ഇതുവരേയ്ക്കും ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകരില്‍ ഒരാളാണോ നിങ്ങളും? എങ്കില്‍ ഇനി വൈകിക്കേണ്ട ആധാര്‍ പാന്‍ ലിങ് ചെയ്യുന്നതിനുള്ള ശരിയായ സമയം എത്തിയിരിക്കുകയാണ്.
ഇതുവരേയ്ക്കും ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകരില്‍ ഒരാളാണോ നിങ്ങളും? എങ്കില്‍ ഇനി വൈകിക്കേണ്ട ആധാര്‍ പാന്‍ ലിങ് ചെയ്യുന്നതിനുള്ള ശരിയായ സമയം എത്തിയിരിക്കുകയാണ്. ഇനിയും വൈകിപ്പിക്കുന്നത് ഒട്ടേറെ ബുദ്ധിമുട്ടിമുട്ടുകള്ക്കാണ് ഇടയാക്കുക.

2021 മാര്‍ച്ച് 31ാം തീയ്യതിയാണ് പാനും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഉത്തരവ് പുറത്തിറക്കിയത്. നിരവധി നികുതി ദായകരുടെ അപേക്ഷ പരിഗണിച്ചാണ് ബോര്‍ഡ് വീണ്ടും തീയ്യതി നീട്ടി നല്‍കിയത്.
എന്നാല്‍ ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നല്കുന്ന അവസാന സമയ പരിധിയായിരിക്കും ഇതെന്നാണ് നികുതി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതില്‍ ഇനിയും വീഴ്ച വരുത്തുന്നവര്‍ക്കായി പിഴ ചുമത്തുവാനുള്ള നീക്കങ്ങളിലേക്ക് കടന്നുവെന്നും അവര്‍ പറയുന്നു. അവസാനമായി പുറത്തിറക്കിയ ധനബില്ലില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അറിയിച്ച ഭേദഗതി പ്രകാരം 1,000 രൂപ വരെയാണ് ഈടാക്കുക.
സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമായി പിന്തുടരുന്നതിനായാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണെമെന്ന് തീരുമാനം കൈക്കൊണ്ടത്. പല നികുതി ദായകരും ഇത് പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് തുടരുന്നത് കൊണ്ടാണ് പിഴ ഈടാക്കുവാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
