സാമ്പത്തിക അത്യാവശ്യങ്ങളിൽ എളുപ്പം സംഘടിപ്പിക്കാൻ കഴിയുന്നതാണ് വ്യക്തിഗത വായ്പകൾ. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. ക്രെഡിറ്റ് സ്കോർ ആധാരമാക്കിയാണ് വ്യക്തിഗത വായ്പയുടെ പലിശ നിരക്ക്. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കും.
വ്യക്തിഗത വായ്പകൾക്ക് സാധാരണയായി ബാങ്കുകൾ പ്രതിവർഷം 10.49% മുതലും അതിന് മുകളിലുമാണ് പലിശ ഈടാക്കുന്നത്. പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ എന്ന് നോക്കാം

ക്രെഡിറ്റ് യോഗ്യത: ഉയർന്ന ക്രെഡിറ്റ് സ്കോർ നില നിർത്തുന്നത് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുന്നതിന് സഹായകരമാകും.
വായ്പ തുക: സാധാരണയായി വായ്പ തുക കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് വർധിക്കുകയാണ് ചെയ്യാറുള്ളത്.
വായ്പ കാലയളവ്: വായ്പ കാലയളവ് വർധിക്കുന്നതിനനുസരിച്ച് പലിശ നിരക്കിലും മാറ്റമുണ്ടാകും.
വായ്പ നൽകുന്ന സ്ഥാപനങ്ങൾ: വിവിധ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും അവരുടെ നയങ്ങളും അപകടസാധ്യത വിലയിരുത്തലും സ്വാധീനിച്ച് വ്യത്യസ്ത പലിശ നിരക്കുകൾ നൽകുന്നു.
വ്യത്യസ്ത ബാങ്കുകളും എൻബിഎഫ്‌സികളും ഒരേ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ നൽകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വായ്പ എടുക്കുന്ന വ്യക്തികളുടെ തിരിച്ചടവ് ശേഷി അളക്കുന്നതിന് വിവിധ സ്ഥാപനങ്ങൾ വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്. അതാണ് വായ്പാ പലിശ നിരക്കിലെ ഗണ്യമായ പൊരുത്തക്കേടുകൾക്ക് കാരണം. അതുകൊണ്ടു തന്നെ വ്യക്തിഗത വായ്പ എടുക്കുന്നതിനു മുൻപ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ വിശകലനം ചെയ്യണം.
വിവിധ ബാങ്കുകൾ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ നോക്കാം.
1. എസ്ബിഐ - 11.15% - 15.30%
2. എച്ച്ഡിഎഫ്സി ബാങ്ക് - 10.50% മുതൽ
3. ആക്സിസ് ബാങ്ക് -10.49% മുതൽ
4. ഐസിഐസിഐ ബാങ്ക് - 10.65%
5. ബാങ്ക് ഓഫ് ബറോഡ - 11.05 - 18.75%
6. പഞ്ചാബ് നാഷണൽ ബാങ്ക് - 10.40% - 17.95%
7. ബജാജ് ഫിനാൻസ് - 11.00% മുതൽ
8. കാനറ ബാങ്ക് - 10.95% - 16.40%
9. യെസ് ബാങ്ക് - 10.99% മുതൽ
10. യൂണിയൻ ബാങ്ക് - 11.35% - 15.45%
11. ഇന്ത്യൻ ബാങ്ക് - 10 % - 15 %
12. ബാങ്ക് ഓഫ് ഇന്ത്യ - 10.75% - 14.75%
13. ടാറ്റ ക്യാപിറ്റൽ - 10.99% മുതൽ
14. കൊട്ടക് പേഴ്സണൽ -10.99% മുതൽ

വ്യക്തിഗത വായ്പ എടുക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. വായ്പ എടുക്കുന്നതിനു മുന്‍പ് ഇഎംഐ മുടങ്ങാതെ തിരിച്ചടക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.
2. വ്യക്തിഗത വായ്പ ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കും. ഒരു വ്യക്തിഗത വായ്പ എടുക്കുന്നത് ക്രെഡിറ്റ് വിനിയോഗം വര്‍ദ്ധിപ്പിക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഒരു അടവ് തെറ്റുന്നത് പോലും ക്രെഡിറ്റ് സ്‌കോര്‍ കുറച്ചേക്കാം.
3. വായ്പ അടച്ചു തീര്‍ക്കേണ്ട കാലാവധിക്ക് മുന്‍പ് അടച്ചു തീര്‍ക്കുന്നപക്ഷം ബാങ്ക് സാധാരണയായി മുൻകൂർ തിരിച്ചടവ് ഫീസ് ഈടാക്കാറുണ്ട്
4. വായ്പ എടുക്കുന്ന ബാങ്കിന്‍റെ പ്രോസസിംഗ് ഫീ, ഫ്രീ ക്ലോഷർ, പാർട്ട് പ്രീപെയ്മെന്‍റ് ചാർജുകൾ എന്നിവ കൃത്യമായി മനസ്സിലാക്കണം.
തിരിച്ചടവ് പ്രധാനം
കൃത്യമായ തിരിച്ചടവ് ശേഷിയുള്ളവർക്ക് വ്യക്തിഗത വായ്പകൾ വലിയ ഉപകാരമാണ്. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ അത്യാവശ്യഘട്ടങ്ങളിൽ പെട്ടെന്ന് തന്നെ പേഴ്സണൽ ലോണുകൾ ലഭിക്കും. അതേ സമയം തിരിച്ചടവ് ഏതെങ്കിലും തരത്തിൽ മുടങ്ങുകയാണെങ്കിൽ അത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അതുകൊണ്ടുതന്നെ വ്യക്തിഗത വായ്പ എടുക്കുന്നതിനു മുൻപ് നന്നായി ആലോചിക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications