ഇപ്പോൾ കൈയിൽ പണം കൊണ്ട് നടക്കുന്നവർ വളരെ വിരളമാണ്. ആളുകളെല്ലാം യുപിഐ സേവനങ്ങളിലൂടെ ഇൻസ്റ്റൻ്റ് ഇടപാടുകൾ നടത്താൻ ശീലിച്ചു. ഇപ്പോൾ യുപിഐ ഉപഭോക്താക്കൾക്ക് പുതിയ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). നിലവിലെ ബാങ്ക് അക്കൗണ്ടിലുള്ള പണം മാത്രമേ യുപിഐ വഴി നടത്തുന്ന ഇടപാടുകൾക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു. എന്നാൽ ഇനി മുതൽ യുപിഐ വായ്പകളിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും. ഈ സേവനം ആഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരും.
ഫോൺ പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ നിങ്ങളുടെ യുപിഐ ആപ്പുകൾ വഴി നേരിട്ട് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് ലൈനുകളും ഉപയോഗിക്കാൻ സാധിക്കും. അതായത് ഈ വായ്പയിൽ നിന്നോ ഓവർഡ്രാഫ്റ്റിൽ നിന്നോ പണം അയയ്ക്കാനും, പർച്ചേസ് നടത്താനും, പണം പിൻവലിക്കാനും സാധിക്കും എന്നർത്ഥം.
പുതിയ സേവനത്തിൻ്റെ പ്രധാന നേട്ടങ്ങൾ
- നിങ്ങളുടെ എഫ്ഡി ഈടായി നൽകിയാൽ വായ്പ ലഭിക്കും. ആ വായ്പയിൽ നിന്ന് നേരിട്ട് യുപിഐ ഉപയോഗിച്ച് നിങ്ങൾക്ക് മെഡിക്കൽ ബിൽ അടയ്ക്കുകയോ മറ്റ് ആവശ്യങ്ങൾ പൂർത്തീകരിക്കുയോ ചെയ്യാം.
- ബിസിനസ് ഓവർഡ്രാഫ്റ്റ് ഉപയോഗിക്കുന്നവർക്ക് നിങ്ങളുടെ ക്രെഡിറ്റ് ലൈനിൽ നിന്ന് യുപിഐ വഴി ജീവനക്കാർക്ക് ഇപ്പോൾ പണം നൽകാം.
- വിദ്യാഭ്യാസത്തിനായി ഒരു വ്യക്തിഗത വായ്പ എടുത്തിട്ടുണ്ടെങ്കിൽ ട്യൂഷൻ ഫീസ് നേരിട്ട് അടയ്ക്കാൻ നിങ്ങൾക്ക് യുപിഐ ഉപയോഗിക്കാം.

ക്രെഡിറ്റ് കാർഡ് മാത്രമല്ല, വേറെയും ക്രെഡിറ്റുകൾ ലിങ്ക് ചെയ്യാം
ഇതുവരെ റൂപേ ക്രെഡിറ്റ് കാർഡുകളായിരുന്നു യുപിഐ വഴി ലിങ്ക് ചെയ്തിരുന്നത്. പക്ഷേ ഓഗസ്റ്റ് 31 മുതൽ മറ്റു പല സാമ്പത്തിക സ്രോതസ്സുകളും ലിങ്ക് ചെയ്യാൻ സാധിക്കും. അതായത് സ്ഥിര നിക്ഷേപങ്ങൾ, ബോണ്ടുകൾ അല്ലെങ്കിൽ ഓഹരികൾ, സ്വർണ വായ്പകൾ, വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകൾ, അൺസെക്യുവേർഡ് വായ്പകൾ, കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വായ്പകൾ എന്നിവയെല്ലാം പുതിയ ഓപ്ഷനുകളാണ്.
ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1. വായ്പയെടുത്താൽ മറ്റു വ്യക്തിഗത ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കാൻ പാടില്ല.
2. നിങ്ങളുടെ വായ്പ ആവശ്യകത അനുസരിച്ച് ബാങ്കുകൾ പേയ്‌മെന്റുകൾ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും.
3. ഓരോ ബാങ്കിനും വ്യത്യസ്ത നിയമങ്ങളുണ്ടാകാം. അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് ലൈൻ ലിങ്ക് ചെയ്യുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കുക.
പരിധികൾ എന്തെല്ലാം?
- വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കുമുള്ള ഇടപാടുകളിൽ പ്രതിദിനം പരമാവധി ഒരു ലക്ഷം മാത്രമാണ് അനുവദിക്കുന്നത്.
- പ്രതിദിനം 10,000 രൂപ വരെ പിൻവലിക്കാൻ സാധിക്കും
- വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് ഒരു ദിവസം പരമാവധി 20 ഇടപാടുകൾ നടത്താം.
എല്ലാവർക്കും ക്രെഡിറ്റ് കാർഡുകൾ ലഭ്യമാകണമെന്നില്ല. അത്തരം ആളുകൾക്ക് ഈ സൗകര്യം കൂടുതൽ ഗുണപ്രദമാവും. പ്രത്യേകിച്ച് ചെറുകിട പട്ടണങ്ങൾ, ഗ്രാമപ്രദേശങ്ങൾ, ചെറുകിട ബിസിനസ്സ് ഉടമകൾ എന്നിവർക്ക് ഈ നയങ്ങൾ മികച്ച നേട്ടം നൽകുന്നു. മാത്രമല്ല ഇതിലൂടെ ഒരു ക്രെഡിറ്റ് കാർഡ് സൂക്ഷിക്കുന്ന ബുദ്ധിമുട്ടുകളും അവയുടെ വാർഷിക ചെലവുകൾ വഹിക്കുന്ന പ്രയാസങ്ങളും ഒഴിവാക്കാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications