സാമ്പത്തിക മേഖലയിലെ ഓരോ മാറ്റങ്ങളും അപ്രതീക്ഷിതമാണ്. എന്നാൽ നേട്ടങ്ങളും അതുപോലെ സംഭവിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഡിജിറ്റൽ മേഖലയിലെ വളർച്ചയിൽ സാമ്പത്തിക മേഖലയും ഉയർന്നു. ബാങ്കിംഗ് മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയെല്ലാം ഈ മാറ്റത്തിനൊപ്പം സുപ്രധാനമാണ്. ഇപ്പോൾ പുതിയ പേയ്മെന്റ് രീതിയുമായി എത്തിയിരിക്കുകയാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ).
പുതിയ മാറ്റങ്ങൾ പ്രകാരം നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗ് പേയ്‌മെൻ്റുകളും പരസ്പരം പ്രവർത്തിക്കും. അതായത് നിങ്ങൾക്ക് ഇനി എല്ലാ ബാങ്കിന്റെയും നെറ്റ് ബാങ്കിംഗിലൂടെ പേയ്മെന്റ് നടത്താം. അതിനായി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ആദ്യ ഘട്ടത്തിൽ അഞ്ച്-ആറ് ബാങ്കുകളുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇവ രണ്ടും ഒരുമിച്ചുള്ള പേയ്മെന്റ് സംവിധാനം നിലവിൽ വരും. ആദ്യ ഘട്ടത്തെ പ്രവർത്തനങ്ങൾക്കു ശേഷമാവും ബാക്കിയുള്ള ബാങ്കുകളും ലിസ്റ്റിൽ വരുന്നത്. എൻ.പി.സി.ഐ ഭാരത് ബിൽപേയാണ് ഈ സംരംഭം നടത്തുന്നത്.
ഈ സംരംഭത്തിന്റെ നേട്ടം എന്തെല്ലാം?...
നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗ് ഒരുമിച്ച് ബന്ധപ്പെടുമ്പോൾ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾക്ക് ഏത് ബാങ്കിൻ്റെയും നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പേയ്‌മെൻ്റുകൾ നടത്താം. ഇതൊരു സുപ്രധാന നേട്ടമാണ്. കാരണം ഇതുവരെ ഓരോ ബാങ്കിന്റെയും നെറ്റ്ബാങ്കിംഗ് നടത്തണമെങ്കിൽ ആദ്യം പേയ്‌മെൻ്റ് അഗ്രഗേറ്റർമാരുമായി ഈ ബാങ്കുകൾ കരാറിൽ ഏർപ്പെടണം. എന്നാൽ പുതിയ സംരംഭത്തിലൂടെ ഈ പ്രശ്നം അവസാനിക്കും. കാരണം എല്ലാ ബാങ്കിൻ്റെയും പേയ്‌മെൻ്റ് സേവനം നിബന്ധനകളില്ലാതെ ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും.

ഇതോടെ യു.പി.ഐ പേയ്മെന്റ് സംവിധാനത്തിന്റെ സമ്മർദ്ദം കുറയും. യു.പി.ഐ പേയ്മെന്റ് സിസ്റ്റം ഏറെ വളർന്നിരിക്കുന്നു. നിലവിൽ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും യു.പി.ഐ ഏക ആശ്രയമാണ്. മാത്രമല്ല ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് പേയ്‌മെൻ്റുകളുടെ ഉപയോഗം വളരെ കുറഞ്ഞു. നിലവിൽ എല്ലാ ബാങ്കുകളും യു.പി.ഐ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യു.പി.ഐ ജനപ്രിയമായി മാറി.
വലിയ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷിതം....
യു.പി.ഐ ഇടപാടുകൾ ജനപ്രിയമാണെങ്കിലും വലിയ പേയ്മെന്റുകളായ ഇൻഷുറൻസ് പ്രീമിയം അല്ലെങ്കിൽ നികുതി ഇടപാടുകൾ എന്നിവയ്ക്ക് തങ്ങളുടെ ബാങ്കിൻ്റെ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി പണമടയ്ക്കാനാണ് സാധാരണയായി ആളുകൾ താൽപ്പര്യപ്പെടുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതിലൂടെയുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതവും എളുപ്പവുമാണ്. അതിനാൽ കൂടുതൽ ആളുകൾ നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നു. അതായത് വലിയ പണമിടപാടുകൾക്ക് ഈ രീതിയാണ് ഉചിതം.
നെറ്റ് ബാങ്കിംഗ് ഇടപാടുകളുടെ കണക്ക് പരിശോധിച്ചാൽ സെൻട്രൽ ബാങ്ക് കണ്ടെത്തിയ വിവരങ്ങൾ പ്രകാരം ഒക്ടോബറിൽ മാത്രം ഏകദേശം 420 ദശലക്ഷം പേയ്‌മെൻ്റ് ഇടപാടുകൾ നടന്നു. അതായത് മൊത്തം 100 ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടന്നത്. കണക്ക് പ്രകാരം ഓരോ ഇടപാടിൻ്റെയും ശരാശരി തുക 2.5 ലക്ഷം രൂപയിൽ കൂടുതലായിരുന്നു.
More From GoodReturns

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി



Click it and Unblock the Notifications