ഐസിഐസിഐ ബാങ്ക് അതിൻ്റെ സേവിംഗ്സ് അക്കൗണ്ടുകളിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നു. പ്രതിമാസ ശരാശരി ബാലൻസിലാണ് പരിഷ്കരണം വരുന്നത്. സാമ്പത്തിക ശേഷി കൂടുതലുള്ള ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനും, അത്തരം നിക്ഷേപകരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. അതായത് മെട്രോ, നഗര പ്രദേശങ്ങളിലെ സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ശരാശരി ബാലൻസ് (MAB) 50,000 രൂപയായി വർദ്ധിപ്പിക്കുകയാണ് ഐസിഐസിഐ ബാങ്ക്.
2025 ആഗസ്റ്റ് 1 മുതൽ ഈ പരിഷ്കാരം പ്രാബല്യത്തിൽ വന്നു. 2015ന് ശേഷമുള്ള ആദ്യ പുനഃക്രമീകരണമാണിത്. അതായത് ഇതിനു മുന്നേ വരെ 10,000 രൂപയായിരുന്നു പ്രതിമാസ ശരാശരി ബാലൻസ്. ഈ ആഗസ്റ്റ് 1 മുതൽ പുതിയ പരിധി പ്രാബല്യത്തിൽ വന്നതിനാൽ എല്ലാ പുതിയ അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. ഐസിഐസിഐ ബാങ്കിൽ സാലറി അക്കൗണ്ടുള്ളവർക്ക് ഈ നിയമങ്ങൾ ബാധകമല്ല.
മറ്റു പരിഷ്കരണങ്ങൾ
മെട്രോ, നഗര പ്രദേശങ്ങളിലെ സേവിംഗ്സ് അക്കൗണ്ടുകൾക്ക് മാത്രമല്ല, മറ്റു പ്രദേശങ്ങളിലും മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. അതായത് സെമി അർബൻ പ്രദേശങ്ങൾക്കുള്ള പുതിയ പ്രതിമാസ ശരാശരി ബാലൻസ് 25,000 രൂപയാണ്. എന്നാൽ ഗ്രാമീണ അക്കൗണ്ടുകൾക്ക് ഇത് 10,000 രൂപയാണ്. ഒരുപക്ഷേ പ്രതിമാസ ശരാശരി ബാലൻസ് പരിധി പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ 6 ശതമാനം അല്ലെങ്കിൽ 500 രൂപ എന്ന കണക്കിൽ പിഴ ഈടാക്കും. എന്നാൽ പെൻഷൻകാർ ഈ ചാർജുകൾ നൽകേണ്ടി വരില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.

ഇതിനു പുറമേ, സേവിംഗ്സ് അക്കൗണ്ട് ഉടമകളുടെ പണമിടപാടുകൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ ബാങ്ക് നിലനിർത്തുന്നു. അതായത്, ഐസിഐസിഐ ബാങ്ക് ശാഖകളിൽ നിന്ന് പ്രതിമാസം മൂന്ന് തവണ മാത്രം സൗജന്യമായി പണം നിക്ഷേപിക്കാനോ അല്ലെങ്കിൽ പിൻവലിക്കാനോ ഉപഭോക്താക്കൾക്ക് സാധിക്കും. നിക്ഷേപങ്ങളിലും പിൻവലിക്കലുകളിലും ഉൾപ്പെടെ, ഇവയ്ക്ക് പ്രതിമാസം ആകെ ഒരു ലക്ഷം രൂപയുടെ മൂല്യപരിധി ബാധകമാണ്.
പിഴ ഈടാക്കും.
മുകളിൽ പറഞ്ഞ നിയന്ത്രണങ്ങൾ ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉടമകൾ തീർച്ചയായും പാലിക്കണം. ഒരു പക്ഷേ ഒരു മൂന്നിൽ കൂടുതൽ ഇടപാടുകൾ നടത്തുകയോ, അല്ലെങ്കിൽ ആകെ ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം കവിയുകയോ ചെയ്താൽ അധിക പിഴ ഈടാക്കും. ഓരോ ഇടപാടിനും 150 രൂപ അല്ലെങ്കിൽ 1,000 രൂപയുടെ ഇടപാടിന് 3.50 രൂപ എന്ന കണക്കിലാണ് പിഴ ഈടാക്കുക. ഇതിൽ ഉയർന്ന തുക ഏതാണോ, അത് അധിക നിരക്കായി നൽകേണ്ടി വരും.
ഒരു മാസത്തിൽ തന്നെ നിങ്ങൾ പരിധിയിൽ കൂടുതൽ ഇടപാട് നടത്തുകയും, 1 ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കുകയോ, നിക്ഷേപക്കുകയോ ചെയ്താൽ ഈ രണ്ട് ലംഘനത്തിനും ഒരുപോലെ പിഴ ഈടാക്കും. ഇത് വളരെ ഉയർന്ന ചാർജായിരിക്കും.
കൂടാതെ, അക്കൗണ്ട് ഉടമയല്ലാത്ത ഒരാൾ ഇടപാട് നടത്തുമ്പോൾ എല്ലാ സേവിംഗ്സ് അക്കൗണ്ടുകളും ഒരു ഇടപാടിന് 25,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications