നെഫ്റ്റ് (എന്‍ഇഎഫ്ടി), ആര്‍ടിജിഎസ് മുഖേനയുള്ള പണ വിനിമയം ഇനി മുതല്‍ ബാങ്ക് ഇതര പേയ്മെന്റ് സംവിധാനങ്ങളിലും സാധ്യമാകും. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ധനനയ സമിതി തീരുമാനം പുറത്തിറക്കി.
നെഫ്റ്റ് (എന്‍ഇഎഫ്ടി), ആര്‍ടിജിഎസ് മുഖേനയുള്ള പണ വിനിമയം ഇനി മുതല്‍ ബാങ്ക് ഇതര പേയ്മെന്റ് സംവിധാനങ്ങളിലും സാധ്യമാകും. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ധനനയ സമിതി തീരുമാനം പുറത്തിറക്കി.

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി) എന്നീ കേന്ദ്രീകൃത പണം കൈമാറ്റ സംവിധാനങ്ങള്‍ ഇത് വരെ ബാങ്കുകളിലൂടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇനി മുതല്‍ ഈ സേവനങ്ങള്‍ പ്രീ പേയ്ഡ് ഇന്‍സ്ട്രുമെന്റ് (പിപിഐ-കള്‍) എന്നറിയപ്പെടുന്ന മറ്റ് വിവിധ തരത്തിലുള്ള സാമ്പത്തിക സേവന ഉത്പന്നങ്ങളിലൂടെയും ഉപയോക്താക്കള്‍ക്ക് സാധ്യമാകും.
വായ്പാവലോകന യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും പണ അടയ്ക്കുന്നതിനും മറ്റും മുന്‍കൂര്‍ പണമടച്ച്് ഉപയോഗിക്കുന്ന കാര്‍ഡുകളും വാലറ്റുകളുമെല്ലാം പ്രീപെയ്ഡ് ഇന്സ്ട്രുമെന്റുകളില് ഉള്‍പ്പെടുന്നു. പണം വിനിമയത്തിന് ഉപയോഗിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയും പിപിഎസുകളില് ഉള്‍പ്പെടുന്നവയാണ്.
ഇതോടെ പേടിഎം, ഫോണ്‍ പേ എന്നിവയടക്കമുളള വാലറ്റുകള്‍ക്ക് ബാങ്കുകളിലേക്കോ മറ്റു വാലറ്റുകളിലേക്കോ യുപിഐ സംവിധാനമില്ലാതെ തന്നെ പണം കൈമാറാന്‍ സാധിക്കും.
പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെ പരിധി രണ്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. നേരത്തേ ഒരു ദിവസത്തെ ബാലന്‍സ് പരിധി ഒരു ലക്ഷമായിരുന്നു.
പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചരക്ക് സേവനങ്ങള്‍ വാങ്ങിക്കുവാനും, സാമ്പത്തിക സേവനങ്ങള്‍, പണമടക്കലുകള്‍, സുഹൃത്തുക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും പണം കൈമാറ്റം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. പേടിഎം, ജിപേ, ഗിഫ്റ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ പിപിഐകള്‍ക്ക് ഉദാഹരണങ്ങളാണ്. മൂന്ന് തരത്തിലുള്ള പ്രീ പെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
