ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക സമയത്ത് തിരിച്ചടയ്ക്ക് സാധിക്കുന്നില്ലേ? എന്ത് ചെയ്യണമെന്നറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തികളുടെ പര്‍ച്ചേസിംഗ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതില്‍ ക്രെഡിറ്റ് കാര്‍ഡിന് വലിയ പങ്കാണുള്ളത്. ആദ്യം വാങ്ങിക്കുക, പണം നല്‍കല്‍ പിന്നീട് എന്ന രീതി ഒരു ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍ ആള്‍ക്കാര്‍ സ്വഭാവികമായും പരിധിയില്‍ കവിഞ്ഞ് ചിലവഴിക്കാന്‍ ആരംഭിക്കും. അത് ബില്‍ തിരിച്ചടവുകളില്‍ വീഴ്ച വരുന്നതിനും അല്ലെങ്കില്‍ ചുരുങ്ങിയ തുക മാത്രം തിരിച്ചടയ്ക്കുന്നതിനും കാരണമാകും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യ സമയത്ത് തിരിച്ചടച്ചില്ല എങ്കില്‍ അത് ഭാവിയില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കാകും വഴി തെളിക്കുക.

 

തിരിച്ചടവ് വീഴ്ച വരുത്തിയാല്‍

തിരിച്ചടവ് വീഴ്ച വരുത്തിയാല്‍

തിരിച്ചടവ് വീഴ്ച വരുത്തിയാല്‍ അത് ക്രെഡിറ്റ് കാര്‍ഡ് സ്‌കോര്‍ കുറയുന്നതിന് കാരണമാകുക മാത്രമല്ല ചെയ്യുക. നിങ്ങള്‍ക്ക് ലേറ്റ് ഫീ കൂടി അധികമായി നല്‍കേണ്ടി വരുന്ന ബാധ്യത കൂടിയുണ്ടാകും. നിങ്ങളുടെ അടുത്ത ബില്ലില്‍ ലേറ്റ് ഫീയും വീഴ്ച വരുത്തിയ പേയ്‌മെന്റുകളും ചേര്‍ക്കും. മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുകയും നിശ്ചിത തീയ്യതിയ്ക്ക് മുമ്പ് തിരിച്ചടയ്ക്കുവാന്‍ സാധിച്ചില്ല എങ്കില്‍ അടയ്ക്കാന്‍ ശേഷിക്കുന്ന തുകയ്ക്ക് മേല്‍ അധിക ചാര്‍ജുകള്‍ ഈടാക്കും.

പലിശ രഹിത കാലാവധി റദ്ദ് ചെയ്‌തേക്കാം

പലിശ രഹിത കാലാവധി റദ്ദ് ചെയ്‌തേക്കാം

കുടിശ്ശിക തുകയിന്മേല്‍ 30 ശതമാനം മുതല്‍ 49 ശതമാനം വരെയായിരിക്കും ഈ ചാര്‍ജ് ഈടാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക പൂര്‍ണമായും അടയ്ക്കാത്തത് പുതിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ പലിശ രഹിത കാലാവധി റദ്ദ് ചെയ്യുന്നതിനും കാരണമാകും. 60 ദിവസത്തിന് മേല്‍ കുടിശ്ശിക നിലനിന്നാല്‍ നിങ്ങളുടെ പലിശ നിരക്കും ഉയരുവാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ ബില്‍ തിരിച്ചടവില്‍ വീഴ്ച വരുമ്പോള്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നമുക്ക് നോക്കാം.

കുടിശ്ശിക തുക ഇഎംഐയാക്കി മാറ്റാം

കുടിശ്ശിക തുക ഇഎംഐയാക്കി മാറ്റാം

മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുകയും അടയ്ക്കുവാന്‍ സാധിക്കാത്തവര്‍ക്ക് കുടിശ്ശിക തുക ഇഎംഐയാക്കി മാറ്റാം. ഇഎംഐകളുടെ പലിശ നിരക്ക് മറ്റ് ചാര്‍ജുകളെക്കാള്‍ കുറവായതിനാല്‍ അത് നിങ്ങളുടെ പലിശ ബാധ്യത കുറയ്ക്കും. 3 മുതല്‍ 5 വര്‍ഷം വരെയായിരിക്കും ഇഎംഐ കാലാവധി ലഭിക്കുക. നിങ്ങള്‍ക്ക് എത്ര തുക ഇഎംഐയായി അടയ്ക്കുവാന്‍ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഇഎംഐ തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കാം. ഉയര്‍ന്ന പലിശ നിരക്കും വര്‍ധിച്ച കുടിശ്ശിക ചാര്‍ജുകളുടെയും വലിയ ബാധ്യത കുറയ്ക്കുവാന്‍ ചെയ്യാവുന്ന മറ്റൊരു കാര്യം കുറഞ്ഞ പലിശ നിരക്കുള്ള മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്ക് ബാക്കിയുള്ള തുക കൈമാറ്റം ചെയ്യുക എന്നതാണ്.

ഹോളിഡേ പിരീയഡ്

ഹോളിഡേ പിരീയഡ്

50 ദിവസം വരെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഹോളിഡേ പിരീയഡ് നല്‍കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വഴി ചിലവഴിക്കുന്നതും ആ തുക തിരിച്ചടയ്ക്കുന്നതും വരെയുള്ള കാലാവധിയാണ് ഹോളിഡേ പിരീയഡ്. നിങ്ങളുടെ പക്കല്‍ പണം കുറവുള്ള സമയമാണെങ്കില്‍, നിങ്ങളുടെ പക്കല്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ പരമാവധി ഹോളിഡേ പിരിയഡ് ലഭിക്കുന്ന രീതിയില്‍ അവയുടെ ചിലവുകള്‍ നിങ്ങള്‍ക്ക് ആസൂത്രണം ചെയ്യാവുന്നതാണ്. ബില്ലിംഗ് തീയ്യതി അടുത്തിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളില്‍ പര്‍ച്ചേസിംഗ് നടത്തരുത് എന്നര്‍ഥം.

വ്യക്തിഗത വായ്പകള്‍ ഉപയോഗിക്കാം

വ്യക്തിഗത വായ്പകള്‍ ഉപയോഗിക്കാം

മറ്റേതെങ്കിലും വായ്പ എടുത്തിട്ടായാലും കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ തിരിച്ചടയ്ക്കുന്നതാണ് അഭികാമ്യം. വ്യക്തിഗത വായ്പകളോ, ഭവന വായ്പാ ടോപ്പ് അപ്പോ ഇതിനായി പരിഗണിക്കാം. പലിശ നിരക്ക് വിലയിരുത്തിയതിന് ശേഷം ഉപയോക്താവിന് അനുയോജ്യമായത് തെരഞ്ഞെടുക്കാം. അവയും ലഭിച്ചില്ല എങ്കില്‍ സ്വണവായ്പയോ ആസ്തികള്‍ ഈട് നല്‍കി വായ്പയെടുത്തോ ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ ഒഴിവാക്കാം. തിരിച്ചടവ് വൈകിപ്പിക്കുന്നത് നിങ്ങളെ കൊണ്ടെത്തിക്കുക വലിയ കടക്കെണിയിലായിരിക്കും.

Read more about: credit card
English summary

not Able to Repay credit card dues on time? here is what you can do - explained| ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക സമയത്ത് തിരിച്ചടയ്ക്ക് സാധിക്കുന്നില്ലേ? എന്ത് ചെയ്യണമെന്നറിയൂ

not Able to Repay credit card dues on time? here is what you can do - explained
Story first published: Wednesday, May 26, 2021, 20:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X