നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന വ്യക്തിയാണോ? എങ്കില്‍ നിര്‍ബന്ധമായും നിങ്ങളിത് അറിഞ്ഞിരിക്കണം. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഡിവിഡന്റ് പേഔട്ടില്‍ മാറ്റമുണ്ടാകും.
നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന വ്യക്തിയാണോ? എങ്കില്‍ നിര്‍ബന്ധമായും നിങ്ങളിത് അറിഞ്ഞിരിക്കണം. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഡിവിഡന്റ് പേഔട്ടില്‍ മാറ്റമുണ്ടാകും.

2021 ഏപ്രില്‍ 1 മുതല്‍ ഡിവിഡന്റ് പേ ഔട്ടില്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. കമ്പനി ഈടാക്കുന്ന ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) നിലവിലുള്ള 7.5 ശതമാനത്തില്‍ നിന്നും 10 ശതമാനമായി ഉയരും.
കോവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ടിഡിഎസ് 10 ശതമാനത്തില്‍ നിന്നും 7.5 ശതമാനമാക്കി നിശ്ചയിച്ചിരുന്നു. ഇതോടെ നികുതി ദായകരുടെ നികുതി ബാധ്യതയില്‍ കുറവുണ്ടാവുകയും അവരുടെ കൈകളില്‍ അധികം പണമുണ്ടാകുകയും ചെയതു. എന്നാല്‍ കൊറോണ വ്യാപനത്തിന് മുമ്പ് ഉണ്ടായിരുന്ന നിരക്കിലേക്ക് ടിഡിഎസ് വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുകയാണിപ്പോള്‍.
ഡിവിഡന്റ് പേഔട്ടിനായി പ്രത്യേകം നികുതി സ്ലാബ് ഉണ്ടായിരിക്കുകയില്ല. അത് നിങ്ങളുടെ വ്യക്തിഗത വരുമാനത്തിനൊപ്പമാണ് ചേര്‍ക്കുക.
ഡിവിഡന്റ് വഴി ലഭിക്കുന്ന വരുമാനം നിങ്ങളുടെ മറ്റ് വ്യക്തിഗത വരുമാനങ്ങളോടൊപ്പം ചേര്‍ത്താണ് നിങ്ങളുടെ നികുതി ബാധ്യത കണക്കാക്കുക. നിങ്ങളുടെ വരുമാനം ഏത് സ്ലാബില്‍ ഉള്‍പ്പെടുന്നുവോ അതിനനുസരിച്ചുള്ള നികുതി അടയ്ക്കണം. ഉദാഹരണത്തിന് നിങ്ങളുടെ വരുമാനം 5.5 ലക്ഷമാണെന്ന് കരുതുക. 50,000 രൂപ ഡിവിഡന്റ് ഇനത്തിലും വരുമാനമുണ്ട്. അപ്പോള്‍ നിങ്ങളുടെ ആകെ വരുമാനം 6 ലക്ഷം രൂപയാണ്. ഈ സ്ലാബില്‍ വരുന്ന ആദായ നികുതി നിരക്ക് 20 ശതമാനമാണ്. അതായത് 5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള നികുതി സ്ലാബിലാണ് ഇപ്പോള്‍ നിങ്ങള്‍ ഉള്‍പ്പെടുന്നത്. അതിനനുസരിച്ച നികുതി നല്‍കേണ്ടതുണ്ട്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതി ഇളവ് ലഭിക്കുവാന്‍ ടിഡിഎസ് റിസീപ്റ്റും അതിനൊപ്പം ചേര്‍ക്കാവുന്നതാണ്.
5000 രൂപയില്‍ താഴെയാണ് ഒരു കമ്പനി നിങ്ങള്‍ക്ക് തരുന്ന ഡിവിഡന്റ് എങ്കില്‍ കമ്പനി ടിഡിഎസ് കുറയ്ക്കുകയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
