യുപിഐയിൽ വീണ്ടും മാറ്റം വരുന്നു. ഇത്തവണ സെറ്റിൽമെന്റ് സൈക്കിളുകളിലാണ് മാറ്റം വരുന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ഇടപാടുകൾക്കായി പുതിയ സെറ്റിൽമെന്റ് സൈക്കിളുകൾ അവതരിപ്പിക്കുന്നു. നവംബർ 3 മുതൽ ഇത് പ്രാബല്യത്തിൽ വരും. അംഗീകൃതവും തര്‍ക്കവുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റുകൾ വേര്‍തിരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കരണം.
യുപിഐ പേയ്മെൻ്റ് സംവിധാനത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. അതിനാൽ തന്നെ യുപിഐ പേയ്മെൻ്റ് സംവിധാനത്തിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുവാൻ ഈ പുതിയ നീക്കത്തിലൂടെ സാധിക്കും. എന്നാൽ ഈ നീക്കം ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുമോ? വിശദമായി അറിയാം.
പുതിയ സംവിധാനത്തിൻ്റെ പ്രത്യേകതകൾ
10 സൈക്കിളുകൾ: പുതിയ പരിഷ്കരണം അനുസരിച്ച്, ഓരോ ദിവസവും വിജയകരമായ ഇടപാടുകൾക്കായി 10 സെറ്റിൽമെൻ്റ് സൈക്കിളുകൾ ഉണ്ടാകും. ഈ സൈക്കിളുകളുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാവില്ല.
തർക്ക ഇടപാടുകൾക്ക് പ്രത്യേക സംവിധാനം: പരാജയപ്പെട്ട ഇടപാടുകൾ, ചാർജ്ബാക്കുകൾ, മറ്റ് തർക്കങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി എൻപിസിഐ പുതിയൊരു സംവിധാനം കൊണ്ടു വരുന്നു.
പ്രതിദിനം രണ്ട് സൈക്കിളുകൾ: തർക്കങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിഹരിക്കുന്നതിനായി പ്രതിദിനം രണ്ട് സെറ്റിൽമെൻ്റ് സൈക്കിളുകൾ ഉണ്ടാകും. ഇത് ഇടപാടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
ഈ മാറ്റങ്ങൾ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ സഹായിക്കുന്നു. അതിനാൽ ഇത് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട നേട്ടം നൽകും.

യുപിഐ സെറ്റിൽമെന്റ് സൈക്കിളുകളിലെ മാറ്റങ്ങൾ
- 1 മുതൽ 10 വരെയുള്ള സെറ്റിൽമെന്റ് സൈക്കിളുകളിലെ അംഗീകൃത ഇടപാടുകൾ മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. ഈ സ്ലോട്ടുകളിൽ ഒരു തർക്കവും കൈകാര്യം ചെയ്യില്ല. നിലവിലുള്ള RTGS പോസ്റ്റിംഗ് സമയക്രമങ്ങളിലും മാറ്റമില്ല.
- തർക്കവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പുകൾ ഇപ്പോൾ 11 ഉം 12 ഉം സെറ്റിൽമെന്റ് സൈക്കിളുകളിൽ, അതായത് ദിവസേന രണ്ടുതവണ പ്രോസസ്സ് ചെയ്യുന്ന രീതിയിലായിരിക്കും.
- സെറ്റിൽമെന്റ് സമയക്രമം, റിപ്പോർട്ടുകൾ, ജിഎസ്ടി റിപ്പോർട്ടുകൾ എന്നിവയുൾപ്പെടെ മറ്റെല്ലാ പ്രക്രിയകളും മാറ്റമില്ലാതെ തുടരും.
ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ യുപിഐ ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരമാകും. ഇടപാടുകൾ കൂടുതൽ വേഗത്തിലും വിശ്വാസയോഗ്യവുമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. പുതിയ സംവിധാന എത്തുന്നതോടെ പരാജയപ്പെടുന്നതും തർക്കമുണ്ടാകുന്നതുമായ ഇടപാടുകളിലെ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കപ്പെടുന്നു. ഇത് റീഫണ്ടുകൾ, പേയ്‌മെന്റിലെ പരിഹാരം എന്നിവ വേഗത്തിലാക്കാൻ സഹായിക്കും.
മാത്രമല്ല തടസ്സപ്പെട്ട പേയ്‌മെന്റുകൾ 'പെൻഡിംഗ്' അല്ലെങ്കിൽ 'പ്രോസസ്സിംഗ്' സ്റ്റാറ്റസുകളിൽ കൂടുതൽ സമയം കുടുങ്ങിക്കിടക്കില്ല. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സുഗമമായ അനുഭവം നൽകും. പുതിയ പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുപിഐ ഇടപാടുകൾ കൂടുതൽ ശക്തിപ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ മെച്ചപ്പെടുത്തിയ സംവിധാനങ്ങൾ അത്യാവശ്യമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications