നിക്ഷേപങ്ങൾ എപ്പോഴും ആദായകരമാണ്. നല്ലൊരു സമ്പാദ്യ ശീലം കൂടിയാണവ. എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലതാണെന്ന് പറയാം. നിക്ഷേപ പദ്ധതികളിലൂടെ നല്ലൊരു സമ്പാദ്യം നേടാനാകും. നിക്ഷേപം തുടങ്ങാൻ മാത്രം വലിയ വരുമാനം ഇല്ലെന്നാണ് നമ്മളിൽ പലരും പറയാറുള്ളത്. എന്നാൽ, ചെറി. തുക നിക്ഷേപിച്ച് ഭാവിയിൽ വലിയൊരു തുക നേടി സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും.
നിക്ഷേപത്തിന് നിരവധി മാർഗങ്ങളുണ്ട്. ബാങ്കുകളിൽ സ്ഥിര നിക്ഷേപ പദ്ധതികളിൽ ചേരാം, അതല്ലെങ്കിൽ പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ സ്കീമുകൾ വളരെ നല്ലൊരു ഓപ്ഷനാണ്. മൂച്വൽ ഫണ്ടുകളും നിക്ഷേപത്തിനുള്ള നല്ലൊരു ഓപ്ഷനാണ്. മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപങ്ങൾ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്നവയാണ്.

നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട്
1995 ഒക്ടോബറിലാണ് ഈ ഫണ്ട് ആരംഭിച്ചത്. ഒരു നിശ്ചിത കാലയളവിനുള്ളിൽ നിക്ഷേപങ്ങളുടെ ശരാശരി വാർഷിക വളർച്ച നിരക്കായ സിഎജിആർ ഈ ഫണ്ടുകൾക്ക് 23,47 ശതമാനമാണ്. പ്രതിമാസം 2000 നിക്ഷേപിചാൽ 28 വർഷം കൊണ്ട് 4,75,82,606 രൂപ തിരികെ നൽകും. പ്രതിമാസം 3000 നിക്ഷേപിച്ചാൽ കിട്ടുക 7,13,73,912 രൂപയാണ്.
ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ട്
1993 ൽ ഡിസംബറിലാണ് ഈ ഫണ്ട് തുടങ്ങിയത്. 30 വർഷം പൂർത്തിയാകുമ്പോൾ പ്രതിവർഷം 21.1 ശതമാനം ഫണ്ട് തിരികെ നൽകുന്നുണ്ട്. ഈ ഫണ്ടിൽ 2000 പ്രതിമാസം നിക്ഷേപിച്ചാൽ കയ്യിൽ കിട്ടുക 4,39,35,876 രൂപയാണ്. 3000 നിക്ഷേപിച്ചാൽ 6,59,03,816 രൂപയായി തിരികെ കിട്ടും.
ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്
1994 സെപ്റ്റംബറിലാണ് ഈ ഫണ്ട് ആരംഭിച്ചത്. പ്രതിവർഷം 20.39 ശതമാനം തിരികെ നൽകിയിട്ടുണ്ട്. പ്രതിമാസം 2000 നിക്ഷേപിച്ചാൽ കിട്ടുന്നത് 3,24,24,943 രൂപയാണ്. 3000 നിക്ഷേപിച്ചാൽ 4,86,37,417 രൂപ ലഭിക്കും.
എച്ച്ഡിഎഫ്‌സി ഇഎൽഎസ്എസ് ടാക്സ് സേവർ
ഈ ഫണ്ട് 1996 മാർച്ചിലാണ് തുടങ്ങിയത്. പ്രതിവർഷം 19.16 ശതമാനം റിട്ടേൺ നൽകി. 2000 നിക്ഷേപിച്ചാൽ 1,93,88,360 രൂപയായി വളരും. 3000 നിക്ഷേപിച്ചാൽ കയ്യിൽ കിട്ടുക 2,90,82,539 രൂപയാണ്.
നിപ്പോൺ ഇന്ത്യ വിഷൻ ഫണ്ട്
ഈ ഫണ്ട് തുടങ്ങിയത് 1995 ഒക്ടോബറിലാണ് പ്രതിവർഷം 19.13 ശതമാനം നിക്ഷേപകർക്ക് റിട്ടേൺ നൽകി. 2000 ഈ ഫണ്ടിൽ നിക്ഷേപിച്ചാൽ കിട്ടുക 2,04,98,483 രൂപയാണ്. 3000 നിക്ഷേപിച്ചാൽ 3,07,47,724 രൂപയായിരിക്കും നിങ്ങൾക്ക് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
