ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! വാലറ്റ് കാലിയാക്കുന്ന 5 പ്രധാന അബദ്ധങ്ങൾ ഒഴിവാക്കാം

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകളുടെ ഉപയോ​ഗത്തിൽ ​ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പണ്ട് സാമ്പത്തികമായി വളർച്ചയുള്ളവർ മാത്രം ഉപയോ​ഗിച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഇന്ന് എല്ലാവരുടെയും വാലറ്റിൽ എത്തിയിരിക്കുന്നു. ഒരു ഡെബിറ്റ് കാർഡ് പോലെ തന്നെ ക്രെഡിറ്റ് കാർഡും സുലഭമായി ഇപ്പോൾ ലഭ്യമാകുന്നു.

വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാർഡുകളാണ് ഓരോ വർഷവും പുറത്തിറങ്ങുന്നത്. ആജീവനാന്തര സൗജന്യ കാർഡ് മുതൽ പ്രീമിയം കാർഡുകൾ വരെ ഇപ്പോൾ ലഭ്യമാകുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വരുമാന വിവരങ്ങളും അനുസരിച്ചായിരിക്കും ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നത്. നിരവധി കിഴിവുകളും, റിവാർഡ് പോയിൻ്റുകളും, പ്രത്യേക ആനുകൂല്യങ്ങളും ഓരോ ക്രെഡിറ്റ് കാർഡുകളും ഉറപ്പാക്കുന്നു.

നിങ്ങൾ അടുത്തിടെ ഒരു പുതിയ ക്രെഡിറ്റ് കാർഡ് എടുത്തിട്ടുണ്ടെങ്കിൽ അബദ്ധത്തിൽ വീഴരുത്. ചില തെറ്റുകൾ ആവർത്തിച്ചാൽ അത് നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നതിനു മുന്നേ ഈ 5 പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം;

1) ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക

നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും, ആവശ്യങ്ങൾക്കും അനുസരിച്ചുള്ള മികച്ച ക്രെഡിറ്റ് കാർഡ് തന്നെ തിരഞ്ഞെടുക്കുക. നിങ്ങൾ പതിവായി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ എയർപോർട്ട് ലോഞ്ച് ആക്‌സസ്, എയർ മൈലുകൾ പോലുള്ള യാത്രാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കാർഡ് തിരഞ്ഞെടുക്കുക. ഓൺലൈൻ പർച്ചേസുകൾ നടത്തുന്ന വ്യക്തിയാണെങ്കിൽ അതുമായി ബന്ധപ്പെട്ട കാർഡുകൾ തിരഞ്ഞെടുക്കുക.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക

2) റിവാർഡ് പോയിന്റുകൾ

നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ റിവാർഡ് പോയിൻ്റുകൾ ലഭിക്കുന്നുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കണം. ഈ റിവാർഡുകളുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് തന്നെ അവ ഉപയോ​ഗിക്കാനും ശ്രദ്ധിക്കണം. ഷോപ്പിംഗ്, യാത്ര അല്ലെങ്കിൽ ഗിഫ്റ്റ് വൗച്ചറുകൾക്കായി കൃത്യസമയത്ത് അവ റിഡീം ചെയ്യുക. റിവാർഡ് പോയിന്റുകൾ കൃത്യമായി ഉപയോ​ഗിച്ചാൽ പോക്കറ്റ് കാലിയാവാതെ സൂക്ഷിക്കാം.

3) ക്രെഡിറ്റ് പരിധി ശ്രദ്ധിക്കുക

ക്രെഡിറ്റ് പരിധി ഒരു സുപ്രധാന ഘടകമാണ്. ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ എല്ലാം അത് വഴി പർച്ചേസ് നടത്താം എന്ന് ചിന്തിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് പരിധി കവിയും. ഇത് ക്രെഡിറ്റ് ഹെൽത്തിനെ ബാധിക്കുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ താഴേക്ക് ഇടിയുകയും ചെയ്യും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക ഭാവിക്ക് ദോഷകരമായി ബാധിക്കും. അതിനാൽ 30 ശതമാനം വരെ പരിധി പാലിക്കാൻ ശ്രദ്ധിക്കുക.

4) ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് തന്നെ അടക്കുക. എല്ലായ്പ്പോഴും മുഴുവൻ തുകയും കൃത്യസമയത്ത് അടയ്ക്കുക. ബാലൻസ് നിലനിർത്തിയാൽ അത് നിങ്ങളുടെ കടം വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാവും. സമയബന്ധിതമായ പേയ്‌മെന്റുകൾ നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താനും അനാവശ്യ പലിശ ഭാരം തടയാനും സഹായിക്കുന്നു.

5) ഇഎംഐ ഓപ്ഷനുകൾ

ഇഎംഐ സൗകര്യങ്ങൾ നിങ്ങൾക്ക് അനു​ഗ്രഹമാണെങ്കിലും ചിലപ്പോൾ അത് ഒരു കെണിയായി മാറാനും സാധ്യതയുണ്ട്. പലപ്പോഴും, ഇഎംഐകൾ ഉയർന്ന പലിശ നിരക്കുകളും പ്രോസസ്സിംഗ് ഫീസുകളും ഈടാക്കുന്നു. അതിനാൽ പർച്ചേസ് നടത്തുമ്പോൾ ചിലവേറുന്നു. അതിനാൽ ക്രെഡിറ്റ് കാർഡിലെ ഇഎംഐ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, എല്ലാ ചാർജുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം. അമിതമായ ചാർജുകൾ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കുക.

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് ഒരു വിനയായി മാറും. സാമ്പത്തിക ഇടപാടുകൾ ബുദ്ധിപൂർവ്വമായി നടപ്പിലാക്കിയാൽ ക്രെഡിറ്റ് കാർഡിലൂടെ സാമ്പത്തിക നേട്ടവും ഉറപ്പാക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X