മ്യൂച്വല്‍ ഫണ്ട് എന്നത് ഏറെ ജനപ്രിയമായ ഒരു നിക്ഷേപ ഉപാധിയാണ്. ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിയോ, ഫണ്ട് ഹൗസോ പല വ്യക്തികളില്‍ നിന്നും ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകരില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ ഒരു പൊതുവായ നിക്ഷേപ
മ്യൂച്വല്‍ ഫണ്ട് എന്നത് ഏറെ ജനപ്രിയമായ ഒരു നിക്ഷേപ ഉപാധിയാണ്. ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിയോ, ഫണ്ട് ഹൗസോ പല വ്യക്തികളില്‍ നിന്നും ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകരില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ ഒരു പൊതുവായ നിക്ഷേപ ലക്ഷ്യത്തോടെ സംയോജിപ്പിക്കുമ്പോഴാണ് മ്യൂച്വല്‍ ഫണ്ടുകള്‍ രൂപം കൊള്ളുന്നത്.

അതിനു ശേഷം ഒരു ഫണ്ട് മാനേജറെ നിയമിക്കുകയും സാമ്പത്തിക വിദഗ്ധനായ ആ ഫണ്ട് മാനേജര്‍ സംയോജിപ്പിക്കപ്പെട്ട നിക്ഷേപം കൈകാര്യം ചെയ്യുകയും സ്റ്റോക്കുകളും ബോണ്ടുകളുമൊക്കെ വാങ്ങിക്കുകയും ചെയ്യും. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് വിദഗ്ധര്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്ട്ഫോളിയോയുടെ നേട്ടം ലഭിക്കും. നിക്ഷേപത്തിന് അനുസരിച്ചാണ് ഫണ്ട് വിന്യാസം എന്നതിനാല്‍ ലാഭ നഷ്ടങ്ങളും അത്ന് ആനുപാതികമായിരിക്കും.
ഇക്വിറ്റി ഫണ്ടുകള്‍, ഡെബ്റ്റ് ഫണ്ടുകള്‍, ബാലന്‍സ്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിങ്ങനെയാണ് അവയുടെ ആസ്തി വിന്യാസമനുസരിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍ തരംതിരിക്കപ്പെട്ടിരിക്കുന്നത്. ഇവ ഓരോന്നിന്റെയും പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഇക്വിറ്റി ഫണ്ടുകള്‍
കമ്പനികളുടെ ഇക്വിറ്റി ഷെയറുകളിലാണ് ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. പോര്‍ട്ട്ഫോളിയോയുടെ ചുരുങ്ങിയത് 65 ശതമാനമെങ്കിലും ഇക്വിറ്റി ഇന്സ്ട്രുമെന്റികളിലാണ് നിക്ഷേപിക്കുന്നത് എങ്കില്‍ ആ മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ടുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുക. മറ്റെല്ലാ മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളെക്കാളും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കുന്നത് ഇക്വിറ്റി ഫണ്ടുകളാണ്. എന്നാല്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായിട്ടായിരിക്കും ആദായം ലഭിക്കുന്നത്.
ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍
ഡെബ്റ്റ് ഫണ്ടുകള്‍ പ്രധാനമായും ഡെബ്റ്റ്, മണി മാര്‍ക്കറ്റ്, ട്രഷറി ബില്ലുകള്‍, ഗവ. ബോണ്ടുകള്‍, സെര്ട്ടിഫിക്ക്റ്റ് ഓഫ് ഡെപ്പോസിറ്റ് തുടങ്ങിയ ഫിക്സഡ് ഇന്‍കം ഇന്‍സ്ട്രുമെന്റുകള്‍ തുടങ്ങിയവയിലാണ് നിക്ഷേപം നടത്തുന്നത്. പോര്‍ട്ട്ഫോളിയോയുടെ ചുരുങ്ങിയത് 65 ശതമാനമെങ്കിലും ഡെബ്റ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെയാണ് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. കുറഞ്ഞ റിസ്ക് മാത്രം എടുക്കുവാന്‍ താത്പര്യപ്പെടുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടാണിത്. വിപണിയിലെ ചാഞ്ചാട്ടം ഈ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ കാര്യമായി സ്വാധീനിക്കുകയില്ല. അതിനാല്‍ തന്നെ ആദായം മുന്‍കൂട്ടി കാണുവാന്‍ സാധിക്കുകയും ചെയ്യും.
ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍
ഇക്വിറ്റികളിലും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലും ഇത്തരം ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നു. റിസ്കും ആദായവും തമ്മിലുള്ള അനുപാതം സമതുലിതമായി നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വിപണിയുടെ നില അനുസരിച്ച് ഫണ്ട് മാനേജര്‍ക്ക് ആസ്തി വിന്യാസത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഇതുവഴി നിക്ഷേപകരുടെ നഷ്ട സാധ്യതകള്‍ കുറയ്ക്കുവാനും സാധിക്കും. ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്ക്കരണത്തിലേക്ക് നയിക്കും. ഒപ്പം ഇക്വിറ്റികളിലേയും ഡെബ്റ്റ് ഇന്സ്ട്രുമെന്റുകളിലേയും നേട്ടങ്ങള്‍ സ്വന്തമാക്കുവാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
