പലരും റിട്ടയര്‍മെന്റ് ആസൂത്രണത്തെ ഗൗരവതരമായി കാണാറില്ല. സമയം ഇനിയുമുണ്ടല്ലോ, കുറച്ച് കഴിഞ്ഞിട്ടാകട്ടെ എന്ന് പറഞ്ഞ് റിട്ടയര്‍മെന്റ് ആസൂത്രണവും നിക്ഷേപവും വൈകിപ്പിക്കുകയാണ് മിക്കവരും ചെയ്യാറ്. അവസാനം റിട്ടയര്‍മെന്റ് പ്രായത
പലരും റിട്ടയര്‍മെന്റ് ആസൂത്രണത്തെ ഗൗരവതരമായി കാണാറില്ല. സമയം ഇനിയുമുണ്ടല്ലോ, കുറച്ച് കഴിഞ്ഞിട്ടാകട്ടെ എന്ന് പറഞ്ഞ് റിട്ടയര്‍മെന്റ് ആസൂത്രണവും നിക്ഷേപവും വൈകിപ്പിക്കുകയാണ് മിക്കവരും ചെയ്യാറ്. അവസാനം റിട്ടയര്‍മെന്റ് പ്രായത്തോട് അടുക്കുമ്പോഴായിരിക്കും അതിന്റെ ഗൗരവം മനസ്സിലാക്കുന്നതും നിക്ഷേപം നടത്തുവാന്‍ പരക്കം പായുന്നതും.

എന്നാല്‍ അപ്പോഴായിരിക്കും കുറച്ചു നേരത്തേ നിക്ഷേപം ആരംഭിക്കാതിരുന്നത് അബദ്ധമായെന്ന് നാം തിരിച്ചറിയുന്നത്. റിട്ടയര്‍മെന്റ് ആസൂത്രണം എത്രയും നേരത്തേ ആരംഭിക്കുന്നുവോ അത്രയും നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. ഒരു വ്യക്തിയുടെ ഇരുപതുകളിലോ അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മുപ്പതുകളുടെ തുടക്കത്തിലോ എങ്കിലും റിട്ടയര്‍മെന്റ് പ്ലാനിംഗ് ആരംഭിക്കണം.
Also Read: പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍
ദീര്‍ഘകാല റിട്ടയര്‍മെന്റ് ആസൂത്രണത്തില്‍ പണപ്പെരുപ്പം, പലിശ നിരക്ക്, ഉയരുന്ന ചികിത്സാ ആശുപത്രി ചിലവുകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും യഥാര്‍ഥ ആദായ നിരക്ക് കണക്കാക്കുന്നത്. സമ്പത്ത് സൃഷ്ടിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിക്ഷേപത്തില്‍ നിന്ന് തിരികെ ലഭിക്കുന്ന ആദായമാണ്. ഇവിടെയാണ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യം. നിക്ഷേപത്തിലൂടെ ഉയര്‍ന്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്.
Also Read : ഭവന വായ്പയിലും സേവിംഗ്സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ ആരംഭിക്കുന്നതില്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം മ്യൂച്വല്‍ ഫണ്ട് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്ഐപി)കളാണ്. റിസ്ക് എടുക്കുവാനുള്ള താത്പര്യവും നിക്ഷേപ ലക്ഷ്യവും അടിസ്ഥാനമാക്കി എസ്ഐപികളിലൂടെ ഒരു വ്യക്തിയ്ക്ക് എളുപ്പത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കാം. ഒരു വ്യക്തിയുടെ സമ്പാദ്യവും ചിലവുകളും തമ്മില്‍ സമതുലനാവസ്ഥ എപ്പോഴും നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കാം.
Also Read : പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍
റിട്ടയര്‍മെന്റിന് ശേഷം സ്ഥിരമായ ആദായം ലഭിക്കുവാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. റിട്ടയര്‍മെന്റ് പ്ലാനിംഗിനായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെയുള്ള ഏറ്റവും മികച്ച രീതി സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ആണ്. നിശ്ചിത കാലയളവില്‍ നിന്നും ഒരു തുക പിന്‍വലിക്കുവാന്‍ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ അനുവദിക്കും. ഈ പ്ലാനിലൂടെ മുന്‍ നിശ്ചയിക്കപ്പെട്ട ഒരു തുക നിക്ഷേപകര്‍ക്ക് ഓരോ മാസവും നിശ്ചിത ഇടവേളകളില്‍ നിക്ഷേപകര്‍ക്ക് പിന്‍വലിക്കാം.
Also Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്ഷന് പദ്ധതിയെ
ഉദാഹരണത്തിന് നിങ്ങള്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ 12 ലക്ഷം രൂപ നിക്ഷേപിച്ചു എന്ന് കരുതുക. നിങ്ങള്‍ക്ക് ഓരോ മാസവും 1, 00,00,00 രൂപ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി നേരത്തേ നിശ്ചയിക്കപ്പെട്ട 12 മാസങ്ങളിലേക്ക് പിന്‍വലിക്കാം. അതേ സമയം ശേഷിക്കുന്ന നിക്ഷേപ തുക തെരഞ്ഞെടുക്കപ്പെട്ട മ്യൂച്വല്‍ ഫണ്ട് കാറ്റഗറിക്ക് അനുസരിച്ച് ആദായം ലഭിക്കുകയും ചെയ്യും.
Also Read : കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്ഷന് പദ്ധതി; ഈ പെന്ഷന് ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ എന്നത് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാനിന്റെ നേരെ വിപരീതമെന്ന് പറയാവുന്ന പ്രക്രിയയാണ്. എസ്ഐപി നിക്ഷേപ രീതിയില്‍ നിക്ഷേപകന് അയാളുടെ അക്കൗണ്ടില്‍ നിന്നും എത്ര തുക വീതം ഏത് തീയ്യതിയില്‍ ഡെബിറ്റ് ചെയ്യപ്പെടണമെന്ന് നേരത്തേ തന്നെ നിശ്ചയിക്കും.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications