ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ നിങ്ങളിത് അറിഞ്ഞോ? വമ്പൻ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സിയുടെ ടാറ്റ ന്യൂ ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ് എത്തിയിരിക്കുന്നു. ആളുകൾ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നത് പലതരത്തിലുള്ള് ആനുകൂല്യങ്ങളും നേട്ടങ്ങളും ഉറപ്പാക്കുന്നതിനാണ്. അത്തരത്തിൽ സ്ഥിരമായി ഫ്ലൈറ്റ് യാത്രകൾ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ലോഞ്ച് ആക്സസ് വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. സൗജന്യ ലോഞ്ച് ആക്സസ് ലഭിക്കുന്ന ഒരു മികച്ച ക്രെഡിറ്റ് കാർഡാണ് ടാറ്റ ന്യൂ ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ്.
എന്നാൽ ഇപ്പോൾ ആഭ്യന്തര വിമാനത്താവള ലോഞ്ച് ആക്‌സസിനായി എച്ച്ഡിഎഫ്സി ബാങ്ക് പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. അതായത് ജൂൺ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിബന്ധനകൾ സൗജന്യ ലോഞ്ച് സേവനങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ മാറ്റങ്ങൾ. എന്തെല്ലാമാണ് ഈ മാറ്റങ്ങൾ?
സ്വൈപ്പ്-ടു-ആക്‌സസ് നിർത്തലാക്കി: ലോഞ്ച് കൗണ്ടറിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ സ്വൈപ്പ് ചെയ്‌ത് ലോഞ്ചുകളിലേക്ക് ആക്‌സസ് ചെയ്യാൻ ഇനി സാധിക്കില്ല.
വൗച്ചർ എൻട്രി അവതരിപ്പിച്ചു: ലോഞ്ച് ആക്‌സസ് ഇപ്പോൾ ഡിജിറ്റൽ വൗച്ചറുകൾ വഴി അനുവദിക്കും. അതാണ് പുതിയ മാറ്റം. നിങ്ങളുടെ കാർഡ് ചെലവിന്റെ അടിസ്ഥാനത്തിൽ ഈ വൗച്ചറുകൾ ലഭിക്കും.
ലോഞ്ച് വൗച്ചർ നിബന്ധനകൾ എന്തെല്ലാം....?
- ലോഞ്ച് ആക്‌സസ് വൗച്ചറുകൾ നേടുന്നതിന് കാർഡ് ഉടമകൾ ഒരു കലണ്ടർ പാദത്തിൽ കുറഞ്ഞത് 50,000 രൂപ ചെലവഴിക്കണം.
- കാർഡിൻ്റെ ചെലവ് പരിധി കവിഞ്ഞാൽ, ബാങ്ക് എസ്എംഎസ് വഴിയും ഇമെയിൽ വഴിയും ഒരു അറിയിപ്പ് അയയ്ക്കും. അത് കാർഡ് ഉടമകൾക്കുള്ള ഒരു റിമൈൻഡറായിരിക്കും.
- നേടിയ വൗച്ചർ 120 ദിവസത്തിനുള്ളിൽ ക്ലെയിം ചെയ്യണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരിക്കൽ ക്ലെയിം ചെയ്‌താൽ, അത് 180 ദിവസത്തേക്ക് സാധുവായി തുടരും. അതിനുള്ളിൽ നിങ്ങൾക്ക് അത് ഉപയോഗിക്കാൻ സാധിക്കും.

ലോഞ്ച് ആക്സസ് ചെയ്യുന്നതിനുള്ള പരിധികൾ എന്തെല്ലാം...?
- ഒരു പാദത്തിൽ പരമാവധി രണ്ട് ആഭ്യന്തര ലോഞ്ച് ആക്‌സസ് മാത്രമേ അനുവദിക്കുകയുള്ളൂ.
- ഓരോ പാദത്തിലും കാർഡിൻ്റെ ചെലവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ, ഒരു കലണ്ടർ വർഷത്തിൽ എട്ട് സൗജന്യ ലോഞ്ച് ആക്‌സസുകൾക്ക് തുല്യമാണിത്.
പുതിയ വൗച്ചറിനുള്ള യോഗ്യത എങ്ങനെ തിരിച്ചറിയാം?
കാർഡ് ഉടമകൾക്ക് ലോഗിൻ ചെയ്തുകൊണ്ട് അവരുടെ ചെലവും വൗച്ചർ യോഗ്യതയും പരിശോധിക്കുവാൻ എച്ച്ഡിഎഫ്സി നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ എച്ച്ഡിഎഫ്സി മൊബൈൽ ബാങ്കിംഗ് ആപ്പ് വഴി അനുവദിക്കുന്നു. നിങ്ങളുടെ ലോഞ്ച് ആക്സസിൻ്റെ സ്റ്റാറ്റസ് അറിയാൻ;-
ഔദ്യോഗിക ആപ്പിൽ അല്ലെങ്കിൽ നെറ്റ്ബാങ്കിംഗിൽ "ക്രെഡിറ്റ് കാർഡുകൾ" എന്ന വിഭാഗത്തിന് കീഴിൽ, ഉപയോക്താക്കൾ അവരുടെ ലോഞ്ച് ആനുകൂല്യ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് "റിവാർഡ്സ് പോർട്ടൽസ്" എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യണം. അവിടെ ലോഞ്ച് ആക്സസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നു.
പഴയ നയങ്ങൾ എപ്പോൾ വരെ തുടരും?
പുതിയ സംവിധാനം ജൂൺ 10നാണ് പ്രാബല്യത്തിൽ വരുന്നത്. അതിനാൽ ജൂൺ 9 വരെ നിലവിലെ നയങ്ങളെല്ലാം ഈ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആസ്വദിക്കാം. പ്രതിവർഷം എട്ട് സൗജന്യ ആഭ്യന്തര ലോഞ്ച് ആക്‌സസുകൾ ആസ്വദിക്കാം, അതായത് ഒരു പാദത്തിൽ രണ്ട് എന്ന കണക്കിൽ ഉറപ്പാക്കാം.
ഈ കാർഡിന് അപേക്ഷിക്കുമ്പോൾ ജോയിനിംഗ് ഫീസായി 1,499 രൂപ അടക്കേണ്ടി വരും. രണ്ടാം വർഷം മുതൽ വാർഷിക ഫീസും 1,499 രൂപയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്‌താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications