തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പൂര്‍ണമായും നൽകും. ആദ്യ ഗഡു ഫെബ്രുവരിയിൽ നൽകുമെന്നും ബാക്കി മാർച്ച് മാസത്തോടെ നൽകുമെന്നും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപനം നടത്തി.

ഏപ്രിൽ മുതൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റും. അടുത്ത സാമ്പത്തിക വർഷം മുതലാണ് ഇതിന് പ്രാബല്യം ഉണ്ടാവുകയെന്നാണ് കരുതുന്നത്. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം ഉൾപ്പെടുത്തി വിരമിക്കുന്നതിന് തൊട്ടുമുൻപത്തെ അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിന്റെ പകുതി പെൻഷനായി ഉറപ്പാക്കുന്നതാണ് ഈ രീതി. ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ നടപ്പാക്കുമെന്നും, ഇതിനുള്ള ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി അധികം വകയിരുത്തി. കേന്ദ്ര നയം തിരിച്ചടിയാണെങ്കിലും തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കു.. ഇതിന്റെ ഭാഗമായമാണ് സംസ്ഥാനം അധിക തുക വകയിരുത്തുന്നുതെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേന്ദ്രം നടത്തിയ പുതിയ ഇടപെടലുകൾക്കിടയിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ അധിക തുക ആവശ്യമായി വരുമെന്നും മന്ത്രി വ്യക്തമാക്കി.
ആശ വർക്കർമാർക്കും ബജറ്റിൽ ആശ്വാസ പ്രഖ്യാപനം. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസവേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപ വർധിപ്പിച്ചു. സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1000 രൂപയുടെ വര്‍ധനവ് വരുത്തി. സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി. പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ കൂട്ടിയതായും മന്ത്രി ബജറ്റ് അവതരണ വേളയിൽ അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications