മ്യൂച്വല്‍ ഫണ്ട് വേണോ അതോ സ്ഥിര നിക്ഷേപമോ? ഏതാണ് നിങ്ങള്‍ക്ക് വലിയ ആദായം നേടിത്തരിക എന്ന് പരിശോധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാല നിക്ഷേപത്തിനായി സ്ഥിര നിക്ഷേപങ്ങളാണോ അതോ മ്യൂച്വല്‍ ഫണ്ടുകളാണോ മികച്ചത് എന്നതിനെപ്പറ്റി നമ്മളില്‍ ചിലര്‍ക്കെങ്കിലും പലപ്പോഴും ആശങ്കകളുണ്ടാകാറുണ്ട്. ഇവയില്‍ ഏതില്‍ നിക്ഷേപിച്ചാലാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും വലിയ ആദായം സ്വന്തമാക്കാന്‍ സാധിക്കുക?

 

മ്യൂച്വല്‍ ഫണ്ടുകളും സ്ഥിര നിക്ഷേപവും

മ്യൂച്വല്‍ ഫണ്ടുകളും സ്ഥിര നിക്ഷേപവും

സ്ഥിര നിക്ഷപങ്ങളിലൂടെ നിങ്ങള്‍ക്ക് ഒരു നിശ്ചിത തുക ഉറപ്പായും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ആ നേട്ടം മ്യൂച്വല്‍ ഫണ്ടുകള്‍ തരുന്ന ആദായവുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണെന്ന് നമുക്ക് കാണാം. അതായത് ഒരേ തുക, ഒരേ കാലയളവിലേക്ക് നിക്ഷേപിക്കുമ്പോള്‍ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ വലിയ തുക ആദായമായി നിക്ഷേപകന് നല്‍കുക മ്യൂച്വല്‍ ഫണ്ടുകള്‍ ആണെന്നര്‍ഥം.

കൂടുതല്‍ നേട്ടം എവിടെ?

കൂടുതല്‍ നേട്ടം എവിടെ?

ഇതെങ്ങനെയാണെന്ന് നമുക്കൊന്ന് വിശദമായി പരിശോധിക്കാം. നിങ്ങള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങളുടെ പക്കലുള്ള തുക നിക്ഷേപം നടത്തുമ്പോള്‍ ബാങ്ക് ആ തുക ബിസിനസുകള്‍ക്ക് വായ്പയായി നല്‍കിക്കൊണ്ടാണ് ആദായം കണ്ടെത്തുന്നത്. എന്നാല്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍, ഇത്തരത്തില്‍ ശേഖരിക്കുന്ന തുകകള്‍ മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. അതായത് മികച്ച കമ്പനികളുടെ ഇക്വിറ്റികള്‍ വാങ്ങിക്കും.

എവിടെയാണ് റിസ്‌ക്?

എവിടെയാണ് റിസ്‌ക്?

നിക്ഷേപത്തിന് നിങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗമേതായാലും ആത്യന്തികമായി നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത് ബിസിനസിലാണ്. അതുകൊണ്ട് തന്നെ അതിന്റെ അസ്ഥിരതകളും നഷ്ട സാധ്യതകളും സ്വഭാവികമായും നിങ്ങളുടെ പണത്തിനെയും ബാധിക്കും. എന്നാല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ പണം സുരക്ഷിതമായിരിക്കുമെന്നും നിക്ഷേപത്തില്‍ റിസ്‌ക് സാധ്യതകള്‍ തീരെ ഇല്ല എന്നുമാണ് നമ്മുടെ വിശ്വാസം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പണം നഷ്ടമാകുമെന്നും വലിയ റിസ്‌കാണെന്നും നാം കരുതുകയും ചെയ്യുന്നു.

ഇരു നിക്ഷേപങ്ങളിലും റിസ്‌ക് ഉണ്ടാകും

ഇരു നിക്ഷേപങ്ങളിലും റിസ്‌ക് ഉണ്ടാകും

സ്ഥിര നിക്ഷേപങ്ങളിലായാലും മ്യൂച്വല്‍ ഫണ്ടുകളിലായാലും നമ്മുടെ പണം മറ്റുള്ളവരുടെ കൈകളില്‍ എത്തുകയാണ് ചെയ്യുന്നത്. അതിന്റെ റിസ്‌ക് ഇരു നിക്ഷേപങ്ങളിലുമുണ്ടാകും എന്നതാണ് യാഥാര്‍ഥ്യം. ലാര്‍ജ് ക്യാപ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടേയും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും ആദായം താരതമ്യം ചെയ്ത് നോക്കിയാല്‍ നമുക്ക് വലിയ വ്യത്യാസം രണ്ടും തമ്മില്‍ കാണുവാന്‍ സാധിക്കും. അതിനാല്‍ തന്നെ നിക്ഷേപിക്കും മുമ്പ് ഈ രണ്ട് നിക്ഷേപ മാര്‍ഗങ്ങളിലെയും റിസ്‌ക് സാധ്യതകള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ റിസ്‌ക് കുറഞ്ഞവയാകുന്നത് എങ്ങനെ?

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ റിസ്‌ക് കുറഞ്ഞവയാകുന്നത് എങ്ങനെ?

എന്നിട്ടും എന്തുകൊണ്ടാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ റിസ്‌ക് കുറഞ്ഞവയായിരിക്കുന്നതെന്ന് അറിയേണ്ടേ? അതിന്റെ ഒരു പ്രധാന കാരണം പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരണമാണ്. ബാങ്കുകള്‍ക്ക് വൈവിധ്യമായ പോര്‍ട്ട്‌ഫോളിയോകളാണുള്ളത്. അവര്‍ ബിസിനസുകള്‍ക്ക് മാത്രമല്ല, റീട്ടെയില്‍ ഉപയോക്താക്കള്‍ക്കും നിക്ഷേപം വായ്പയായി നല്‍കുന്നുണ്ട്. പരമാവധി ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വിവിധങ്ങളായ പലതരം വായ്പകള്‍ ബാങ്കുകള്‍ വാദ്ഗാനം ചെയ്യുന്നുണ്ടെന്ന കാര്യം നമുക്ക് അറിയാമല്ലോ. വ്യക്തിഗത വായ്പകള്‍. ഭവന വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയവ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന അത്തരം വായ്പകളില്‍ ചിലതാണ്.

ബാങ്ക് സ്ഥിര നിക്ഷേപത്തിലെ സുരക്ഷിതത്വം

ബാങ്ക് സ്ഥിര നിക്ഷേപത്തിലെ സുരക്ഷിതത്വം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ സാധാരണയായി ഏറ്റവും മികച്ച 25 മുതല്‍ 100 വരെ കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് അവരുടെ പ്രവര്‍ത്തന പരിധിയ്ക്ക് കീഴിലുള്ളത് ലക്ഷോപലക്ഷം ഉപയോക്താക്കളാണ്. എല്ലാ ബാങ്ക് സ്ഥിര നിക്ഷേപങ്ങളും DICGCയുടെ (ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പറേഷന്‍) ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവയാണ്. ആര്‍ബിഐയുടെ ഉപഭഘടകമാണ് DICGC.

ഇന്‍ഷുറന്‍സ് പരിരക്ഷ

ഇന്‍ഷുറന്‍സ് പരിരക്ഷ

എങ്കിലും പരമാവധി 5 ലക്ഷം രൂപ വരെ മാത്രമേ ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. അതായത് ഏതെങ്കിലും കാരണവശാല്‍ ബാങ്ക് പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്ക് എത്ര തുക നിക്ഷേപമുണ്ടെങ്കിലും ഡിഐസിജിസി നിങ്ങള്‍ക്ക് തരുന്നത് പരമാവധി 5 ലക്ഷം രൂപ മാത്രമായിരിക്കും. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റ് റിസ്‌കുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ ഉറപ്പുള്ള ആദായം തന്നെ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുകയും നല്‍കുകയും ചെയ്യുന്നു.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ റിസ്‌ക് സാധ്യതകള്‍

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ റിസ്‌ക് സാധ്യതകള്‍

ഇനി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ റിസ്‌ക് സാധ്യതകള്‍ നമുക്കൊന്ന് വിലയിരുത്താം. നിങ്ങള്‍ ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഈ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 20 -50 കമ്പനികളിലാണ് ആകെ ശേഖരിിച്ച തുക നിക്ഷേപിക്കുന്നത്. ഈ 50 കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ 113.5 ലക്ഷം കോടി രൂപയാണ്.

നഷ്ട സാധ്യത കുറവ്

നഷ്ട സാധ്യത കുറവ്

അത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 60 ശതമാനത്തോളം വരും. ഓട്ടോ മൊബൈല്‍, ഫാര്‍മ, ബാങ്കിംഗ് തുടങ്ങി 14 വ്യത്യസ്ത മേഖലകളിലുള്ളവയാണ് ഈ കമ്പനികള്‍. അതാത് മേഖലകളിലെ ഏറ്റവും മികച്ച കമ്പനികളായിരിക്കും അവ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ കമ്പനികളെ വലിയ അളവില്‍ ആശ്രയിക്കുന്നതിനാല്‍ തന്നെ ഇവ പരാജയപ്പെടുവാനും നിങ്ങളുടെ നിക്ഷപം ഇല്ലാതെയാകാനുമുള്ള സാധ്യതകള്‍ തീരെ ഇല്ല എന്ന് പറയാം.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച തെരഞ്ഞെടുപ്പ്

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച തെരഞ്ഞെടുപ്പ്

ദിവസേനയെന്നോണം നാം കേള്‍ക്കുന്ന ഒരു വാചകമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ ലാഭ നഷ്ടങ്ങള്‍ക്ക് വിധേയമാണ് എന്നത്. അത് ശരിയാണെങ്കിലും നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുകയാണെങ്കില്‍ നിഫ്റ്റി 50 ഇന്നേവരെ നഷ്ടത്തിന്റെ കണക്കുകള്‍ കാണിച്ചിട്ടില്ല. 10 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് ശരാശരി 5.5 ശതമാനം കോംപൗണ്ട് ആന്വുല്‍ ഗ്രോത്ത് റേറ്റും 20 വര്‍ഷത്തെ നിക്ഷേപത്തിന് ചുരുങ്ങിയത് 12.3 ശതമാനം CAGR ഉം മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ലഭിക്കുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഓഹരി വിപണിയേക്കാള്‍ മികച്ച മറ്റ് മാര്‍ഗമില്ല എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ആദായത്തിലെ വ്യത്യാസം

ആദായത്തിലെ വ്യത്യാസം

ഉദാഹരണത്തിന് നിങ്ങള്‍ 10 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുന്നു എന്ന് കരുതുക. 6 ശതമാനമാണ് പലിശ നിരക്ക് എന്നും കണക്കാക്കാം. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 1.79 ലക്ഷം രൂപയായിരിക്കും.

ഇതേ തുക ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഇതേ കാലയളവിലേക്ക് നിക്ഷേപിച്ചാല്‍ 13 ശതമാനം ഏകദേശ നിരക്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം 3.40 ലക്ഷം രൂപയായിരിക്കും. നിക്ഷേപത്തിനായി തയ്യാറെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍മയില്‍ വയ്ക്കാം. സ്ഥിര നിക്ഷേപങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പുര്‍ണമായും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. എന്നാല്‍ അതിന് നല്‍കേണ്ടുന്ന വില കുറഞ്ഞ ആദായമാണെന്നും അറിഞ്ഞിരിക്കാം.

English summary

mutual funds or fixed deposits; which gives you the huge amount of return? a detailed analysis | മ്യൂച്വല്‍ ഫണ്ട് വേണോ അതോ സ്ഥിര നിക്ഷേപമോ? ഏതാണ് നിങ്ങള്‍ക്ക് വലിയ ആദായം നേടിത്തരിക എന്ന് പരിശോധിക്കാം

mutual funds or fixed deposits; which gives you the huge amount of return? a detailed analysis
Story first published: Friday, July 2, 2021, 11:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X