ലക്ഷങ്ങള്‍ക്ക് മൂല്യം കുറയുന്ന ഇന്നത്തെ കാലത്ത് കോടിപതിയാവുകയാണ് ഏവരുടെയും സ്വപ്നം. അക്കൗണ്ടില്‍ 1 കോടി രൂപ സ്വരുക്കൂട്ടണം; ഇതിനായി വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ തേടുകയാണ് ഓരോരുത്തരും. കയ്യിലെ തുച്ഛമായ തുക കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുമോ? പലരും ഈ ചോദ്യം വരുമ്പോള്‍ പുരികം ചുളിക്കും.
എന്നാല്‍ ശങ്കിക്കേണ്ട, ചിട്ടയായ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഒരു കോടി രൂപ ആര്‍ക്കും സമ്പാദിക്കാം. സമ്പാദ്യം ഒരു കോടി രൂപയിലെത്തിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന് മ്യൂച്വല്‍ ഫണ്ടുകളാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിനെക്കാളും മികച്ചൊരു സാധ്യത മുന്നിലില്ല.
ഒറ്റത്തവണയായി വലിയ തുക മ്യൂച്വല്‍ ഫണ്ടില്‍ ഇട്ടാല്‍ മാത്രമേ കാര്യമുള്ളൂ എന്നാണ് പലരുടെയും ധാരണ. ഇതു തെറ്റാണ്. കയ്യിലെ ചെറിയ തുക തവണ വ്യവസ്ഥയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. വ്യവസ്ഥാപിത നിക്ഷേപ പദ്ധതിയെന്നാണ് (എസ്ഐപി) ഇതറിയപ്പെടുന്നത്. എസ്ഐപിയിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ ആര്‍ക്കും അനായാസം നിക്ഷേപം നടത്താം.
എസ്ഐപി വഴി നിക്ഷേപിക്കുമ്പോള്‍
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് എസ്ഐപി. ചെറിയ തുകകളായി ക്രമമായ ചെറിയ ഇടവേളകളില്‍ നിക്ഷേപം നടത്താന്‍ ഈ മാര്‍ഗം സഹായിക്കുന്നു. ആഴ്ച്ചയിലോ, മാസത്തിലോ, മൂന്നുമാസം കൂടുമ്പോഴോ, ആറുമാസം കൂടുമ്പോഴോ, വര്‍ഷത്തില്‍ ഒരിക്കലോ ആയി നിങ്ങള്‍ക്ക് എസ്ഐപിയിലൂടെ നിക്ഷേപം നടത്താം.
പ്രതിമാസം 100 രൂപ മുതലുള്ള എസ്ഐപി മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ന് വിപണിയിലുണ്ട്. നിശ്ചിത കാലത്തേക്ക് ഓരോ തവണയും എത്ര രൂപ വീതം അടയ്ക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകനുണ്ട്. അതായത് എസ്ഐപിയിലൂടെ അടയ്ക്കാവുന്ന ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല.
നിക്ഷേപകരില്‍ സമ്പാദ്യശീലവും നിക്ഷേപശീലവും ഒരുപോലെ വളര്‍ത്തിയെടുക്കാന്‍ എസ്ഐപിക്ക് കഴിയും. എസ്ഐപി വഴി നിക്ഷേപിക്കുമ്പോള്‍ വിപണിയുടെ കയറ്റിറക്കങ്ങളില്‍ വിവിധ നിലവാരത്തില്‍ നിക്ഷേപം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അതായത് വിപണി താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റും കൂടുമ്പോള്‍ കുറഞ്ഞ യൂണിറ്റുമാണ് നിക്ഷേപകന് ലഭിക്കുക. ഇതിലൂടെ ഏതു സമയത്തു വിപണിയില്‍ പ്രവേശിക്കണമെന്ന ആശയക്കുഴപ്പം ഒഴിവാക്കാം.
1 കോടി രൂപ സമ്പാദിക്കാന്‍
മ്യൂച്വല്‍ ഫണ്ടുകളില്‍ ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കുന്നതിലും നല്ലത് എസ്ഐപി വഴിയുള്ള നിക്ഷേപമാണ്. കാരണം ഒരുമിച്ച് വലിയ തുക നിക്ഷേപിക്കുമ്പോള്‍ റിസ്ക് കൂടും. നിക്ഷേപത്തിന് പിന്നാലെ ഏതെങ്കിലും കാരണത്താല്‍ ഇടിവുണ്ടായാല്‍ നിക്ഷേപത്തില്‍ നല്ലൊരു പങ്കും നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
എസ്ഐപി വഴിയാകുമ്പോള്‍ ദീര്‍ഘകാലം കൊണ്ടാണ് തുക പൂര്‍ണമായും നിക്ഷേപിച്ചു തീരുക. ഇതുവഴി റിസ്ക് വിതരണം ചെയ്യപ്പെട്ടുപോകുന്നു. നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗത്തിന് മാത്രമേ നഷ്ട സാധ്യതയുണ്ടാകുന്നുള്ളൂ. ഈ അവസരത്തില്‍ 1 കോടി രൂപയിലേക്ക് എത്താന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണമെന്ന വിവരങ്ങള്‍ ചുവടെ അറിയാം.
1. വിപണി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസം 45,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 9 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ സമ്പാദ്യം 1.02 കോടി രൂപയില്‍ എത്തും. ഇതേസമയം, ഫണ്ടിന്റെ റിട്ടേണ്‍ നിരക്ക് ഓരോ വര്‍ഷവും 15 ശതമാനമായിരിക്കണം. ഇവിടെ 48.6 ലക്ഷം രൂപ മാത്രമാണ് നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് നടത്തുന്ന നിക്ഷേപം. ബാക്കിയുള്ള 53.4 ലക്ഷം രൂപ ഓരോ വര്‍ഷത്തെയും നേട്ടം സംയോജിച്ചുള്ളതാണ്.
2. വിപണി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസം 30,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 11 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ സമ്പാദ്യം 1.01 കോടി രൂപയില്‍ എത്തും. ഇതേസമയം, ഫണ്ടിന്റെ റിട്ടേണ്‍ നിരക്ക് ഓരോ വര്‍ഷവും 15 ശതമാനമായിരിക്കണം. ഇവിടെ 39.6 ലക്ഷം രൂപ മാത്രമാണ് നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് നടത്തുന്ന നിക്ഷേപം. ബാക്കിയുള്ള 61.34 ലക്ഷം രൂപ ഓരോ വര്‍ഷത്തെയും നേട്ടം സംയോജിച്ചുള്ളതാണ്.
പക്ഷെ ജീവിതചിലവുകള്‍ കുതിച്ചുയരുന്ന ഇന്നത്തെ കാലത്ത് 30,000 രൂപ മിച്ചം പിടിക്കുകയെന്നത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ വിഷമിക്കേണ്ട, സാധാരണക്കാരനും കോടിപതിയാകാന്‍ മ്യൂച്വല്‍ ഫണ്ടില്‍ അവസരമുണ്ട്. അതെങ്ങനെയെന്നല്ലേ, ചുവടെ അറിയാം.
15x15x15 നിയമം പിന്തുടര്ന്നാല് മ്യൂച്വല്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപ ആര്‍ക്കും സമ്പാദിക്കാം. സംഭവം ലളിതമാണ്. 15 ശതമാനം റിട്ടേണ്‍ തരുന്ന ഫണ്ടില്‍ പ്രതിമാസം 15,000 രൂപ വീതം 15 വര്‍ഷത്തേക്ക് അടയ്ക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടില്‍ 1 കോടി രൂപ തികയും.
ഇവിടെ 27 ലക്ഷം രൂപ മാത്രമാണ് നിക്ഷേപകന് മ്യൂച്വല്‍ ഫണ്ടിലേക്ക് അടയ്ക്കുന്നത്. 74.53 ലക്ഷം രൂപ 15 വര്‍ഷത്തെ നേട്ടങ്ങള്‍ സംയോജിച്ചുള്ളതാണ്. പ്രതിമാസം 15,000 രൂപ നീക്കിവെയ്ക്കാന്‍ ഒരുപരിധി വരെ ഏവര്‍ക്കും സാധിക്കും. 15 വര്‍ഷം കാലയളവെന്നതും നീതിയുക്തമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
