സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമാണ് നമ്മുടെ സമ്പാദ്യത്തെക്കുറിച്ചും, ചിലവുകളെക്കുറിച്ചും, നിക്ഷേപങ്ങളെക്കുറിച്ചുമൊക്കെ ആസൂത്രണം ചെയ്യുവാനുള്ള ഏറ്റവും മികച്ച സമയം.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമാണ് നമ്മുടെ സമ്പാദ്യത്തെക്കുറിച്ചും, ചിലവുകളെക്കുറിച്ചും, നിക്ഷേപങ്ങളെക്കുറിച്ചുമൊക്കെ ആസൂത്രണം ചെയ്യുവാനുള്ള ഏറ്റവും മികച്ച സമയം. അത് നമുക്ക് നമ്മുടെ വരുമാനത്തെ കൃത്യമായി കൈകാര്യം ചെയ്യുവാനും അതുവഴി നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളെ എളുപ്പം കൈവരിക്കാനും സാധിക്കും.

നിക്ഷേപങ്ങളുടെ കാര്യം പരിഗണിക്കുമ്പോള്‍ 2021 സാമ്പത്തിക വര്‍ഷം മെച്ചപ്പെട്ട അനുഭവമായിരിക്കുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ വര്‍ഷത്തേക്കാളും 70 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു കഴിഞ്ഞു. ഒപ്പം ഇതേ കാലഘട്ടത്തില്‍ സ്വര്‍ണത്തില്‍ നിന്നുള്ള ആദായവും ഏറ്റക്കുറച്ചിലുകളിലില്ലാത്ത രീതിയിലായിരുന്നു. എന്നാല്‍ ഓഹരികള്‍ക്ക്് മേല്‍ സ്വര്‍ണത്തിന് ആധിപത്യമുള്ള ഒരു സമയവും ഈ സാമ്പത്തിക വര്ഷത്തിലുണ്ടായിരുന്നു.
ഉയര്‍ന്ന മൊത്ത ആസ്തിയുള്ള വ്യക്തികള്‍ക്കും അതി സമ്പന്നരായ അത്യധികം ഉയര്‍ന്ന മൊത്ത ആസ്തി ഉള്ള വ്യക്തികള്‍ക്കും 50 ശതമാനം മൊത്തമായും 50 ശതമാനം ചാഞ്ചാടുന്ന രീതിയിലും അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തേക്ക് ഓഹരികളില്‍ നിക്ഷേപം നടത്താവുന്നതാണ്. 33 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച. നഷ്ട സാധ്യകള്‍ പരിഗണിച്ച് അതിനനുസരിച്ചുള്ള രീതിയിലായിരിക്കണം ഓഹരി വിന്യാസം നടത്തേണ്ടത്.
സ്ഥിര വരുമാനക്കാരായ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പോര്‍ട്ട്ഫോളിയോയുടെ ശരാശരി കാലാവധി 2 മുതല്‍ 5 വര്‍ഷം വരെയാകുന്നതാണ് അഭികാമ്യം. നിക്ഷേപകന്റെ റിസ്ക് - റിട്ടേണ്‍ പ്രൊഫൈല്‍ അനുസരിച്ചുള്ള മതിയായ ദീര്‍ഘകാല ആദായം ഉറപ്പുവരുത്തുന്നതുമായിരിക്കണം ഇത്.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളും, ഗോള്‍ഡ് ഫണ്ടുകളും, ഡിജിറ്റല്‍ ഗോള്‍ഡും ഏതാണ് അനിയോജ്യമായതെന്ന് വച്ചാല്‍ അതിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.
ശ്രദ്ധയോടെ നിക്ഷേപിച്ചാല്‍ മികച്ച ആദായം നേടാന്‍ മേല്‍പ്പറഞ്ഞ എല്ലാ നിക്ഷേപങ്ങളിലൂടെയും നമുക്ക് സാധിക്കും. എന്നാല്‍ അതിനായി സമയമെടുത്തുള്ള ആസൂത്രണവും വിപണിയെക്കുറിച്ചുള്ള മികച്ച അവബോധവും ആവശ്യമാണ്. ഇതിനായി നമുക്ക് വിദഗ്രുടെ സഹായം തേടാവുന്നതാണ്. നിക്ഷേപത്തിലെ ആസ്തി വിന്യാസത്തെയാണ് പോര്‍ട്ട് ഫോളിയോ എന്ന് പറയുന്നത്. പോര്‍ട്ട് ഫോളിയോ എത്ര മികച്ചതാകുന്നുവോ നമുക്ക് ലഭിക്കുന്ന ആദായവും അത്രയേറെ മികച്ചതാകും. ഏതൊക്കെ ആസ്തികളില്‍ എത്ര തുക എത്ര കാലത്തേക്ക് നിക്ഷേപിക്കണം എന്നത് സംബന്ധിച്ച് നമ്മള് എടുക്കുന്ന തീരുമാനമാണ് നിക്ഷേപത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന ആദായത്തിന്റെ അടിസ്ഥാനം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications