ഇനി ഏത് ഏജന്‍സിയില്‍ നിന്നും പാചകവാതകം ബുക്ക് ചെയ്യാം !

പാചകവാതക ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! ഇനി ഏത് ഏജന്‍സിയില്‍ നിന്നും നിങ്ങള്‍ക്ക് പാചക വാതകം ബുക്ക് ചെയ്യുവാനും വാങ്ങിക്കുവാനും സാധിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകവാതക ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! ഇനി ഏത് ഏജന്‍സിയില്‍ നിന്നും നിങ്ങള്‍ക്ക് പാചക വാതകം ബുക്ക് ചെയ്യുവാനും വാങ്ങിക്കുവാനും സാധിക്കും. ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍.), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍.) എന്നീ മൂന്നു കമ്പനികളും ചേര്‍ന്ന് സംയുക്തമായി ഒരു പ്രത്യേക പ്ലാറ്റ്ഫോം തയ്യാറാക്കും. ബുക്കിംഗ് ചട്ടങ്ങളില്‍ ഇതിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്തും.

ഇനി ഏത് ഏജന്‍സിയില്‍ നിന്നും പാചകവാതകം ബുക്ക് ചെയ്യാം !

പാചക വാതകം ആവശ്യമാകുന്ന മുറയ്ക്ക് ഏജന്‍സിയെ മാത്രം ആശ്രയിക്കാതെ സമീപത്തുള്ള മറ്റേതെങ്കിലും ഏജന്‍സി വഴി എളുപ്പത്തില്‍ സിലിണ്ടര്‍ വാങ്ങിക്കുവാന്‍ ഇതുവഴി സാധിക്കും. പാചകവാതകം ബുക്ക് ചെയ്യുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സര്‍ക്കാരും എണ്ണക്കമ്പനികളും നേരത്തേ പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നത.

2020 നവംബര്‍ ഒന്നു മുതല്‍ പാചക വാതക സിലിണ്ടര്‍ ബുക്കിംഗില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ബുക്കിംഗ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഒടിപി അടിസ്ഥാനത്തില്‍ ബുക്കിംഗ് ആരംഭിച്ചത് അപ്പോള്‍ മുതലാണ്. പാചകവാതക ബുക്കിങ് ചട്ടത്തില്‍ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികള്‍ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐ.ഒ.സി. വൃത്തങ്ങള്‍ വ്യക്തമാക്കി.

പാചക വാതക സിലിണ്ടറുകള്‍ക്ക് ലഭിക്കുന്ന സബ്‌സിഡിയെക്കുറിച്ച് ഇപ്പോഴും ആശങ്കകള്‍ ഉള്ളവരുണ്ട്. കുറഞ്ഞ നിരക്കില്‍ സിലിണ്ടറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ സബ്‌സിഡി ഏര്‍പ്പെടുത്തിയത്. സബ്‌സിഡി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യണം. അക്കൗണ്ടിലേക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യുകയാണ് ചെയ്യുക. വിവിധ സംസ്ഥാനങ്ങളില്‍ എല്‍പിജി സബ്‌സിഡി വ്യത്യസ്തമാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സംയോജിത വരുമാനം കണക്കാക്കി 10 ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സബ്സിഡി ലഭിക്കില്ല.

പലപ്പോഴും പലവിധ കാരണങ്ങളാല്‍ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകതെ വരാം. എല്‍പിജി ഐഡി അക്കൗണ്ട് നമ്പറുമായി ലിങ്ക് ചെയ്തതാണ് ഇതില്‍ പ്രധാനം. അടുത്തുള്ള വിതരണക്കാരനുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 18002333555 എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാം.

നിങ്ങള്‍ക്ക് ഇനി ആധാര്‍ കാര്‍ഡില്ലെങ്കിലും എല്‍പിജി സബ്‌സിഡി ലഭിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത് ഈ കാര്യങ്ങളാണ്. 
Mylpg.in ലോഗിന്‍ ചെയ്യുക. എല്‍പിജി സേവന ദാതാവിനെ തിരഞ്ഞെടുക്കുക.'Join DBT' ക്ലിക്കുചെയ്യുക. ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ ഡിബിടിഎല്ലില്‍ ചേരാന്‍ ഇവിടെ ക്ലിക്കുചെയ്യുക' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

എല്‍പിജി സ്ബ്‌സിഡി സ്റ്റാറ്റസും ഓണ്‍ലൈനായി ഉപയോക്താക്കള്‍ക്ക് പരിശോധിക്കുവാന്‍ സാധിക്കും. ്അതിനായി ഇന്ത്യന്‍ ഓയിലിന്റെ വെബ്‌സൈറ്റ് https://cx.indianoil.in/ സന്ദര്‍ശിക്കുക. സബ്‌സിഡി സ്റ്റാറ്റസില്‍ ക്ലിക്കുചെയ്യുക. സബ്‌സിഡി റിലേറ്റഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. Subsidy Not Received' ക്ലിക്കുചെയ്യുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും എല്‍പിജി ഐഡിയും നല്‍കുക.

Read more about: lpg
English summary

new service in lpg cylinder booking - Know more |ഇനി ഏത് ഏജന്‍സിയില്‍ നിന്നും പാചകവാതകം ബുക്ക് ചെയ്യാം

new service in lpg cylinder booking - Know more
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X