അപ്രതീക്ഷിത സമയത്തായിരിക്കും പണത്തിന് ആവശ്യം വരുന്നത്. അതൊരുപക്ഷേ, ആശുപത്രി ചിലവിന്റെ രൂപത്തിലോ, ഒഴിവാക്കാനാവാത്ത ഒരു യാത്രയോ, അടിയന്തിരമായി ചെയ്യേണ്ടുന്ന വീടിന്റെ അറ്റകുറ്റപ്പണികളോ ഒക്കെയാവാം. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് കാത്തിരിക്കാന്‍ സമയമുണ്ടാവില്ല, എത്രയും പെട്ടെന്ന് പണം ലഭ്യമാവണം. വെറും ഒരു മണിക്കൂറില്‍ ഇന്‍സ്റ്റന്റ് ക്യാഷ് ലോണ്‍ ലഭ്യമാകുന്നതിലൂടെ ഇത്തരം സാഹചര്യങ്ങള്‍ തരുന്ന സമ്മർദ്ദം നമുക്ക് ഒഴിവാക്കാനാകും.
അപേക്ഷിച്ച് ഒന്നോ രണ്ടോ മണിക്കൂറില്‍ തന്നെ ലഭ്യമാകുന്ന അസുരക്ഷിത പേഴ്സണല്‍ ലോണുകളാണ് ഇന്‍സ്റ്റന്റ് ക്യാഷ് ലോണുകള്‍. മിനുട്ടുകള്‍ക്കുള്ളില്‍ ഫില്‍ ചെയ്യുവാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ അപ്ലിക്കേഷനുകളാണ് മിക്ക വായ്പാദാതാക്കളുടേതും. സമയമെടുത്തുള്ള ഡോക്യുമെന്റേഷന് പകരമായി അപേക്ഷകരുടെ വരുമാനം, ജോലി, ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കുന്നത്. മിക്കപ്പോഴും അപേക്ഷിച്ച് കഴിഞ്ഞ് ഒരു മണിക്കൂറിനകം വായ്പാ തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിരിക്കും.

അപ്രതീക്ഷിതമായി മുന്നിലെത്തുന്ന അടിയന്തിര സാഹചര്യങ്ങളില്‍ ഇത്തരം വായ്പകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ സാധാരണ പേഴ്സണല്‍ ലോണിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക്, കുറഞ്ഞ വാങ്ങല്‍ പരിധി, കുറഞ്ഞ തിരിച്ചടവ് കാലയളവ് തുടങ്ങിയവ ഇതിന്റെ കോട്ടങ്ങളാണ്.
മാറ്റിവയ്ക്കുവാന്‍ സാധ്യമല്ലാത്ത, അത്രയും അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രം ഇത്തരം വായ്പകളെ ആശ്രയിക്കുന്നതാണ് അഭികാമ്യം. പലിശയടക്കം തിരിച്ചടക്കേണ്ടുന്ന തുക കണക്കാക്കി നോക്കേണ്ടതുണ്ട്. കുറഞ്ഞ പലിശ നിരക്കുള്ള വായ്പാ ദാതാക്കളെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ നിലവിലുള്ള ബാങ്കിനെ ആദ്യം സമീപിക്കുന്നതാണ് നല്ലത്. കൃത്യ സമയത്തുള്ള തിരിച്ചടവും ഉറപ്പാക്കേണ്ടതുണ്ട്.
15,000 രൂപയ്ക്ക് മുകളില്‍ പ്രതിമാസ ശമ്പളമുള്ള 21 വയസ്സിന് മുകളില്‍ പ്രായമുള്ള സ്വന്തമായി ബാങ്ക് അക്കൗണ്ടും 600ന് മുകളില്‍ സിബില്‍ സ്കോറുമുള്ള വ്യക്തിയ്ക്ക് ഇന്‍സ്റ്റന്റ് ക്യാഷ് ലോണിനായി അപേക്ഷിക്കുവാന്‍ സാധിക്കും. പാന്‍ അല്ലെങ്കില്‍ ആധാര്‍, സാലറി സ്ലിപ്പ് അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ്, അഡ്രസ് പ്രൂഫ് എന്നിവയാണ് ആവശ്യമുള്ള രേഖകള്‍. ചില വായ്പാ ദാതാക്കള്‍ വീഡിയോ കെവൈസിയും നടത്താറുണ്ട്. ക്രെഡിറ്റ് സ്കോര്‍ എപ്പോഴും 750ന് മുകളില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം. പല വായ്പാ എന്ക്വിയറികള് നടത്തുന്നത് ക്രെഡിറ്റ് സ്കോര്‍ കുറയുവാന്‍ കാരണമാകും. പല ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇന്ന് ഇന്‍സ്റ്റന്റ് ക്യാഷ് ലോണുകള്‍ നല്‍കിവരുന്നുണ്ട്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications