ചെക്കുകള്‍ വഴി ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇനി ഇടപാടുകള്‍ അല്‍പ്പം ശ്രദ്ധിച്ചാകാം. ആഗസ്ത് 1 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കിംഗ് ഇടപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചെക്ക്
ചെക്കുകള്‍ വഴി ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇനി ഇടപാടുകള്‍ അല്‍പ്പം ശ്രദ്ധിച്ചാകാം. ആഗസ്ത് 1 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കിംഗ് ഇടപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചെക്ക് ക്ലിയറിംഗ് സേവനം 24 മണിക്കൂറും വാഗ്ദാനം ചെയ്യുവാനാണ് ഇപ്പാള്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. അതായത് ആഗ്സ്ത് മാസം മുതല്‍ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (നാച്ച്) 24 മണിക്കൂറും പ്രവര്‍ത്തിക്കും.

മുഴുവന്‍ ദിവസവും നാച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇനി ചെക്കുകളിലൂടെ ഇടപാടുകള്‍ നത്തുമ്പോള് അല്‍പ്പം കൂടുതല്‍ ശ്രദ്ധ നിങ്ങള്‍ നല്‍കേണ്ടതുണ്ട്. 24 മണിക്കൂറും ചെക്ക് ക്ലിയറിംഗ് ചെയ്യുവാന്‍ സാധിക്കുമെന്നതിനാല്‍ അവ ഇനി മുതല്‍ അവധി ദിവസങ്ങളിലും റെഡീം ചെയ്യുവാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇനി ഓരോ തവണ ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് മുമ്പും നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ തുക ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിങ്ങള്‍ ഇഷ്യൂ ചെയ്ത ചെക്ക് ബൗണ്‍സ് ആകുകയാണ് ചെയ്യുക. നിങ്ങള്‍ ഇഷ്യൂ ചെയ്തിരിക്കുന്ന ചെക്കുകള്‍ ബൗണ്‍സ് ആയാല്‍ നിങ്ങള്‍ അതിന് പിഴ നല്‍കേണ്ടി വരുമെന്ന് ഓര്‍ക്കുക.
Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!
ഇനി എന്താണ് നാച്ച് (എന്‍എസിഎച്ച്) എന്ന് നമുക്ക് നോക്കാം. നാഷണല്‍ പെയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) യുടെ നിയന്ത്രണത്തിലുള്ള ബള്‍ക്ക് പേയ്മെന്റ് സിസ്റ്റമാണ് നാച്ച്. അതായത് ഡിവിഡന്റുകള്‍, പലിശ, ശമ്പളം, പെന്ഷന് തുടങ്ങിയ ഒന്നിലധികം വരുന്ന ക്രെഡിറ്റി ട്രാന്‍സ്ഫറുകളാണ് നാച്ച് സംവിധാനം മുഖേന നടക്കുന്നത്. ഇവ കൂടാതെ ഇലക്ട്രിസിറ്റി, ഗ്യാസ്, ടെലഫോണ്‍, വെള്ളം, വായ്പ ഗഢുക്കള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം തുകകള്‍ തുടങ്ങിയ പെയ്മെന്റുകളും നാച്ച് സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാം.
Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!
ഈ വര്‍ഷം ജനുവരി മാസത്തില്‍ ചെക്ക് ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഒരു പോസിറ്റീവ് പേ സിസ്റ്റം റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിരുന്നു. 50,000 രൂപയ്ക്ക് മുകളില്‍ വരുന്ന ചെക്ക് പെയ്മെന്റ് ഇടപാടുകള്‍ക്ക് പേയ്മെന്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഇ കണ്‍ഫര്‍മേഷനും ആവശ്യമാണ്. ചെക്ക് ഇഷ്യൂ ചെയ്യുന്ന വ്യക്തി അയാള്‍ ഇഷ്യൂ ചെയ്തിരിക്കുന്ന ചെക്കിന്റെ വിവരങ്ങള്‍ ഒരു തവണ കൂടി ഉറപ്പാക്കുകയാണ് ഈ പ്രക്രിയയിലൂടെ ചെയ്യുന്നത്. ചെക്ക് നമ്പര്‍, ചെക്ക് ഇഷ്യൂ ചെയ്ത തീയ്യതി, ചെക്ക് സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, അക്കൗണ്ട് നമ്പര്‍, തുക തുടങ്ങിയ വിവരങ്ങളാണ് ഇതിലുണ്ടാവുക.
Also Read : 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?
എടിഎം ഇടപാടുകളുടെ ചാര്‍ജുകളിലും ആഗ്സത് 1 മുതല്‍ ആര്‍ബിഐ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ നിര്‍ദേശ പ്രകാരം ആഗസ്ത് 1 മുതല്‍ ബാങ്കുകള്‍ക്ക് എടിഎം ഇന്റര്‍ചേഞ്ച് ചാര്‍ജില്‍ 2 രൂപ വര്‍ധനവ് വരുത്താം. ഓരോ പണ ഇടപാടുകള്‍ക്കും 15 രൂപയില്‍ നിന്ന് 17 രൂപയായും, പണ ഇതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായും ഇന്റര്‍ചേഞ്ച് ചാര്‍ജ് വര്‍ധിപ്പിക്കുവാനാണ് ജൂണ്‍ മാസത്തില്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. ക്രെഡിറ്റ്്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പെയ്മെന്റുകള്‍ നടത്തുമ്പോള്‍ ബാങ്ക് വ്യാപാരികളില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നും ഈടാക്കുന്ന ചാര്‍ജാണ് ഇന്റര്‍ചേഞ്ച് ചാര്‍ജ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
