മുതിർന്ന പൗരൻമാർക്ക് വേണ്ടി നിലവിൽ നിരവധി സ്കീമുകൾ ഓരോ ബാങ്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ പൗരൻമാരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് ആനുകൂല്യങ്ങളും കൂടുതലാണ്. വിവിധ ബാങ്കുകൾ മുതിർന്ന പൗരൻമാർക്ക് വേണ്ടി പ്രത്യേക നിക്ഷേപ സ്കീമുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഫെഡറൽ ബാങ്കും ഒരു പ്രത്യേക സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിക്കുന്നു. എസ്റ്റീം സേവിംഗ്സ് അക്കൗണ്ട് എന്നാണ് പുതിയ പദ്ധതിയുടെ പേര്.
55 വയസും അതിനുമുകളിലും പ്രായമുള്ള വ്യക്തികൾക്കാണ് ഫെഡറൽ ബാങ്കിന്റെ ഈ പുതിയ അക്കൗണ്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്. മുതിർന്ന പൗരൻമാർക്ക് അവരുടെ സാമ്പത്തിക സുരക്ഷക്കായി ഒരു നിക്ഷേപം അത്യാവശ്യമാണ്. ഉയർന്ന റിട്ടേൺ നൽകുന്നതിനൊപ്പം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള സാമ്പത്തിക സ്വാതന്ത്രവുമാണ് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത്.
ഫെഡറൽ ബാങ്കിന്റെ പുതിയ സേവിംഗ്സ് അക്കൗണ്ടിലൂടെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇൻഷൂറൻസ്, ലോഞ്ച് ആക്സസ് തുടങ്ങിയ നിരവധി നേട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വെറുമൊരു സേവിംഗ്സ് അക്കൗണ്ട് എന്നതിലുപരി 55 വയസ്സിനു ശേഷം പ്രായമായവർക്കുള്ള എല്ലാ ആവശ്യകതകളും ഇതിലൂടെ നടപ്പിലാക്കാം. യോഗ്യരായ ഉപഭോക്താക്കൾ ഈ അക്കൗണ്ടിൻ്റെ ആനുകൂല്യങ്ങളെ കുറിച്ച് അറിയാതെ പോവരുത്.
വിവിധ ആനുകൂല്യങ്ങൾ.......
സൗജന്യ ഇൻഷുറൻസ് പരിരക്ഷ: നിങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു. ഒപ്പം കോംപ്ലിമെൻ്ററി വാർഷിക ആരോഗ്യ പരിശോധന, ആശുപത്രിയിൽ ക്യാഷ് ഫെസിലിറ്റി, തുടങ്ങി നിരവധി സേവനങ്ങളാണ് ലഭിക്കുന്നത്.

യാത്രാ സൗകര്യം: ഓരോ പാദത്തിലും രണ്ട് സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് പാസുകളാണ് നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലൂടെ ലഭിക്കുന്നത്.
കുടുംബ ആനുകൂല്യങ്ങൾ: അക്കൗണ്ട് ഉടമകൾക്ക് അവരുടെ പങ്കാളിക്ക് വേണ്ടി ഒരു സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കാം. ഒപ്പം അവരുടെ പേരക്കുട്ടികൾക്കായി രണ്ട് അധിക സീറോ ബാലൻസ് അക്കൗണ്ടുകളും തുറക്കാൻ കഴിയും. ഇത് കുടുംബത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടിയാണ്.
ചെലവ് കുറഞ്ഞ ബാങ്കിംഗ്: ഈ അക്കൗണ്ടിലൂടെ അധിക ചാർജുകൾ ഈടാക്കില്ല. അതായത് ഡെബിറ്റ് കാർഡ് ഇഷ്യു, NEFT, RTGS, ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 10 ബാങ്കിംഗ് സേവനങ്ങളുടെ നിരക്കുകൾ ഈ അക്കൗണ്ടിൽ ഒഴിവാക്കപ്പെടും.
അധിക ആനുകൂല്യങ്ങൾ: ആരോഗ്യപരമായ എല്ലാ സേവനങ്ങളും, യൂട്ടിലിറ്റികൾ, മുതിർന്നവർക്കുള്ള പരിചരണം എന്നീ കാര്യങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളുണ്ട്, കൂടാതെ ലോക്കർ വാടകയിൽ 25 ശതമാനം കിഴിവും നൽകുന്നുണ്ട്. ഡീമാറ്റ് അക്കൗണ്ടിൻ്റെ ആദ്യ വർഷത്തേക്കുള്ള വാർഷിക മെയിൻ്റനൻസ് ചാർജും ഇതിൽ ഒഴിവാക്കിയിട്ടുണ്ട്.
ഈ സേവിംഗ്സ് അക്കൗണ്ടിലൂടെ സാമ്പത്തിക സുരക്ഷയ്ക്കപ്പുറം ആരോഗ്യ സുരക്ഷയും ലഭിക്കുന്നു. ആരോഗ്യം, സാമ്പത്തിക ക്ഷേമം, സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്കീമാണ് ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്ന എസ്റ്റീം സേവിംഗ്സ് അക്കൗണ്ട്. ഇത്തരമൊരു മാറ്റം മറ്റു ബാങ്കുകളിലും ഭാവിയിൽ വരാൻ സാധ്യതയുണ്ട്. ഈ ഒരു സ്കീം തന്നെ ധാരാളമാണ്. കാരണം ഒന്നിലധികം സ്കീമുകൾ നൽകുന്ന ആനുകൂല്യങ്ങൾ ഒരു സ്കീമിലൂടെയാണ് ഇവിടെ ലഭിക്കുന്നത്. 55 വയസ്സും അതിൽ കൂടുതലും ഉള്ളവർക്ക് ഉടൻ ഈ സ്കീമിൽ അപേക്ഷിക്കാം. ഒപ്പം കുടുംബത്തിനും നേട്ടം ഉറപ്പാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications