മ്യൂച്വൽ ഫണ്ടിലൂടെ മികച്ച വരുമാനം, 7-5-3-1 നിയമം അറിഞ്ഞാൽ നേട്ടം ഉറപ്പാക്കാം

മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് സർവ്വസാധാരണമാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലെങ്കിലും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നതാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്‍റെ ഗുണം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച മാർഗം. എസ്ഐപി നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ സാധാരണ ഉപയോഗിക്കുന്ന റൂൾ ആണ് 7 5 3 1. എന്താണ് ഈ റൂൾ എന്ന് നമുക്ക് നോക്കാം.

7 5 3 1 റൂൾ

7 വർഷം, 5 വിഭാഗങ്ങൾ, 3 ഘട്ടങ്ങൾ, 1 ടോപ്പ് അപ്പ് എന്നതാണ് 7 5 3 1 റൂൾ എന്നത് കൊണ്ട് അർഥമാക്കുന്നത്.

7 വർഷം: ഇക്വിറ്റി നിക്ഷേപങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കൂട്ടുപലിശയുടെ നേട്ടമുള്ളത് കൊണ്ട് തന്നെ മ്യൂച്വൽ ഫണ്ടിൽ ഏറ്റവും കുറഞ്ഞത് 7 വർഷമെങ്കിലും നിക്ഷേപിക്കണമെന്നതാണ് 7 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 7 വർഷമോ അതിൽ കൂടുതളോ ഉള്ള സമയപരിധി വിവിധ മാർക്കറ്റ് സൈക്കിളുകളും ചാഞ്ചാട്ടവും നാവിഗേറ്റ് ചെയ്യാൻ അനുവദിക്കുന്നു. അതുവഴി മികച്ച നേട്ടമുണ്ടാക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.

5 വിഭാഗങ്ങൾ: പ്രാരംഭ നിക്ഷേപ തുക നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍, അടുത്ത ഘട്ടം അതിനെ അഞ്ച് വ്യത്യസ്ത സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളായി വിഭജിക്കുക എന്നതാണ്. ഓരോ എസ്ഐപിയും വ്യത്യസ്ത മ്യൂച്വല്‍ ഫണ്ട് സ്കീമിനെയോ വിഭാഗത്തെയോ പ്രതിനിധീകരിക്കണം. വിവിധ ഫണ്ടുകളിലുടനീളം നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നതിനും റിട്ടേണിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

മ്യൂച്വൽ ഫണ്ടിലൂടെ മികച്ച വരുമാനം,  7-5-3-1 നിയമം അറിഞ്ഞാൽ നേട്ടം ഉറപ്പാക്കാം

3 ഘട്ടങ്ങൾ: കഠിനമായ മൂന്ന് പരീക്ഷണ ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയാതെയാണ് ഭൂരിഭാഗം എസ്ഐപി നിക്ഷേപകരും തങ്ങളുടെ എസ്ഐപി നിക്ഷേപത്തെ കൈയൊഴിയുന്നത്. നിരാശ, കോപാവേശം, പരിഭ്രാന്തി.

നിരാശ : എസ്ഐപിയിൽ നിന്നുള്ള ആദായം 7 - 10 ശതമാനം നിരക്കിലാകുന്ന വേളയിൽ തോന്നുന്നത് (കൂടുതൽ കിട്ടുമായിരുന്നുവെന്ന പ്രതീക്ഷ)

കോപാവേശം : എസ്ഐപിയിൽ നിന്നുള്ള ആദായം 0 - 7 ശതമാനം നിരക്കിലാകുന്ന ഘട്ടത്തിൽ തോന്നുന്നത് (ഇതിലും ഭേദം ബാങ്കിൽ എഫ്ഡി ഇട്ടാൽ മതിയാരുന്നുവെന്ന ചിന്ത)

പരിഭ്രാന്തി : എസ്ഐപിയിൽ നിന്നുള്ള ആദായം നെഗറ്റീവ് നിരക്കിലാകുന്ന വേളയിൽ തോന്നുന്നത് (നിക്ഷേപിച്ച തുക പോലും കിട്ടുന്നില്ല)

മേൽസൂചിപ്പിച്ച കാര്യങ്ങൾ മിക്ക എസ്ഐപി നിക്ഷേപകരുടെയും മനസിലൂടെ കടന്നു പോയിട്ടുണ്ടാകും. പ്രത്യേകിച്ചും നിക്ഷേപത്തിൻ്റെ ആദ്യ ഏഴ് വർഷക്കാലയളവിൽ.

1 ടോപ്പ് അപ്പ്: ചെറിയ തോതിലാണെങ്കിൽ പോലും നിങ്ങളുടെ ഇക്വിറ്റി അധിഷ്ഠിത മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിലേക്കുള്ള എസ്ഐപി തുകയിൽ എല്ലാ വർഷവും വർധന വരുത്തുന്നതിലൂ‌‌ടെ ദീർഘമായ കാലയളവിൽ അന്തിമ പോർട്ട്ഫോളിയോ മൂല്യത്തിൽ വൻ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നതാണ് വസ്തുത.

മ്യൂച്വൽ ഫണ്ടിലൂടെ മികച്ച വരുമാനം,  7-5-3-1 നിയമം അറിഞ്ഞാൽ നേട്ടം ഉറപ്പാക്കാം

മ്യൂച്വൽ ഫണ്ട് നിക്ഷേപം-നേട്ടങ്ങൾ

1. വൈവിദ്ധ്യവൽക്കരണവും, ലിക്വിഡിറ്റിയും

സ്റ്റോക്കുകൾ, ബോണ്ടുകൾ തുടങ്ങി വിവിധ തരം നിക്ഷേപ ഉപകരണങ്ങളിലൂടെ നേട്ടമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുന്നു. നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കാനും, സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാനും ഇത് സഹായിക്കുന്നു.

2. കുറഞ്ഞ ചിലവ്, നികുതി ആനുകൂല്യങ്ങൾ

വൈവിദ്ധ്യവൽക്കരണം, പ്രഫഷണൽ മാനേജ്മെന്റ് എന്നിവയോടൊപ്പം കുറഞ്ഞ ട്രാൻസാക്ഷൻ നിരക്കുകൾ അടക്കമുള്ള താഴ്ന്ന ചിലവുകളും നേട്ടങ്ങളാണ്. വിവിധ നിക്ഷേപകരുടെ പണം പൂൾ ചെയ്യുന്നതിനാൽ ചിലവു കുറഞ്ഞ രീതിയിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമുകൾ (ELSS) നികുതി ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X