2020 ജൂലൈ 1 മുതൽ നിരവധി ബാങ്കിംഗ് ചാർജുകൾ പുന:സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ എടിഎം പണം പിൻവലിക്കൽ ചാർജുകളും മിനിമം അക്കൗണ്ട് ബാലൻസ് (എംഎബി) നിലനിർത്താനുള്ള പിഴകളും ഉൾപ്പെടുന്നു. കൊറോണ വൈറസ് ലോക്ക്ഡൌൺ കാരണം, ഈ ചാർജുകളെല്ലാം ജൂൺ 30 വരെ സർക്കാർ എഴുതിത്തള്ളിയിരുന്നു. എന്നാൽ വിവിധ ബാങ്കുകളിൽ അക്കൌണ്ടിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് എത്രയെന്ന് പരിശോധിക്കാം.
മിനിമം ബാലൻസും പിഴയും
ബാങ്ക് ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലം അനുസരിച്ചാണ് മിനിമം അക്കൌണ്ട് ബാലൻസ് നിലനിർത്താൻ ബാങ്കുകൾ അവരുടെ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. അക്കൌണ്ട് ബാലൻസ് നിലനിർത്താത്തിന് ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിഴയും ഈടാക്കും. പിഴയുടെ മൂല്യവും വിവിധ ബാങ്ക് ശാഖകളിൽ വ്യത്യാസപ്പെടുന്നു.
എസ്ബിഐ
എസ്ബിഐ അക്കൌണ്ട് ഉടമകൾക്ക് നിലവിൽ അക്കൌണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. ഈ വർഷം മാർച്ച് മുതൽ എസ്ബിഐ മിനിമം ബാലൻസ് ആവശ്യകത നീക്കം ചെയ്തു. നേരത്തെ എസ്‌ബിഐ ശാഖകളുടെ മെട്രോ, നഗര പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ബാങ്കുകളിൽ അക്കൌണ്ടുള്ള ഉപഭോക്താക്കൾക്ക് 3,000 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടിയിരുന്നു. സെമി-അർബൻ, റൂറൽ ബ്രാഞ്ച് ഉപഭോക്താക്കൾ യഥാക്രമം 2,000 രൂപയും 1,000 രൂപയും മിനിമം ബാലൻസ് ആണ് നിലനിർത്തേണ്ടിയിരുന്നത്.
എച്ച്ഡിഎഫ്സി
എച്ച്ഡിഎഫ്സി ബാങ്കിൽ മെട്രോ, അർബൻ ഏരിയ ഉപഭോക്താക്കൾ 10,000 രൂപ വീതം മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. സെമി-അർബൻ ബ്രാഞ്ചുകളിൽ, സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾ ഓരോ മാസവും 5,000 രൂപയുടെ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. അർബൻ ബ്രാഞ്ച് അക്കൗണ്ടിലെ ശരാശരി മിനിമം ബാലൻസ് 2,500 രൂപയിൽ താഴെയാണെങ്കിൽ പ്രതിമാസ പിഴ 600 രൂപയും മിനിമം ബാലൻസ് 10,000 രൂപയിൽ താഴെയും 7,500 രൂപയ്ക്ക് മുകളിലുമാണെങ്കിൽ പിഴ 150 രൂപയുമാണ്.
ഐസിഐസിഐ ബാങ്ക്
മെട്രോ, നഗര പ്രദേശങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൽ 10,000 രൂപയുടെ മിനിമം ബാലൻസ് ആവശ്യമാണ്. അർദ്ധനഗര, ഗ്രാമപ്രദേശങ്ങളിലെ മിനിമം ബാലൻസ് യഥാക്രമം 5,000 രൂപയും 2,000 രൂപയുമാണ്.
സീറോ ബാലൻസ് അക്കൌണ്ട്
സീറോ ബാലൻസ് അക്കൌണ്ട് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ താഴെ പറയുന്നവയാണ്.
- ഇൻഡസ് ഇൻഡ് ബാങ്ക്
- ഐഡിഎഫ്‌സി ബാങ്ക്
- ആർബിഎൽ ബാങ്ക്
- കൊട്ടക് മഹീന്ദ്ര ബാങ്ക്
- സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്
- എച്ച്ഡിഎഫ്സി ബാങ്ക്
- ആക്‌സിസ് ബാങ്ക്
- ഐസിഐസിഐ ബാങ്ക്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
