സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ആദ്യം വായ്പകൾ സ്വീകരിക്കാമെന്ന ചിന്തയാണ് പലരുടേയും മനസിൽ ആദ്യം എത്തുക. വായ്പ ഒരിക്കലും അപകടകാരിയല്ല. അത് നിങ്ങൾ ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് അപകട സാധ്യത വർദ്ധിക്കുന്നതും കുറയുന്നതും. അപ്രതീക്ഷിത ചെലവുകൾക്ക് സമീപിക്കാവുന്ന ഒരു ജനപ്രിയ വായ്പാ മാർഗമാണ് വ്യക്തിഗത വായ്പകൾ. ആസ്തി ഇല്ലാത്തവർക്കും ആവശ്യമെങ്കിൽ വ്യക്തിഗത വായ്പകൾ എടുക്കാനാവും.
ഇത്തരം വായ്പകൾ ഇൻസ്റ്റന്റായി തന്നെ ലഭിക്കും. അതിനാൽ പെട്ടെന്നുള്ള ആവശ്യങ്ങൾ കാലാതാമസമില്ലാതെ പരിഹരിക്കാൻ സാധിക്കും. ചെറിയ തുകയോ വലിയ തുകയോ നിങ്ങൾക്ക് ആവശ്യപ്പെടാം... നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി അനുസരിച്ച് വായ്പാ തുക തിരഞ്ഞെടുക്കാം. ഇപ്പോൾ 10 ലക്ഷം രൂപയാണോ നിങ്ങളുടെ ആവശ്യം? വ്യക്തിഗത വായ്പയിലൂടെ 10 ലക്ഷം ലഭിക്കും. എന്നാൽ വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ അതിനുള്ള രേഖകളും യോഗ്യതാ മാനദണ്ഡങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം.
10 ലക്ഷം വ്യക്തിഗത വായ്പയ്ക്കുള്ള യോഗ്യതാ മാനദണ്ഡം
- നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യാസപ്പെടാം. അതിനാൽ, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി നിങ്ങൾ വായ്പയെടുക്കുന്ന ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക .
- അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം.
- അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ പ്രായം കുറഞ്ഞത് 21 വയസ്സും കാലാവധി പൂർത്തിയാകുമ്പോൾ പരമാവധി 67 വയസും ഉണ്ടായിരിക്കണം.
- അപേക്ഷകന്റെ പ്രതിമാസ വരുമാനം കുറഞ്ഞത് 15,000 രൂപ മുതൽ ആയിരിക്കണം.
- നിങ്ങൾ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാരനോ (സ്വകാര്യ മേഖല/പൊതുമേഖല) സ്വയം തൊഴിൽ ചെയ്യുന്നയാളോ ആണെങ്കിൽ, കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
- നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ കുറഞ്ഞ പലിശ നിരക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ രേഖകൾ
1. ശമ്പളം വാങ്ങുന്ന ജീവനക്കാർ സമർപ്പിക്കേണ്ട രേഖകൾ..
- പാൻ കാർഡ്
- തിരിച്ചറിയൽ രേഖ (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി മുതലായവ)
- നിങ്ങളുടെ ഒപ്പ്
- മേൽവിലാസത്തിന്റെ പ്രൂഫ്
- ഐ.ടി.ആർ/ഫോം 16
- ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ (കഴിഞ്ഞ 6 മാസത്തെ കണക്കുകൾ)
- സാലറി സ്ലിപ്പുകൾ (കഴിഞ്ഞ 3 മാസത്തെ സ്ലിപ്പ്)
2. സ്വയം തൊഴിൽ ചെയ്യുന്നവർ സമർപ്പിക്കേണ്ട രേഖകൾ...
- കഴിഞ്ഞ 2 വർഷത്തെ ഐ.ടി.ആർ
- കഴിഞ്ഞ 2 വർഷത്തെ ലാഭ നഷ്ട പ്രസ്താവന, ബാലൻസ് ഷീറ്റ്, വരുമാന കണക്ക് എന്നിവ സമർപ്പിക്കുക.
- ഫോം 26AS, ആദായ നികുതി ചലാൻ, അല്ലെങ്കിൽ TDS സർട്ടിഫിക്കറ്റ് (ഫോം 16A)
- ബിസിനസ് പ്രൂഫ് (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജി.എസ്.ടി സർട്ടിഫിക്കറ്റ് മുതലായവ)
നിങ്ങളുടെ വ്യക്തിഗത വായ്പാ അപേക്ഷയെ ബാധിക്കുന്ന ഘടകങ്ങൾ
ക്രെഡിറ്റ് സ്കോർ: 750 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോറുള്ളവർക്ക് കുറഞ്ഞ പലിശനിരക്കോടെ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കുറഞ്ഞ സ്കോർ നിങ്ങളുടെ അപേക്ഷ നിരസിക്കാൻ കാരണമായേക്കാം.
വരുമാനം: സ്ഥിരമായ വരുമാനവും ഫണ്ടുകളുടെ സ്ഥിരമായ ഉപയോഗവും ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നു.
തൊഴിൽ: സ്ഥിരമായ വരുമാനം ലഭിക്കുന്ന മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അപേക്ഷകർക്ക് പെട്ടെന്ന് വായ്പ ലഭിക്കും.
കടം-വരുമാന അനുപാതം: ഈ അനുപാതം 30% കവിയരുത്. നിങ്ങളുടെ വരുമാനത്തിന് ആനിപാതികമായിട്ട് മാത്രം വായ്പ എടുക്കുക. ഇല്ലെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത കുറക്കും.
2025 ൽ 10 ലക്ഷം വ്യക്തിഗത വായ്പ നൽകുന്ന മുൻനിര ബാങ്കുകളും പലിശ നിരക്കും
- എച്ച്.ഡി.എഫ്.സി ബാങ്ക് - 10.85% മുതൽ
- ആക്സിസ് ബാങ്ക്- 11.1% മുതൽ
- കൊട്ടക് മഹീന്ദ്ര ബാങ്ക്- 10.99% മുതൽ
- ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്- 10.99% മുതൽ
- ഐ.സി.ഐ.സി.ഐ ബാങ്ക്- 10.85% മുതൽ
- യെസ് ബാങ്ക് - 11.25% മുതൽ
- ടാറ്റാ ക്യാപിറ്റൽ ലിമിറ്റഡ്- 11.99% മുതൽ
- ഇൻഡസ്ഇൻഡ് ബാങ്ക്- 10.49% മുതൽ
- ഫെഡറൽ ബാങ്ക് - 12% മുതൽ
- ആർബിഎൽ ബാങ്ക്- 18% മുതൽ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
