ചെക്കുകള്‍ മടങ്ങുന്നത് നിങ്ങളുടെ സാമ്പത്തീകാരോഗ്യത്തിന് തിരിച്ചടിയാകും; എങ്ങനെ ഒഴിവാക്കാമെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലയിന്റുകള്‍ക്കും മറ്റ് പെയ്‌മെന്റുകള്‍ക്കുമായി സ്ഥിരമായി ചെക്കുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഈ മാസം മുതല്‍ ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ഒരുവട്ടം ഒന്ന് ആലോചിക്കണം. മതിയായ ബാലന്‍സ് തുക നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ഇനി എല്ലായ്‌പ്പോഴും ചെക്കുകള്‍ നല്‍കുക. ഈ മാസം മുതല്‍ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ഉള്‍പ്പെടെ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുവാന്‍ സാധിക്കുന്ന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയിട്ടുണ്ട്.

 

Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?

അക്കൗണ്ടില്‍ മതിയായ തുകയുണ്ടെന്ന് ഉറപ്പാക്കണം

അക്കൗണ്ടില്‍ മതിയായ തുകയുണ്ടെന്ന് ഉറപ്പാക്കണം

അതിനാല്‍ എല്ലാ സമയത്തും ചെക്കുകള്‍ ഉപയോഗിച്ച് പെയ്‌മെന്റ് നടത്തുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ തുകയുണ്ടെന്ന് ഉറപ്പാക്കണം. എപ്പോള്‍ ഏത് സമയത്ത് ചെക്കുകള്‍ ക്ലിയര്‍ ചെയ്യപ്പെടും എന്ന് ഇനി നമുക്ക് കണക്കാക്കുവാന്‍ സാധിക്കുകയില്ല. അക്കൗണ്ടില്‍ പണം ഇല്ലാതിരുന്നാല്‍ ചെക്കുകള്‍ മടങ്ങുന്നതിന് അത് കാരണമാകും. നിങ്ങള്‍ ഇഷ്യൂ ചെയ്തിരിക്കുന്ന ചെക്കുകള്‍ ബൗണ്‍സ് ആയാല്‍ നിങ്ങള്‍ അതിന് പിഴ നല്‍കേണ്ടി വരുമെന്ന് ഓര്‍ക്കുക. ആഗസ്ത് 1 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (നാച്ച്) സംവിധാനം ലഭ്യമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.

Also Read : 7ാം ശമ്പളക്കമ്മീഷന്‍; കുടുംബ പെന്‍ഷന്‍ പരിധി 1.5 ലക്ഷം രൂപയായി ഉയര്‍ത്തി

നാച്ച് സംവിധാനം

നാച്ച് സംവിധാനം

തുടര്‍ച്ചയായി നിശ്ചിത കാലയളവില്‍ നടക്കുന്ന ഇന്റര്‍ബാങ്ക് ഇലക്ട്രോണിക് പണ ഇടപാടുകള്‍ക്കായുള്ള സംവിധാനമാണ് നാച്ച്. പെന്‍ഷന്‍, വേതനം, പലിശ, ഡിവിഡന്റുകള്‍, സബസിഡികള്‍ തുടങ്ങിയ ഒന്നിച്ചുള്ള വലിയ അളവിലുള്ള പണ വിതരണത്തിനാണ് നാച്ച് സംവിധാനം ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ടെലഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, വായ്പാ തിരിച്ചടവ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ പെയ്‌മെന്റുകള്‍ നടത്തുവാനും നാച്ച് സംവിധാനത്തിലൂടെ സാധിക്കും.

Also Read : പ്രധാന്‍ മന്ത്രി മുദ്ര യോജന; 10 ലക്ഷം രൂപയുടെ സാമ്പത്തീക സഹായം പിഎന്‍ബി വഴിയും

അവധി ദിവസങ്ങളിലും പണം സ്വീകരിക്കാം

അവധി ദിവസങ്ങളിലും പണം സ്വീകരിക്കാം

നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ)യാണ് നാച്ച് സംവിധാനം നടപ്പിലാക്കുന്നത്. രാജ്യത്തെ എല്ലാ പൊതു മേഖലാ, സ്വകാര്യ ബാങ്കുകളിലും നാച്ച് നടപ്പിലാക്കുന്നുണ്ട്. ഇതുവരെ അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും ബാങ്കിടപാടുകള്‍ നടത്തുവാന്‍ സാധിച്ചിരുന്നില്ല. ശമ്പളം ലഭിക്കുവാനും ഇഎംഐ ഗഢുക്കളും മറ്റ് ബില്ലുകളും അടയ്ക്കുവാനും അവധി ദിവസങ്ങള്‍ കഴിയുന്നച് വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ നാച്ച് സംവിധാനം 24x7 രീതിയിലേക്ക് മാറ്റിയതോടെ പൊതു അവധിയാണെങ്കിലും അന്നേ ദിവസം ശമ്പളം അക്കൗണ്ടില്‍ എത്തുകയും നിങ്ങള്‍ക്ക് മറ്റ് പെയ്‌മെന്റുകള്‍ നടത്തുവാനും സാധിക്കും.

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

പോസിറ്റീവ് പേ സിസ്റ്റം

പോസിറ്റീവ് പേ സിസ്റ്റം

ഈ വര്‍ഷം ജനുവരി മാസത്തില്‍ ചെക്ക് ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഒരു പോസിറ്റീവ് പേ സിസ്റ്റം റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിരുന്നു. 50,000 രൂപയ്ക്ക് മുകളില്‍ വരുന്ന ചെക്ക് പെയ്മെന്റ് ഇടപാടുകള്‍ക്ക് പേയ്മെന്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഇ കണ്‍ഫര്‍മേഷനും ആവശ്യമാണ്. ചെക്ക് ഇഷ്യൂ ചെയ്യുന്ന വ്യക്തി അയാള്‍ ഇഷ്യൂ ചെയ്തിരിക്കുന്ന ചെക്കിന്റെ വിവരങ്ങള്‍ ഒരു തവണ കൂടി ഉറപ്പാക്കുകയാണ് ഈ പ്രക്രിയയിലൂടെ ചെയ്യുന്നത്. ചെക്ക് നമ്പര്‍, ചെക്ക് ഇഷ്യൂ ചെയ്ത തീയ്യതി, ചെക്ക് സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, അക്കൗണ്ട് നമ്പര്‍, തുക തുടങ്ങിയ വിവരങ്ങളാണ് ഇതിലുണ്ടാവുക.

Read more about: banking
English summary

National Automated Clearing House will be available for clearing cheques at 24X7 | ചെക്കുകള്‍ മടങ്ങുന്നത് നിങ്ങളുടെ സാമ്പത്തീകാരോഗ്യത്തിന് തിരിച്ചടിയാകും; എങ്ങനെ ഒഴിവാക്കാമെന്നറിയാം

National Automated Clearing House will be available for clearing cheques at 24X7
Story first published: Wednesday, August 18, 2021, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X