ചെറിയ പ്രായത്തിലുള്ള നിക്ഷേപകര്‍ക്കായി പുതിയ കാല നിക്ഷേപ തന്ത്രങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: investment

സമ്പത്ത് സൃഷ്ടിക്കണമെന്ന ആഗ്രഹമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ നിക്ഷേപത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നാല്‍ നേട്ടമുണ്ടാക്കുന്നതിനായി നിക്ഷേപത്തെക്കുറിച്ചുള്ള സങ്കുചിത ചിന്തകള്‍ ആദ്യം മാറ്റി വയക്കണം. നിക്ഷേപം എന്നത് വെറും പണം മാത്രമല്ല. അതില്‍ നിങ്ങളുടെ ആഗ്രഹങ്ങളുണ്ടാകും, ലക്ഷ്യത്തിലേക്ക് എത്താന്‍ കുതിക്കുന്ന നിങ്ങളുടെ മനസ്സിന്റെ ചോദനകളുണ്ടാകും, ഒപ്പം നിങ്ങളുടെ മനുഷ്യ മൂലധനവുമുണ്ടാകും.നിക്ഷേപത്തെക്കുറിച്ച് യുവ തലമുറ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തെക്കൊയാണെന്ന് നമുക്ക് നോക്കാം.

 

സമ്പാദ്യവും നിക്ഷേപവും

സമ്പാദ്യവും നിക്ഷേപവും

യഥാര്‍ഥത്തില്‍ ഇതൊരു കഠിനമായ ചക്രിക പ്രവൃത്തിയാണ്. നിങ്ങള്‍ക്ക് സമ്പാദ്യം ഒന്നുമില്ലാത്തതിനാലാണ് നിങ്ങള്‍ നിക്ഷേപത്തിലേക്ക് കടക്കാത്തത്. നിങ്ങള്‍ക്ക് സമ്പാദ്യം ഇല്ലാത്തത് എന്തുകൊണ്ടാണ്? സമ്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതായ യാതൊരു പ്രചോദന ഘടകങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇല്ലാത്തത് കൊണ്ട്. നിങ്ങള്‍ക്ക് പ്രചോദനം ഇല്ലാത്തത് എന്തുകൊണ്ടാണ്? നിങ്ങളെ നയിക്കുന്ന ലക്ഷ്യങ്ങളൊന്നും നിങ്ങള്‍ക്ക് ഇല്ലാത്തത് കൊണ്ട്. നിക്ഷേപം എന്നത് നിക്ഷേപം എന്ന ഒറ്റ ക്രിയയില്‍ അവസാനിക്കുന്ന ഒരു കാര്യമല്ല. നിങ്ങള്‍ നിക്ഷേപിക്കുന്നത് ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ആ ലക്ഷ്യമാണ് നിങ്ങളെ നയിക്കേണ്ടത്.

എനിക്കെന്ത് നേടണം?

എനിക്കെന്ത് നേടണം?

അതിനാല്‍ തന്നെ ആദ്യം നിങ്ങളോട് തന്നെ നിങ്ങള്‍ ചോദിക്കണം, എന്റെ പണം കൊണ്ട് എനിക്ക് എന്ത് നേടുകയാണ് വേണ്ടത് എന്ന്. നിങ്ങള്‍ ഏറ്റവും ആഗ്രഹിക്കുന്നത് എന്താണ് എന്ന്. അത് എന്തുമാകാം. അതൊരു അനുഭവമാകാം (സോണോറന്‍ മരുഭൂമിയിലെ ഒരു ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് പോലെ), അല്ലെങ്കില്‍ ഒരു ജീവിതശൈലിയാകാം (ഓരോ മൂന്ന് വര്‍ഷത്തിലും ഒരു ഗ്ലോബല്‍ ക്രൂയിസ്). അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള അത്രയും ഗാഢ്ജറ്റുകള്‍ സ്വന്തമാക്കുന്നതാവാം, വലിയ മനോഹരമായൊരു വീട് പണിയുന്നതാവാം, ഇനി ഇതൊന്നുമല്ലെങ്കില്‍ ഒരു ദരിദ്രനായി റിട്ടയര്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതുമാകാം.

നിങ്ങളുടെ ആഗ്രഹമാണ് നിങ്ങളെ നയിക്കേണ്ടത്

നിങ്ങളുടെ ആഗ്രഹമാണ് നിങ്ങളെ നയിക്കേണ്ടത്

ആഗ്രഹങ്ങളില്‍ തെറ്റും ശരിയുമില്ല. മോശവും നല്ലതുമില്ല, അതില്‍ സാധാരണമായതും യുക്തിയില്ലാത്തതും എന്നുമില്ല. നിങ്ങള്‍ നിങ്ങളോട് സത്യസന്ധതയുള്ളവനും ആത്മാര്‍ത്ഥതയുള്ളവനുമായിരിക്കുക. മറ്റൊരാളുടെ സന്തോഷമായിരിക്കില്ല നിങ്ങളുടെ സന്തോഷം. അവരെ തൃപ്തിപ്പെടുത്തുന്നത് ഒന്നുമായിരിക്കില്ല നിങ്ങള്‍ക്ക് ആവശ്യമുള്ളത്.

ജീവിത ലക്ഷ്യം

ജീവിത ലക്ഷ്യം

സമ്പാദ്യം എന്നതിന് ഒരു നെഗറ്റീവ് അര്‍ഥം ലഭിക്കുന്നത് അത് ത്യാഗം എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ്. പക്ഷെ എന്തിനാണ് ഈ ത്യാഗം? അതിന് പ്രേരകമാകുന്ന ഘടകത്തെയാണ് നാം കണ്ടെത്തേണ്ടത്. നിങ്ങളുടെ ലക്ഷ്യമെന്തെന്ന്, ആഗ്രഹമെന്തെന്ന് കണ്ടെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് അപ്രധാനമായ കാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്നത് ഒഴിവാക്കിയും കുറച്ചും അത് നിങ്ങളുടെ ലക്ഷ്യത്തിലേക്കായി വിനിയോഗിക്കുവാനും കൂടുതല്‍ ശ്രദ്ധയോടെ ജീവിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും.

സാമ്പത്തിക അച്ചടക്കം

സാമ്പത്തിക അച്ചടക്കം

ചിലവഴിക്കുന്നതിലെയും സമ്പാദിക്കുന്നതിലെയും നിക്ഷേപിക്കുന്നതിലെയും അച്ചടക്കം നിങ്ങള്‍ എന്തിന് അത് ചെയ്യുന്നു എന്ന ബോധ്യത്തില്‍ നിന്ന് മാത്രമേ ഉണ്ടായി വരികയുള്ളൂ. യാതൊരു നിക്ഷേപ ക്ലീഷെകളും ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാനെത്തില്ല. വായ്പയെ ആശ്രയിച്ച് ഉയര്‍ന്ന ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് ഏറെ എളുപ്പമുള്ള കാര്യമാണ് താനും. എന്നാല്‍ നിങ്ങളുടെ ജീവിതം കടത്തിന്മേലാണ് കെട്ടിപ്പടുത്തിരിക്കുന്നത് എങ്കില്‍ ഓര്‍ക്കുക, അത് ഷാര്‍ക്കുകള്‍ക്കൊപ്പം നീന്തുന്നതിന് സമാനമാണ്.

വായ്പകള്‍

വായ്പകള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. പ്രശ്‌നം എന്നത് നിങ്ങളുടെ ആസ്തിക്കകത്ത് നിന്നുകൊണ്ട് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതാണ്. ഓരോ മാസവും നിങ്ങളുടെ ബാധ്യത തീര്‍ത്ത് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുവെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. വായ്പ എന്നത് എത്ര അപകടകരമാണെന്ന് തിരിച്ചറിയുവാന്‍ മൂന്ന് വഴികളുണ്ട്.

വായ്പകള്‍ അപകടകരമാകുന്നത് എങ്ങനെ?

വായ്പകള്‍ അപകടകരമാകുന്നത് എങ്ങനെ?

ഒന്ന് വളരെയധികം വൈകാരിക മൂല്യം ഉണ്ടെന്നതാണ്. അതായത് നിങ്ങളുടെ ശമ്പളത്തില്‍ വലിയ അളവില്‍ കുറവ് വരുന്നു എന്നോ, നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു എന്നോ കരുതുക. നിങ്ങളുടെ വായ്പാ ബാധ്യതകള്‍ നിങ്ങളുടെ തലയ്ക്ക് മേല്‍ ഒരു വാള് പോലെ തൂങ്ങിക്കിടക്കും. രണ്ടാമതായി, 18 ശതമാനമോ, 24 ശതമാനമോ, 30 ശതമാനമോ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വായ്കളില്‍ മുടക്കുന്നത് മറ്റൊരു രീതിയിലും നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുന്നതിന്റെ വലിയ മുകളിലുള്ള തുകയാണെന്ന് ഓര്‍ക്കുക. മൂന്നാമതായി, നിങ്ങള്‍ക്ക് എത്ര വായ്പകളുണ്ടോ അത് തീര്‍ക്കാനെടുക്കുന്ന സമയത്തോളം സമ്പാദിക്കാനുള്ള സമയവും വൈകുകയാണ്. കൂട്ടുപലിശ ആദായത്തിന്റെ ഗുണഫലമൊക്കെ നിങ്ങള്‍ക്ക് അനുഭവിക്കണമെങ്കില്‍ വളരെ നേരത്തേ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്.

English summary

new age investment techniques for the young investors |ചെറിയ പ്രായത്തിലുള്ള നിക്ഷേപകര്‍ക്കായി പുതിയ കാല നിക്ഷേപ തന്ത്രങ്ങള്‍

new age investment techniques for the young investors
Story first published: Tuesday, May 4, 2021, 15:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X