സ്വര്‍ണം വാങ്ങണോ? അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്ക് ഉടന്‍ ചെന്നോളൂ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വില കുറയുന്ന നേരം നോക്കി കൈയ്യില്‍ സ്വരൂക്കൂട്ടി വച്ചിരിക്കുന്ന പണം കൊണ്ട് ഇത്തിരി സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന ശീലമില്ലാത്ത ഏത് മലയാളിയാണുള്ളത്? ഇനി സ്വര്‍ണ വില അല്‍പ്പം ഉയരത്തില്‍ ആണെങ്കില്‍ പോലും കൈയ്യില്‍ പണമുണ്ടെങ്കില്‍ അത് സ്വര്‍ണമാക്കി മാറ്റാന്‍ ഏത് സമയത്തും മലയാളി തയ്യാറാണ്.

 

സ്വര്‍ണം വാങ്ങണോ? അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്ക് ഉടന്‍ ചെന്നോളൂ!

സ്വര്‍ണം വാങ്ങാന്‍ ഇനി ടൗണിലെ ജ്വല്ലറി വരെ യാത്ര ചെയ്ത് പോകേണ്ടതില്ല. അക്കാര്യമാണ് ഇവിടെ പറയുവാന്‍ പോകുന്നത്. സ്വര്‍ണം വാങ്ങിക്കുവാന്‍ ഇനി വീടിന് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പോയാലും സാധിക്കും. വിദേശ മുദ്രണമുള്ള സ്വര്‍ണ നാണയങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനായി 2015 ല്‍ കൊണ്ടുവന്ന 'ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍' ഇനി മുതല്‍ രാജ്യത്തെ പോസ്റ്റ് ഓഫീസുകളിലും വിമാനത്താവളങ്ങളിലും ലഭ്യമാകും. 999 ശുദ്ധതയുള്ള 24 കാരറ്റ് ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്രണം ഉറപ്പുവരുത്തിയ വിശ്വസ്തയോടെ വാങ്ങാവുന്ന സ്വര്‍ണ നാണയങ്ങളാണ് ഇവ.

ഇനി നേരിട്ട് പോകാന്‍ പ്രയാസമുള്ളവര്‍ക്ക് ഓണ്‍ലൈനായി ഇവ വാങ്ങിക്കുവാന്‍ സാധിക്കുന്ന സംവിധാനവും ഉടന്‍ തയ്യാറാകും. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി സ്വര്‍ണം ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനായും കൂടുതല്‍ ജനങ്ങളെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നതിനും വേണ്ടി ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീമില്‍ ഭേദഗതി വരുത്തിയതോടെയാണ് പുതിയ സംവിധാനം പ്രാവര്‍ത്തികമാകുന്നത്. ഇതോടെ രാജ്യത്തെ ഇത് ഗ്രാമ പ്രദേശങ്ങളില്‍ പോലും പദ്ധതി നടപ്പിലാകും. 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം എന്നിങ്ങനെയായിരുന്നു നേരത്തെ നാണയങ്ങള്‍ മുദ്രണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ ഭേദഗതിയനുസരിച്ച് ഒരു ഗ്രാം, രണ്ട് ഗ്രാം എന്നിങ്ങനെയും സ്വര്‍ണ നാണയം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് നാണയങ്ങളുടെ മുദ്രണ ചുമതല നല്‍കിയിരിക്കുന്നത്.

ചെറിയ തോതില്‍ സ്വര്‍ണ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഈ പുതിയ സംവിധാനം. ഒപ്പം വലിയ ക്ഷേത്രങ്ങള്‍, വന്‍തോതില്‍ സ്വര്‍ണ ശേഖരമുള്ള ട്രസ്റ്റുകള്‍ ഇവയ്ക്ക് അവരുടെ കൈയ്യിലുള്ള സ്വര്‍ണത്തിന്റെ തോതനുസരിച്ച് നാണയം മുദ്രണം ചെയ്ത് നല്‍കുന്ന 'ഓര്‍ഡര്‍ ഗോള്‍ഡ് കോയിന്‍സ്' പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്.

Read more about: gold
English summary

now gold can be purchased from your nearest post office

now gold can be purchased from your nearest post office
Story first published: Friday, April 2, 2021, 16:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X