ഇന്നു മുതൽ തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ പുതിയ മാറ്റങ്ങൾ. നിങ്ങൾ ഐആർസിടിസ് വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ റിസർവേഷൻ കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ, ആധാർ ഒടിപി പരിശോധന അനിവാര്യമായിരിക്കും. തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളുടെ ദുരുപയോഗം തടയുന്നതിനും സാധാരണ യാത്രക്കാർക്ക് ബുക്കിംഗ് എളുപ്പമാക്കുന്നതിനുമാണ് പുതിയ മാറ്റങ്ങൾ വരുന്നത്. നിങ്ങൾ ഇന്നു മുതൽ തത്കാൽ ബുക്ക് ചെയ്യുമ്പോൾ ഈ കാര്യം മറക്കേണ്ട.
യാത്ര ചെയ്യേണ്ട തീയതിക്ക് ഒരു ദിവസം മുമ്പാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. വിവിധ എസി കോച്ചുകളിലെ തത്കാൽ ട്രെയിൻ ടിക്കറ്റുകൾ യാത്രയുടെ തലേദിവസം രാവിലെ 10 മണി മുതൽ ബുക്ക് ചെയ്യാം. സ്ലീപ്പർ, സെക്കൻഡ് സിറ്റിംഗ് പോലുള്ള നോൺ-എസി ക്ലാസുകൾക്ക് തത്കാൽ ബുക്കിംഗ് അതേ ദിവസം രാവിലെ 11 മണിക്ക് ആരംഭിക്കും.
കൗണ്ടറുകളിലും ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം
കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലും അംഗീകൃത റെയിൽവേ ഏജന്റുമാർ വഴിയും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഇന്ന് ജൂലൈ 15 മുതൽ ആധാർ ഒടിപി പരിശോധന നിർബന്ധമാണ്. യാത്രക്കാർ ബുക്കിംഗ് സമയത്ത് അവരുടെ ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകേണം. ആധാർ ഒടിപി പരിശോധനക്കു ശേഷം നിങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കും.

ഐആർസിടിസി യൂസർ പ്രൊഫൈൽ സ്ഥിരീകരിക്കാം
നിങ്ങളുടെ ഐആർസിടിസി യൂസർ പ്രൊഫൈൽ ആധാർ ഉപയോഗിച്ച് സ്ഥിരീകരിക്കാം. അതിനുള്ള പ്രധാന ഘട്ടങ്ങൾ അറിയാം.
- ഐആർസിടിസി വെബ്‌സൈറ്റിലോ ഐആർസിടിസി റെയിൽ കണക്ട് മൊബൈൽ ആപ്പിലോ ആദ്യം ലോഗിൻ ചെയ്യുക.
- "മൈ അക്കൗണ്ട്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- "ഒതൻ്റിക്കേറ്റ് യൂസർ" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആധാർ പരിശോധന പൂർത്തിയാക്കുക.
2025 ജൂലൈയിൽ ഐആർസിടിസി വരുത്തിയ മാറ്റങ്ങൾ
2025 ജൂലൈ 1 മുതൽ യാത്രക്കാർക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് മുൻഗണന നൽകുന്നതിനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ നിന്ന് അംഗീകൃത ഏജന്റുമാർക്ക് നിയന്ത്രണം നൽകും. ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിലെ നിയന്ത്രണം ഇതാ;
എസി ക്ലാസ് ട്രെയിൻ ടിക്കറ്റുകൾക്ക്: ഏജന്റുമാർക്ക് രാവിലെ 10 മണിക്കും, 10:30 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല.
സ്ലീപ്പർ, സെക്കന്റ് സിറ്റിംഗ് ക്ലാസുകളുടെ ടിക്കറ്റുകൾക്ക്: ഏജന്റുമാർക്ക് രാവിലെ 11 മണിക്കും 11:30 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല.
ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യാം
- ഔദ്യോഗിക ഐആർസിടിസി വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ രജിസ്റ്റർ ചെയ്ത യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
- "പ്രൊഫൈൽ" ഓപ്ഷനു താഴെ "ലിങ്ക് ആധാർ" ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ആധാർ കാർഡിലുള്ളതു പോലെ നിങ്ങളുടെ മുഴുവൻ പേരും നൽകുക, ഒപ്പം 12 അക്ക ആധാർ നമ്പറും നൽകുക.
- അതിനു ശേഷം ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും.
- ഒടിപി നൽകി സ്ഥിരീകരിച്ചാൽ "Update" ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതോടെ ആധാർ നിങ്ങളുടെ ഐആർസിടിസി പ്രൊഫൈലുമായി ലിങ്ക് ചെയ്തിരിക്കും.
ഈ മാറ്റങ്ങളിലൂടെ സാധാരണക്കാരായ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ ഉറപ്പാക്കാൻ സാധിക്കുന്നു. മാത്രമല്ല തത്കാൽ ടിക്കറ്റുകളിലെ പ്രതിസന്ധികൾ ഒഴിവാക്കാനും വഴിയൊരുക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications