയാണ് ഫോക്കസ്ഡ് മ്യൂച്വൽ ഫണ്ടുകൾ എന്ന് പറയുന്നത്.

ഫോക്കസ്ഡ് മ്യൂച്വൽ ഫണ്ടുകളുടെ വിഭാഗത്തിൽ 27 സ്‌കീമുകളുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യയുടെ കണക്കുകൾ പ്രകാരം 1.24 ലക്ഷം കോടി രൂപയാണ് മാനേജ്‌മെൻ്റിന് കീഴിലുള്ള മൊത്തം ആസ്തികൾ. 2023 ഡിസംബർ 31-ലെ കണക്കനുസരിച്ചാണിത്.
മികച്ച പ്രകടനം നടത്തുന്ന ഫോക്കസ്ഡ് മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
1. 360 വൺ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് : 5 വർഷം കൊണ്ട് 22.35 ശതമാനം വളർച്ചയാണ് 360 വൺ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് നേടിയത്. 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന വ്യക്തികൾക്ക് ഇന്ന് 2,14,170 രൂപ ലഭിക്കും
2. ക്വാണ്ട് ഫോക്കസ്ഡ് ഫണ്ട് : 20.75 ശതമാനം വളർച്ചയാണ് കഴിഞ്ഞ 5 വർഷത്തിനിടെ ക്വാണ്ട് ഫോക്കസ്ഡ് ഫണ്ട് നേടിയത്. 1ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് 2,56,706 രൂപ ലഭിക്കും.
3. എച്ച്ഡിഎഫ്സി ഫോക്കസ്ഡ് 30 ഫണ്ട് : 19.15 ശതമാനത്തിന്റെ വളർച്ചയാണ് എച്ച്ഡിഎഫ്സി ഫോക്കസ്ഡ് 30 ഫണ്ട് കഴിഞ്ഞ 5 വർഷത്തിനിടെ നേടിയത്. അതായത് 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് ഇന്ന് 2,40,143 രൂപ നേടാൻ സാധിക്കുമായിരുന്നു.
4.ഐസിഐസിഐ പ്രുഡൻഷ്യൽ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് : 5 വർഷത്തിനിടെ 19.18 ശതമാനത്തിന്റെ വളർച്ചയാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് നേടിയത്. 1 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് 2,40,445 രൂപ കിട്ടുമായിരുന്നു.
5. നിപ്പോൺ ഇന്ത്യ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് : 5 വർഷത്തിനിടെ 18.49 ശതമാനത്തിന്റെ വളർച്ചയാണ് നിപ്പോൺ ഇന്ത്യ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് നേടിയത്. 5 വർഷം മുൻപ് 1 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് 2,33,565 രൂപ കിട്ടും.
6. ഫ്രാങ്ക്ലിൻ ഇന്ത്യ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് : 18.48 ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഫ്രാങ്ക്ലിൻ ഇന്ത്യ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് നേടിയത്. 1 ലക്ഷം രൂപ ഇന്ന് 2,33,467 രൂപയായി വർദ്ധിച്ചിട്ടുണ്ടാകും.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 18 ശതമാനത്തിലധികം വാർഷിക വരുമാനം നൽകിയ ആറ് മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. 360 വൺ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 22.35 ശതമാനവും ക്വാണ്ട് ഫോക്കസ്ഡ് ഫണ്ട് 20.75 ശതമാനവും വാർഷിക വരുമാനം നൽകി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 360 വൺ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിൽ അഞ്ച് വർഷം മുമ്പ് ആരെങ്കിലും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് 2.74 ലക്ഷമായി ഉയരുമായിരുന്നു . അതേ ഒരു ലക്ഷം നിക്ഷേപം ക്വാണ്ട് ഫോക്കസ്ഡ് ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 2.56 ലക്ഷം രൂപയായി വളരുമായിരുന്നു .
ഒരു നിക്ഷേപകന് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ട തുകയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാകും. ഓരോരുത്തരുടെയും വരുമാനവും ആവശ്യങ്ങളും അനുസരിച്ചാണ് അവർ നിക്ഷേപം നടത്തുക. അതിനാൽ തന്നെ, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഒരു നിശ്ചിത തുക നിശ്ചയിച്ചിട്ടില്ല. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ട തുകയിൽ എത്തിച്ചേരാൻ നമ്മൾ ഒരു രീതി തെരഞ്ഞെടുക്കേണ്ടതുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
