ജീവിതം സുഗമമാകണമെങ്കിൽ സാമ്പത്തിക സുരക്ഷിതത്വം അത്യാവശ്യമാണ്. ലഭിക്കുന്ന വരുമാനത്തിൽ നിന്നും ചെറിയ തുക നീക്കിവെക്കാൻ സാധിച്ചാൽ ഏതൊരാൾക്കും ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കും. സാമ്പത്തിക ഭദ്രത കൈവരിക്കുവാൻ ജോലി ചെയ്യുന്ന കാലയളവിൽ ആശ്രയിക്കാൻ കഴിയുന്ന നിക്ഷേപ പദ്ധതിയാണ് ദേശീയ പെൻഷൻ പദ്ധതി അഥവാ എൻപിഎസ്.
സുഖപ്രദമായ റിട്ടയർമെൻ്റ് കോർപ്പസുണ്ടാക്കാനും വിരമിച്ചുകഴിഞ്ഞാൽ പെൻഷൻ്റെ രൂപത്തിൽ സ്ഥിരവരുമാനം ക്രമീകരിക്കാനും ദേശീയ പെൻഷൻ പദ്ധതി സഹായിക്കുന്നു. വ്യത്യസ്‌ത അസറ്റ് ക്ലാസുകളിലുടനീളം നിങ്ങളുടെ പണം എങ്ങനെ നിക്ഷേപിക്കപ്പെടുന്നു എന്നത് കൊണ്ടു തന്നെ മാന്യമായ വരുമാനം നൽകാൻ ദേശീയ പെൻഷൻ പദ്ധതിക്ക് സാധിക്കും. എൻപിഎസിനെക്കുറിച്ച് നമുക്ക് കൂടുതൽ വിശദമായി പരിശോധിക്കാം. അതൊടൊപ്പം മാസം ലക്ഷം രൂപ പെൻഷനായി ലഭിക്കാൻ ഏത് രീതിയിൽ നിക്ഷേപം ക്രമീകരിക്കണമെന്നും നോക്കാം.
ദേശീയ പെൻഷൻ പദ്ധതി
2004-ൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് എൻപിഎസ് ആരംഭിച്ചത്.18 നും 60 നും ഇടയിൽ പ്രായമുള്ള ആർക്കും എൻപിഎസ് അക്കൗണ്ട് തുറന്ന് സേവിംഗ് ആരംഭിക്കാം. 11 പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരാണ് എന്‍പിഎസില്‍ നിക്ഷേപകരുടെ പണം കൈകാര്യംചെയ്യുന്നത്. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, സര്‍ക്കാര്‍ ബോണ്ട് എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ നിക്ഷേപംനടത്താന്‍ എന്‍പിഎസില്‍ അവസരമുണ്ട്.

നികുതി ആനുകൂല്യങ്ങൾ
എൻപിഎസിന് കീഴിൽ നികുതി ആനുകൂല്യങ്ങൾ മൂന്ന് വിഭാഗങ്ങളിലായി ലഭ്യമാണ്:
a) 80CCD(1) - ഈ വിഭാഗത്തിൽ ഒരാൾക്ക് ₹1.50 ലക്ഷം വരെ നിക്ഷേപിക്കുകയും കിഴിവ് ക്ലെയിം ചെയ്യുകയും ചെയ്യാം. എന്നാൽ ഈ കിഴിവ് 80 സിയുടെ മൊത്തത്തിലുള്ള ₹1.50 ലക്ഷത്തിനുള്ളിലാണ്.
b) 80CCD(1B) - ഈ വിഭാഗത്തിൽ ഒരാൾക്ക് 50,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം . ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഈ കിഴിവ് പഴയ നികുതി വ്യവസ്ഥയിൽ മാത്രമേ ലഭ്യമാകൂ, പുതിയ നികുതി വ്യവസ്ഥയിൽ ലഭ്യമല്ല എന്നതാണ്.
c) 80CCD(2) - ഇതിന് കീഴിലുള്ള പരിധി അടിസ്ഥാന ശമ്പളത്തിന്റെ 10% വരെയാണ്. പുതിയതും പഴയതുമായ നികുതി വ്യവസ്ഥയിൽ ഈ കിഴിവ് ലഭ്യമാണ്.
എൻപിഎസ് നിക്ഷേപം എങ്ങനെ പ്രവർത്തിക്കുന്നു..?
നിക്ഷേപത്തിന്റെ 60 ശതമാനം തുകയും വിരമിക്കൽ സമയത്ത് തന്നെ പിൻവലിക്കാൻ സാധിക്കും. ബാക്കി 40 ശതമാനം പെൻഷൻ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാം. നിക്ഷേപം മുഴുവനായും പെൻഷൻ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാനും സാധിക്കും.

1 ലക്ഷം രൂപ പെൻഷൻ
വിരമിച്ചതിന് ശേഷം നിങ്ങൾക്ക് എങ്ങനെ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ നേടാമെന്ന് നോക്കാം. നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നത് 30 വയസിലാണെന്ന് കരുതുക. 60 വയസ്സിൽ വിരമിച്ചതിന് ശേഷം ഏകദേശം 1 ലക്ഷം രൂപ പ്രതിമാസ പെൻഷൻ നേടുന്നതിന് ഓരോ മാസവും എത്ര നിക്ഷേപിക്കണമെന്ന് നോക്കാം.
1. എൻപിഎസ് ആരംഭിക്കുന്ന പ്രായം - 30 വയസ്സ്
2. നിക്ഷേപ വർഷങ്ങൾ - 30 വർഷം
3. പ്രതിമാസ നിക്ഷേപം - 14,000 രൂപ
4. 15 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം - 50.4 ലക്ഷം രൂപ
5. പ്രതീക്ഷിക്കുന്ന വാർഷിക വരുമാനം - മിതമായ (12%)
6. പലിശ വരുമാനം - 4.44 കോടി രൂപ
7. 30 വർഷത്തിനു ശേഷമുള്ള മൊത്തം കോർപ്പസ് - 4.94 കോടി രൂപ
ഈ തുകയുടെ 40 ശതമാനം നിക്ഷേപിക്കുകയും പ്രതിവർഷം ഏകദേശം 6% റിട്ടേൺ നേടുകയും ചെയ്താൽ പ്രതിമാസം 98,838 രൂപ പെൻഷനായി ലഭിക്കും.
ചുരുക്കത്തിൽ, 14,000 രൂപ പ്രതിമാസ നിക്ഷേപത്തോടെ 30-ആം വയസ്സിൽ എൻപിഎസ് നിക്ഷേപം ആരംഭിക്കുന്നതിലൂടെ, വിരമിക്കുമ്പോൾ നിങ്ങൾക്ക് ഏകദേശം 4.94 കോടി രൂപ സമാഹരിക്കാനാകും. ഈ കോർപ്പസിൻ്റെ 40% ആന്വിറ്റി സ്‌കീമിൽ 6% റിട്ടേൺ നിരക്കിൽ നിക്ഷേപിക്കുന്നതിലൂടെ ഏകദേശം 98,838 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications