ഒരു സുരക്ഷിത നിക്ഷേപത്തിന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് പി.പി.എഫ്. മികച്ച പലിശ, ഉയർന്ന ജനപ്രീതി, കുറഞ്ഞ അപകടസാധ്യത, നികുതി രഹിത സ്വഭാവം എന്നിവ തന്നെയാണ് പി.പി.എഫിന്റെ ഹൈലൈറ്റുകൾ. ഇതൊരു ദീർഘകാലത്തെ നിക്ഷേപമാണ്. മാത്രമല്ല ഒരു മികച്ച സർക്കാർ നിക്ഷേപവുമാണ്. റിട്ടയർമെന്റ് നിക്ഷേപം ലക്ഷ്യമിടുന്നവർക്കു മികച്ച അവസരം ലഭിക്കുന്നത് ഇവിടെയാണ്. പി.പി.എഫിൽ അക്കൗണ്ട് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഓൺലൈനായി വീട്ടിലിരുന്ന് തുടങ്ങാം.
വീട്ടിലിരുന്ന് ഒരു അക്കൗണ്ട് എടുക്കുന്നതാണ് എപ്പോഴും നല്ലത്. നിരവധി നേട്ടങ്ങളാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഉയർന്ന പലിശയും നികുതി രഹിത സ്വഭാവവും ഈ സ്കീമിനെ ജനപ്രിയമാക്കുന്നു. റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുമ്പോൾ ഇതിൽ നിന്നും ആകർഷകമായ വരുമാനവും ഉറപ്പാക്കാം.
ആർക്ക് അക്കൗണ്ട് തുറക്കാം?
ഏതൊരു ഇന്ത്യൻ പൗരനും പി.പി.എഫ് അക്കൗണ്ട് തുറക്കാൻ കഴിയും. പ്രായപൂർത്തിയാകാത്തവർക്കും ഈ സ്കീംമിൽ അംഗത്വം നേടാം. അത്തരത്തിൽ 18 വയസ്സിൽ താഴെ ഉള്ളവർക്ക് അവരുടെ മാതാപിതാക്കൾക്ക് അക്കൗണ്ട് തുറന്ന് കൊടുക്കാം. എന്നാൽ എൻ.ആർ.ഐ കൾക്ക് (നോൺ റസിഡൻ്റ് ഇന്ത്യക്കാർ) പി.പി.എഫ് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല. ഇതിനു മുന്നേ ഒരു അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിൽ തുടരാം. പക്ഷേ പുതിയ അക്കൗണ്ട് തുറക്കാൻ അനുവാദമില്ല.
എത്ര രൂപ നിക്ഷേപിക്കാം?
നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിക്ഷേപം നടത്താം. എന്നാൽ വർഷത്തിൽ പരമാവധി 500 രൂപയെങ്കിലും നിക്ഷേപിക്കണം. നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന തുക 1.5 ലക്ഷം രൂപയാണ്. ഈ തുക ഒറ്റത്തവണയായോ ഒന്നിലധികം തവണകളായോ നിക്ഷേപിക്കാം. വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നിങ്ങൾ നിക്ഷേപിച്ചാൽ ആദായനികുതി ലാഭിക്കാൻ സാധിക്കും.

പലിശ എത്രയാണ്?
പി.പി.എഫിൻ്റെ പലിശ നിരക്ക് പലപ്പോഴും മാറിക്കൊണ്ടിരിക്കും. അതായത് ഓരോ പാദത്തിലുമാണ് പലിശ നിരക്ക് സർക്കാർ നിശ്ചയിക്കുന്നത്.
നിലവിൽ 2024-25 പാദത്തിലെ കണക്ക് പ്രകാരം പി.പി.എഫ് ഏകദേശം 7.1% പലിശ ഉറപ്പ് നൽകുന്നു. മാത്രമല്ല നികുതി രഹിതമായതിനാൽ മുഴുവൻ ആനുകൂല്യങ്ങളും നേടാനാവും.
കാലാവധി
ഒരു പി.പി.എഫ് സ്കീമിന്റെ കാലാവധി 15 വർഷമാണ്. ഈ ദീർഘകാല പദ്ധതിക്ക് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ 5 വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. അതാണ് ഏറ്റവും വലിയ പ്രത്യേകത. 15 വർഷത്തിന് ശേഷം നിക്ഷേപിച്ച മുഴുവൻ തുകയും പി.പി.എഫിൽ നിന്ന് പിൻവലിക്കാം. അപ്രതീക്ഷിത ചിലവുകൾ വന്നാൽ കാലാവധിക്കു മുന്നേ നിങ്ങൾക്ക് വായ്പയെടുക്കാൻ സാധിക്കും. അത് മൂന്നാം വർഷത്തിനു ശേഷം മാത്രമേ സാധിക്കൂ. അതുപോലെ നിങ്ങൾക്ക് കാലാവധിക്കു മുന്നേ ആവശ്യമെങ്കിൽ ഭാഗികമായി പണം പിൻവലിക്കാം. എന്നാൽ അത് പി.പി.എഫ് അക്കൗണ്ട് തുറന്ന് 7 വർഷത്തിന് ശേഷം മാത്രമേ സാധിക്കൂ.
വീട്ടിലിരുന്ന് അക്കൗണ്ട് തുറക്കാം....
സർക്കാർ, സ്വകാര്യ ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കെല്ലാം പി.പി.എഫിൽ അക്കൗണ്ട് തുറക്കാം. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എങ്ങനെ പി.പി.എഫ് അക്കൗണ്ട് തുറക്കാമെന്ന് പരിശോധിക്കാം.
- ആദ്യം നിങ്ങളുടെ നെറ്റ്ബാങ്കിംഗ് വെബ്സൈറ്റിലേക്കോ ആപ്പിലേക്കോ ലോഗിൻ ചെയ്യുക.
- ശേഷം പി.പി.എഫ് അക്കൗണ്ട് ഓപ്‌ഷൻ തിരഞ്ഞെടുക്കുക: ഇൻവെസ്റ്റ്മെന്റ് അല്ലെങ്കിൽ സർവ്വീസസ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇനി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും നോമിനി വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- ശേഷം ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ ആവശ്യമായ തിരിച്ചറിയൽ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിക്ഷേപം നടത്തുക: അക്കൗണ്ട് തുറക്കാൻ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കുക.
ഇത്രയും ചെയ്താൽ അക്കൗണ്ട് തുറക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
