2025 ഏപ്രിൽ മാസത്തിൽ സാമ്പത്തിക രംഗത്തെ വിവിധ മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലേക്ക് ഇപ്പോൾ ചുവട് വെക്കാനൊരുങ്ങുന്നത്. 2025ൽ ഇതുവരെ നിരവധി മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്. ഇനി ഏപ്രിൽ 1 മുതൽ 2025 ലെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ നികുതി ഇളവുകളും പ്രാബല്യത്തിൽ വരും. എന്തെല്ലാമാണ് ഈ മാറ്റങ്ങൾ? എങ്ങനെയാണ് രാജ്യത്തെ ജനങ്ങളിൽ ഇത് പ്രതിഫലിക്കുന്നത്? ഓരോന്നും വിശദമായി അറിയാം;
1. പുതിയ നികുതി വ്യവസ്ഥ
2025 ലെ ബജറ്റ് പ്രഖ്യാപനത്തിൽ ഏറ്റവും വലിയ ആകർഷ ഘടകം പുതിയ നികുതി വ്യവസ്ഥയും അതിൻ്റെ ഇളവുകളുമായിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ 72 ശതമാനം നികുതിദായകരും പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറി. ബജറ്റ് പ്രഖ്യാപനങ്ങളോടെ ഇതിൻ്റെ കണക്ക് ഉയർന്നിട്ടുണ്ട്. പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർ പുതിയ നികുതി വ്യവസ്ഥ പ്രകാരം ഒരു നികുതിയും നൽകേണ്ടതില്ല എന്നാണ് ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത്. എന്നിരുന്നാലും 60,000 രൂപ വരെ റിബേറ്റ് ലഭിക്കാൻ അവർ റിട്ടേൺ സമർപ്പിക്കേണ്ടിവരും. ഏപ്രിൽ 1 മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
2. ആർ.ബി.ഐ റിപ്പോ നിരക്ക് ഇനിയും കുറയ്ക്കുമോ?
2025 ഫെബ്രുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ച് 6.25 ശതമാനമാക്കി. ഏകദേശം അഞ്ച് വർഷത്തിനിടെയാണ് ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഫെബ്രുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.61 ശതമാനമായി കുറഞ്ഞതോടെ ഏപ്രിലിൽ 25 ബേസിസ് പോയിന്റ് കൂടി കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. റിപ്പോ നിരക്ക് കുറച്ചതോടെ ഭവനവായ്പ പലിശ നിരക്കുകളിൽ വൻ കുറവ് ലഭിക്കും. മാത്രമല്ല ഇത് പുതിയ വായ്പക്കാർക്കും നേട്ടമുണ്ടാകും,
3. പുതിയ ഫണ്ടുകൾക്കുള്ള സെബിയുടെ കർശനമായ മാനദണ്ഡങ്ങൾ
2025 ഏപ്രിൽ 1 മുതൽ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ (AMC-കൾ) പുതിയ ഫണ്ട് ഓഫറുകൾ (NFO-കൾ) വഴി സമാഹരിക്കുന്ന ഫണ്ടുകൾ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ സർക്കുലർ അനുസരിച്ച്, യൂണിറ്റ് അലോട്ട്മെന്റ് തീയതി മുതൽ 30 ദിവസങ്ങൾക്കുള്ളിൽ ഫണ്ടുകൾ നിക്ഷേപിക്കണം.
ഒരു എ.എം.സി 60 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഫണ്ട് സമാഹരിച്ചില്ലെങ്കിൽ എ.എം.സി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് സെബി നിർദ്ദേശിക്കുന്നു. പ്രത്യേകിച്ചും, ഫണ്ടുകൾ പൂർണ്ണമായും വിന്യസിക്കപ്പെടുന്നതുവരെ എഎംസി സ്കീമിലേക്കുള്ള പുതിയ നിക്ഷേപങ്ങൾ നിർത്തണം. നിക്ഷേപകർക്ക് ഒരു എക്സിറ്റ് ലോഡുമില്ലാതെ അവരുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ അനുവദിക്കും.

4. എസ്.ഐ.എഫ് എന്ന പുതിയ നിക്ഷേപ മാർഗം
ഉയർന്ന വരുമാനം ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മ്യൂച്വൽ ഫണ്ടുകളുടെയും പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങളുടെയും (പി.എം.എസ്) നേട്ടങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ നിക്ഷേപ മാർഗമാണ് സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ (എസ്‌ഐഎഫ്). ഇവ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പൂവണിയിക്കും. 10 ലക്ഷത്തിൻ്റെ എൻട്രി പോയിന്റോടെ പരമ്പരാഗത മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, എസ്.ഐ.എഫുകൾ ഡെറിവേറ്റീവുകൾക്ക് 25 ശതമാനം വരെ വിഹിതം അനുവദിക്കുന്നു. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും...
5. നിക്ഷേപകർക്ക് ഡിജിലോക്കറിൽ ഹോൾഡിംഗ് സ്റ്റേറ്റ്‌മെന്റുകൾ സൂക്ഷിക്കാം....
2025 ഏപ്രിൽ 1 മുതൽ, ഓഹരി വിപണിയിലെയും മ്യൂച്വൽ ഫണ്ടുകളിലെയും നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്നും കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിൽ (CAS) നിന്നും അവരുടെ ഹോൾഡിംഗ് സ്റ്റേറ്റ്‌മെന്റുകൾ ഡിജിലോക്കറിൽ നേരിട്ട് ലഭ്യമാക്കാനും സൂക്ഷിക്കാനും കഴിയും. ക്ലെയിം ചെയ്യാത്ത ആസ്തികൾ കുറയ്ക്കുന്നതിനും നിക്ഷേപകർക്ക് അവരുടെ നിക്ഷേപ വിവരങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
ആപ്ലിക്കേഷനിൽ തന്നെ ഉപയോക്താക്കൾക്ക് നോമിനികളെ നിർദ്ദേശിക്കാൻ കഴിയും. ഉപയോക്താവ് മരണപ്പെട്ടാൽ ഈ നോമിനികൾക്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കും. സെബി നിയന്ത്രിക്കുന്ന കെവൈസി രജിസ്ട്രേഷൻ ഏജൻസികളിൽ (കെ.ആർ.എ) നിന്ന് ഉപയോക്താവിന്റെ മരണ വിവരം ലഭിക്കുമ്പോൾ ഡിജിലോക്കർ സിസ്റ്റം സ്വയമേവ നോമിനികളെ അറിയിക്കും. ഇത് പ്രക്രിയകൾ കൂടുതൽ ലളിതമാക്കാൻ സഹായിക്കുന്നു. മാത്രമല്ല അമിതമായ രേഖകൾ ആവശ്യമില്ല എന്നതും സവിശേഷതയാണ്.
6. എസ്.ബി.ഐ കാർഡ് റിവാർഡ് പോയിന്റുകളുടെ ഘടന പരിഷ്കരിച്ചു
എസ്.ബി.ഐ കാർഡ് അതിന്റെ റിവാർഡ് പോയിന്റുകൾ കുറക്കുന്നു. സിംപ്ലിക്ലിക്ക് എസ്‌ബിഐ കാർഡ് ഉടമകൾക്ക് ഇപ്പോൾ സ്വിഗ്ഗിയിൽ 5 മടങ്ങ് റിവാർഡ് പോയിന്റുകൾ ലഭിക്കും. എന്നാൽ മുൻപ് ഇത് 10 മടങ്ങ് റിവാർഡ് പോയിന്റുകളായിരുന്നു. എന്നിരുന്നാലും, മിന്ത്ര, ബുക്ക് മൈഷോ, ക്ലിയർട്രിപ്പ്, അപ്പോളോ 24x7 എന്നിവയുൾപ്പെടെ മറ്റ് പങ്കാളി ബ്രാൻഡുകളുമായുള്ള ഇടപാടുകൾക്ക് 10 മടങ്ങ് റിവാർഡ് പോയിൻ്റുകൾ മാറ്റമില്ലാതെ ലഭിക്കും.
എയർ ഇന്ത്യ എസ്.ബി.ഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അവരുടെ റിവാർഡ് പോയിന്റ് വരുമാനത്തിൽ മാറ്റമുണ്ട്. മുമ്പ്, എയർലൈനിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്ന എയർ ഇന്ത്യ ടിക്കറ്റുകളിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും പ്രൈമറി കാർഡ് ഉടമകൾക്ക് 15 റിവാർഡ് പോയിന്റുകൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 5 റിവാർഡ് പോയിന്റുകളായിരിക്കും ലഭിക്കുന്നത്.
മാത്രമല്ല എയർ ഇന്ത്യ എസ്.ബി.ഐ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് എയർലൈൻ വെബ്സൈറ്റ് വഴി എയർ ഇന്ത്യ ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 30 പോയിന്റുകൾ ലഭിച്ചിരുന്നുവെങ്കിലും ഇനി മുതൽ അത് 10 പോയിന്റായി കുറയും.
7. എയർ ഇന്ത്യ ലയനത്തിനു പിന്നാലെ ആക്‌സിസ് ബാങ്ക് വിസ്താര ക്രെഡിറ്റ് കാർഡിലും പരിഷ്കരണം
വിസ്താര എയർ ഇന്ത്യയുമായി ലയിച്ചതിനെത്തുടർന്ന് ആക്സിസ് ബാങ്ക് അതിന്റെ വിസ്താര ക്രെഡിറ്റ് കാർഡിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിഷ്കരിക്കുന്നു. ഏപ്രിൽ 18 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് പ്രഖ്യാപിച്ചു. ഈ തീയതി മുതൽ, എല്ലാ വിസ്താര ക്രെഡിറ്റ് കാർഡ് പുതുക്കലുകൾക്കും ഇനി വാർഷിക ഫീസ് ഈടാക്കില്ല. പക്ഷേ കാർഡുമായി ബന്ധപ്പെട്ട നിരവധി ആനുകൂല്യങ്ങൾ നിർത്തലാക്കും. കോംപ്ലിമെന്ററി മഹാരാജ ക്ലബ് ടയർ അംഗത്വം, ടിക്കറ്റ് വൗച്ചറുകളുടെ രൂപത്തിലുള്ളആനുകൂല്യങ്ങൾ, മുമ്പ് സൗജന്യ ടിക്കറ്റുകളോ വൗച്ചറുകളോ വാഗ്ദാനം ചെയ്തിരുന്ന മൈൽസ്റ്റോൺ റിവാർഡുകൾ എന്നീ ആനുകൂല്യങ്ങളും ഇതോടെ അവസാനിക്കും.
സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഏപ്രിൽ 1 മുതൽ വരാനിരിക്കുന്നത്. ഇവയെല്ലാം എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കും. ബാങ്കിംഗ് ഇടപാടുകൾ, നിക്ഷേപങ്ങൾ, ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ, പലിശ നിരക്ക് തുടങ്ങി നിരവധി മാറ്റങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications