ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ദീപാവലി സമയത്ത് പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഭാഗ്യവും സമൃദ്ധിയും നൽകുമെന്നത് ഒരു വിശ്വാസമാണ്. അത് കൊണ്ട് തന്നെ ഈ വർഷത്തെ ദീപാവലി ആഘോഷത്തിനൊപ്പം, ഭാവി സുരക്ഷിതമാക്കാനുള്ള സാമ്പത്തിക നിക്ഷേപ പദ്ധതിയിൽ അംഗങ്ങളാകാം. വെറും പദ്ധതിയല്ല, കേന്ദ്രസർക്കാർ പിന്തുണയുള്ള സ്ഥിര നിക്ഷേപ പദ്ധതി. സുരക്ഷിതത്വവും ഉയർന്ന പലിശയും നൽകുന്ന ചില നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം.
1. നാഷണൽ സേവിംഗ്സ് സ്കീം
ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷവും, ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും പരമാവധി നിക്ഷേപിക്കാം. അഞ്ച് വർഷമാണ് പദ്ധതിയുടെ നിക്ഷേപ കാലാവധി. നിക്ഷേപം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം അക്കൗണ്ട് കാലാവധിക്ക് മുൻപ് എപ്പോൾ വേണമെങ്കിലും അക്കൌണ്ട് ക്ലോസ് ചെയ്യാം. എന്നാൽ മൂന്ന് വർഷം അവസാനിക്കുന്നതിന് മുമ്പ് ക്ളോസ് ചെയ്താൽ നിക്ഷേപത്തിന്റെ 2 ശതമാനവും മൂന്ന് വർഷത്തിന് ശേഷം നിക്ഷേപത്തിന്റെ ഒരു ശതമാനവും കുറയ്ക്കും.
പലിശ നിരക്ക്: 7.4 ശതമാനം

2. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി 30 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. അക്കൗണ്ട് തുറക്കുന്ന തീയതിയിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു വ്യക്തിക്കോ അല്ലെങ്കിൽ 55 നും 60 നും ഇടയ്ക്ക് പ്രായമുള്ള ജോലിയിൽ നിന്ന് വിരമിച്ചവർക്കും വിആർഎസ് അല്ലെങ്കിൽ സ്പെഷ്യൽ വിആർഎസ് പ്രകാരം വിരമിച്ച വ്യക്തികൾക്കും അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് ആരംഭിച്ച് 5 വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപകന് താല്പര്യമുണ്ടെങ്കിൽ അക്കൗണ്ട് 3 വർഷത്തേക്ക് കൂടി നീട്ടാം. ചില നിബന്ധനകൾക്ക് വിധേയമായി മുൻകൂട്ടി ക്ലോസ് ചെയ്യാനും സാധിക്കും. നിക്ഷേപങ്ങൾക്ക് നികുതി ഇളവിന് യോഗ്യതയുണ്ട്.
പലിശ നിരക്ക്: 8.20 ശതമാനം
3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. മൂന്നാം സാമ്പത്തിക വർഷം മുതൽ ആറാം സാമ്പത്തിക വർഷം വരെ നിക്ഷേപത്തിൽ നിന്ന് വായ്പ ലഭ്യമാണ്. ഏഴാം സാമ്പത്തിക വർഷം മുതൽ ഏത് സമയത്തും നിക്ഷേപം പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് തുറന്ന വർഷാവസാനം മുതൽ പതിനഞ്ച് പൂർണ്ണ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകും. കാലാവധി പൂർത്തിയായിക്കഴിഞ്ഞാലും നിക്ഷേപം 5 വർഷം വരെയുള്ള ഏത് കാലാവധിയിലേയ്ക്കും നീട്ടാവുന്നതാണ്.
പലിശ നിരക്ക്: 7.1 ശതമാനം
4. പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട്
കുറഞ്ഞ നിക്ഷേപ തുക 500 രൂപ. പരമാവധി നിക്ഷേപ പരിധി ഇല്ല. ഒരു വ്യക്തിക്ക് സ്വന്തം പേരിലോ അല്ലെങ്കിൽ മറ്റൊരു വ്യക്തിയുമായി സംയുക്തമായോ അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിലും അക്കൗണ്ട് തുറക്കാം.
പലിശ നിരക്ക്: 4.0 ശതമാനം
5. സുകന്യ സമൃദ്ധി അക്കൗണ്ട്
ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നത് വരെ അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങാം. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളിലും അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി പൂർത്തിയാകും.
പലിശ നിരക്ക്: 8.0 ശതമാനം
6. കിസാൻ വികാസ് പത്ര
പ്രായപൂർത്തിയായ ഒരാൾക്ക് തനിക്കുവേണ്ടിയോ പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടിയോ അക്കൗണ്ട് തുറക്കാവുന്നതാണ്. കുറഞ്ഞത് 1000 രൂപയും പരമാവധി നിക്ഷേപ പരിധിയില്ല. ജോയിന്റ് അക്കൗണ്ടുകൾ മൂന്ന് മുതിർന്നവർക്ക് വരെ ഒരുമിച്ച് ചേർന്ന് തുറക്കാവുന്നതാണ് പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളിലും അക്കൗണ്ട് തുറക്കാം. കാലാവധി പൂർത്തിയാകുമ്പോൾ പണം ഇരട്ടിയാകും
പലിശ നിരക്ക്: 7.5 ശതമാനം ( 115 മാസം)
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications