ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് കീഴില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്കായി തപാല്‍ വകുപ്പ് 9 നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികള
ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് കീഴില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്കായി തപാല്‍ വകുപ്പ് 9 നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്തുവാന്‍ താത്പര്യം ഉണ്ട് എങ്കില്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതികളില്‍ നിക്ഷേപിക്കാം.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന അത്തരം നിക്ഷേപ പദ്ധതികളിലൊന്നാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്എസ്സി. നിങ്ങളുടെ സമ്പാദ്യം നിക്ഷേപം നടത്തുന്നതിനായി ഈ പോസ്റ്റ് ഓഫീസ് പദ്ധതിയും നിങ്ങള്‍ക്ക് ഉപയോഗിക്കാം.. ഇവിടെ നിങ്ങള്‍ക്ക് പലിശ നിരക്കിന്റെ നേട്ടത്തിന് പുറമേ നിക്ഷേപത്തിന്മേല് സര്‍ക്കാര്‍ സുരക്ഷിതവും അധിക നേട്ടമായി ലഭിക്കും. ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് നമുക്ക് കൂടുതല്‍ പരിശോധിക്കാം.
എന്എസ്സി
ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതിയിലൂടെ മിക്ക ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് ലഭിക്കും. പോസ്റ്റ് ഓഫീസ് എന്എസ്സി പദ്ധതിയില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. എന്എസ്സിയിലെ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം പലിശ ചേരും. എന്നാല്‍ മെച്യൂരിറ്റി സമയത്ത് മാത്രമേ നിക്ഷേപകന് പലിശ തുക ലഭിക്കുകയുള്ളൂ.
മെച്യൂരിറ്റി കാലയളവ്
എന്എസ്സി പ്ലാനിന്റെ മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്. നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാതിന് ശേഷം വീണ്ടും ഒരു 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കും. നിക്ഷേപകന്റെ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ച് നിക്ഷേപ കാലാവധി വീണ്ടും ദീര്ഘിപ്പിക്കുന്നതില് തീരുമാനം കൈക്കൊള്ളാം.
നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുക
പോസ്റ്റ് ഓഫീസ് എന്എസ്സി നിക്ഷേപത്തില്‍ നിക്ഷേപകന് നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. 100 രൂപയെങ്കിലും നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് എന്എസ്സി നിക്ഷേപ പദ്ധതിയുടെ ഭാഗമാകാം. എന്നാല്‍ പദ്ധതിയിലെ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചിയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് എന്എസ്സി പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.
നികുതി ലാഭിക്കുവാന്‍
എന്എസ്സി എന്നത് നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗം കൂടിയാണ്. ആദായ നികുതി നിയമ െ1967ലെ വകുപ്പ് 80സി പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപത്തിന്മേല് 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. 100 രൂപ, 500 രൂപ, 1000 രൂപ, 5000 രൂപ, 10,000 രൂപ എന്നിങ്ങനെയുള്ള മൂല്യങ്ങളിലായാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് എന്എസ്സി ലഭ്യമാകുക. വിവിധ വിലകളിലുള്ളിലുള്ള എത്ര സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിച്ചും നിങ്ങള്‍ക്ക് എന്എസ്സിയില് നിക്ഷേപം നടത്താം.
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍
ഒരു നിക്ഷേപകന് എന്എസ്സിയില് 15 ലക്ഷം രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. നിലവിലെ 6.8 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് നിക്ഷേപത്തില്‍ നിന്നും ലഭിക്കുക 20.85 ലക്ഷം രൂപയായിരിക്കും. അതായത് 5 വര്‍ഷം കൊണ്ട് ആകെ ലഭിക്കുന്ന പലിശ തുക 6 ലക്ഷം രൂപ.
എന്എസ്സി നിക്ഷേപം കൈമാറ്റം ചെയ്യുവാന്‍
ഇഷ്യു ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായിതിന് ശേഷം മാത്രമാണ് എന്എസ്സി നിക്ഷേപം കൈമാറ്റം ചെയ്യുവാന്‍ സാധിക്കുക. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം കൈമാറ്റം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ ഫോറം എന്‍സി 34 പൂരിപ്പിക്കേണം. കൈമാറ്റം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന എന്എസ്സിയുടെ പേര് , കൈമാറ്റം ചെയ്യുന്ന വ്യക്തിയുടെ പേര്, സര്‍ട്ടിഫിക്കറ്റിന്റെ സീരിയല്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റ് തുക, എന്എസ്സി ഇഷ്യൂ ചെയ്ത തീയ്യതി. എന്എസ്സി ഉടമയുടെ ഒപ്പ് എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഫോറം എന്‍സി 34ല്‍ പൂരിപ്പിക്കേണ്ടത്.
കൈമാറ്റ നിബന്ധനകള്‍
എന്എസ്സി കൈമാറ്റം ചെയ്യുന്ന വ്യക്തി കൈവൈസിയും നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം. ഫോട്ടോ, ശരിയായ വിലാസം, കൃത്യമായ തിരിച്ചറിയല്‍ രേഖ തുടങ്ങിയ കാര്യങ്ങള്‍ ഇവയില്‍ ഉള്‍പ്പെടും. കൈമാറ്റം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്ന എന്എസ്സി പോസ്റ്റ് ഓഫീസില്‍ ഒരു ഓഫീസര്‍ പരിശോധിക്കുകയും, ശേഷം പോസ്റ്റ് മാസ്റ്റര്‍ സ്റ്റാമ്പ് ചെയ്യുകയും ചെയ്യും. ഇത് കൂടാതെ എന്എസ്സി കൈമാറ്റം ചെയ്യുന്ന വ്യക്തി ഒരു നിശ്ചിത തുക സര്‍വീസ് ചാര്‍ജായും നല്‍കേണ്ടതായി വരും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications