ഓഹരി വിപണി മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുന്ന മേഖലയാണ്. ഇന്ത്യയിൽ ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം ആളുകൾ മാത്രമേ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ തയ്യാറാകുന്നുള്ളു. ഓഹരി വിപണിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം വിപണിയെ സംബന്ധിച്ച് കൃത്യമായ ധാരണ ഇല്ല എന്നതാണ്. എന്നാൽ കൃത്യമായ ധാരണ നേടാൻ സാധിച്ചാൽ മികച്ച നേട്ടം തന്നെ ഉണ്ടാക്കാൻ സാധിക്കും.
മ്യൂച്വൽ ഫണ്ട് നിക്ഷേപം
പൊതുവിൽ അപകട സാധ്യതകൾ കുറഞ്ഞ നിക്ഷേപം മ്യൂച്വൽ ഫണ്ടുകളിലേതാണ്. വിവിധ നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുകയും ശേഖരിക്കുകയും ഓഹരികൾ, ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ എന്നിവയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. കൂട്ടായ നിക്ഷേപ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങൾ നിക്ഷേപകർക്കിടയിൽ ആനുപാതികമായി വിതരണം ചെയ്യുകയും ചെയ്യുന്നു.
ഏത് തിരഞ്ഞെടുക്കണം
ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപകന്‍റെ ലക്ഷ്യങ്ങൾ, റിസ്ക് ടോളറൻസ്, ഹ്രസ്വ, ഇടത്തരം, ദീർഘകാല ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപ പരിധി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്വിറ്റി സ്കീമുകൾ, ഡെറ്റ് സ്കീമുകൾ, ഹൈബ്രിഡ് സ്കീമുകൾ തുടങ്ങിയവയാണ് പ്രധാന മ്യൂച്വൽ ഫണ്ടുകൾ.

ഡെറ്റ് സ്കീമുകൾ
പ്രധാനമായും ബോണ്ടുകളിലോ മറ്റ് ഡെറ്റ് സെക്യൂരിറ്റികളിലോ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടാണ്. സർക്കാർ, പൊതു ധനകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ നൽകുന്ന ഹ്രസ്വ, ദീർഘകാല സെക്യൂരിറ്റികളിലാണ് ഡെറ്റ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഉദാഹരണത്തിന്, ട്രഷറി ബില്ലുകൾ, ഗവൺമെന്റ് സെക്യൂരിറ്റീസ്, ഡിബഞ്ചറുകൾ, കൊമേഴ്സ്യൽ പേപ്പർ, ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്നു.
ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട് (തീമാറ്റിക് ഫണ്ട്)
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 100 ശതമാനത്തിലധികം റിട്ടേൺ നൽകാൻ കഴിഞ്ഞ മ്യൂച്വൽ ഫണ്ടുകളിലൊന്നാണ് ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട് (തീമാറ്റിക് ഫണ്ട്). അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ അഥവാ എഎംഎഫ്ഐയുടെ കണക്കുകൾ പ്രകാരം 2024 ഫെബ്രുവരി 22 വരെ ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ടിന്‍റെ ഡയറക്ട് പ്ലാൻ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 103.62 ശതമാനം റിട്ടേൺ നൽകി. മറുവശത്ത് ഫണ്ടിന്‍റെ സാധാരണ പ്ലാൻ നൽകിയ റിട്ടേൺ 100.80 ശതമാനമാണ്.
റിട്ടേൺ കാൽക്കുലേറ്റർ
മ്യൂച്വൽ ഫണ്ട് റിട്ടേൺ കാൽക്കുലേറ്റർ അനുസരിച്ച് 2023 ഫെബ്രുവരി 1 മുതൽ 2024 ഫെബ്രുവരി 1 വരെ സ്കീമിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ വഴി പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചു എന്ന് കരുതുക. 12 മാസം കൊണ്ട് നിക്ഷേപിച്ച ആകെ തുക 1,20,000 രൂപയായിരിക്കും. എന്നാൽ ഫണ്ട് നൽകിയ റിട്ടേൺ കൂടി കൂട്ടുമ്പോൾ നിക്ഷേപ തുക 2,12,797 രൂപയായി വർധിച്ചിട്ടുണ്ടാകും (ഫെബ്രുവരി, 22, 2024 ലെ മൂല്യം അനുസരിച്ച്).
ആദിത്യ ബിർള സൺ ലൈഫ് പി.എസ്.യു ഇക്വിറ്റി ഫണ്ട് പോർട്ട്ഫോളിയോ
എൻടിപിസി, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനി, കോൾ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് മ്യൂച്വൽ ഫണ്ട് സ്കീമിലെ ഏറ്റവും മികച്ച ഏഴ് ഹോൾഡിംഗുകൾ.
എന്താണ് തീമാറ്റിക് ഫണ്ട്..?
പൊതുവായ ഒരു പ്രമേയത്തെ മുൻനിർത്തി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് തീമാറ്റിക് ഫണ്ടുകൾ. ഉദാഹരണത്തിന്, ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടുകൾ ആ മേഖലയുടെ വളർച്ച പ്രയോജനപ്പെടുത്തുന്ന കമ്പനികളിൽ പണം നിക്ഷേപിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications