പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) എന്നിവയുൾപ്പെടെയുള്ള ചെറിയ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ സർക്കാർ നിലനിർത്തി. അതുകൊണ്ട് തന്നെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ (എഫ്ഡി) ഇത് ആകർഷകമാകുന്നു. കൊവിഡ് -19 ബാധിച്ച സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി റിസർവ് ബാങ്ക് പോളിസി നിരക്കുകൾ കുറച്ചതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്കുകൾ എഫ്ഡി നിരക്കുകൾ കുത്തനെ കുറച്ചിരുന്നു.
പിപിഎഫ് പലിശ നിരക്ക്
പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1% ആണ്. ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് നിരക്ക് 5.5 ശതമാനവും അഞ്ച് വർഷത്തേക്ക് 6.7 ശതമാനവുമാണ്. ഇതിനു വിരുദ്ധമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡി നിരക്ക് മെയ് 27 ന് താഴേക്ക് പരിഷ്കരിച്ചു. എസ്‌ബിഐ എഫ്ഡി നിരക്കുകൾ ഇപ്പോൾ 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 2.9% (ഏഴ് മുതൽ 45 ദിവസം വരെ നിക്ഷേപം) മുതൽ 5.4% (അഞ്ച് മുതൽ 10 വർഷം വരെ നിക്ഷേപം) വരെയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള വൻകിട സ്വകാര്യ ബാങ്കുകൾ പോലും എസ്‌ബിഐക്ക് സമാനമായ നിരക്കുകളാണ് എഫ്ഡിയ്ക്ക് വാഗ്ദാനം ചെയ്യുന്നത്.
എൻഎസ്‌സി
അഞ്ചുവർഷത്തെ കാലാവധിയുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) അഞ്ച് വർഷത്തെ ബാങ്ക് എഫ്ഡി നിരക്കിനേക്കാൾ ലാഭകരമാണ്. എൻഎസ്‌സിയുടെ പലിശ നിരക്ക് 6.8% ആണ്.
സുകന്യ സമൃദ്ധി യോജന
ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന നിരക്ക് നൽകുന്നത് സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ) പദ്ധതിയാണ് -7.6% പലിശ നിരക്ക് ആണ് ഇതുവഴി ലഭിക്കുക. എന്നാൽ, 10 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് മാത്രമേ എസ്എസ്വൈ ലഭ്യമാകൂ.
എസ്‌സിഎസ്‌എസ്
എസ്‌സിഎസ്‌എസ് പോലുള്ള ചില ചെറുകിട സേവിംഗ്സ് സ്കീമുകൾ മുതിർന്ന പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ. എസ്‌സിഎസ്‌എസിന് അഞ്ച് വർഷത്തെ കാലാവധിയുണ്ട്, അത് മൂന്ന് വർഷം വരെ നീട്ടാം. ഒരു വ്യക്തിയുടെ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയാണ്. എന്നിരുന്നാലും, മുതിർന്ന പൗരന്മാർക്ക് ബാങ്ക് എഫ്ഡി നിരക്കിനേക്കാൾ വളരെ ഉയർന്നതാണ് ഇതിന്റെ നിരക്ക്. ഉദാഹരണത്തിന്, മുതിർന്ന പൗരന്മാരുടെ ഏറ്റവും ഉയർന്ന എസ്‌ബിഐ നിരക്ക് 6.20% ആണ്, ഇത് എസ്‌സിഎസ്‌എസിലെ 7.4 ശതമാനത്തേക്കാൾ കുറവാണ്. നിലവിൽ, ചെറുകിട സേവിംഗ്സ് സ്കീമുകൾ യാഥാസ്ഥിതിക നിക്ഷേപകർക്ക് അവരുടെ സമയ ചക്രവാളത്തെ ആശ്രയിച്ച് ആകർഷകമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
