റിട്ടയർമെന്റിനെക്കുറിച്ച് എല്ലാവരും ചിന്തിക്കാറുണ്ട്. എന്നാൽ, പലരും അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ്. വാർധക്യത്തിലേക്ക് അടുക്കുമ്പോഴല്ല, യൗവനത്തിൽ തന്നെ റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങണം. റിട്ടയർമെന്റ് സമയത്തെ ജീവിത ആവശ്യങ്ങൾ നിറവേറ്റാൻ എത്ര തുക വേണ്ടി വരും, അതിനായി എവിടെ നിക്ഷേപം നടത്തണം തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ നേരത്തെ തീരുമാനിക്കണം. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും വലിയൊരു തുക നിങ്ങളുടെ കയ്യിൽ കിട്ടും.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്. ഈ പദ്ധതിയിൽ 5 കോടി നിക്ഷേപിച്ച് പ്രതിമാസം 2.5 ലക്ളം പെൻഷനായി നേടാൻ കഴിയുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് വിശദമായി അറിയാം.

5 കോടി നിക്ഷേപിക്കാനുള്ള ഫോർമുല എന്താണ്?
ഈ ഫോർമുല എല്ലാവർക്കും പ്രയോഗിക്കാൻ കഴിയില്ലെന്ന സത്യം ആദ്യം നിങ്ങൾ മനസിലാക്കണം. വളരെ അടുത്ത് ജോലിയിൽ പ്രവേശിച്ച യുവതി യുവാക്കൾക്കാണ് ഈ ഫോർമുല പ്രയോഗിക്കാൻ കഴിയുക. 60-ാം വയസിൽ റിട്ടയർമെന്റ് സമയത്ത് 5 കോടി കിട്ടണമെങ്കിൽ നിങ്ങൾ 25 വയസിനു മുൻപ് ജോലിയിൽ പ്രവേശിക്കണം. 25-ാം വയസിൽ നിങ്ങളുടെ ശമ്പളത്തിൽനിന്നും പ്രതിദിനം 442 രൂപ സ്വരൂപിച്ച് എൻപിഎസിൽ നിക്ഷേപിച്ചാൽ റിട്ടയർമെന്റ് സമയത്ത് നിങ്ങൾക്ക് 5 കോടി നേടുക ബുദ്ധിമുട്ടുള്ള കാര്യമല്ല.
പ്രതിദിനം 442 രൂപ മാറ്റിവച്ച് 5 കോടി ആക്കുന്നത് എങ്ങനെ?
നിങ്ങൾ ദിവസവും 442 രൂപ മാറ്റിവയ്ക്കുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾ പ്രതിമാസം 13,260 രൂപ നിക്ഷേപിക്കണം എന്നാണ്. 25 വയസിൽ നിക്ഷേപം തുടങ്ങിയാൽ 60 വയസ് വരെ 35 വർഷത്തേക്ക് നിക്ഷേപിക്കാം. ഈ പണം എൻപിഎസിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ശരാശരി 10 ശതമാനം പലിശ ലഭിക്കും. ഈ രീതിയിൽ, കൂട്ടുപലിശ ലഭിക്കുന്നതിലൂടെ, നിങ്ങളുടെ പണം 60-ാം വയസിൽ 5.12 കോടി രൂപയാകും.
പ്രതിമാസം 2.5 ലക്ഷം എങ്ങനെ കിട്ടും?
എൻപിഎസിൽ എല്ലാ മാസവും 13,260 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 35 വർഷത്തിനുള്ളിൽ മൊത്തം 56,70,200 രൂപ നിക്ഷേപിക്കും. 35 വർഷത്തേക്ക് 56.70 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് 4.55 കോടി രൂപ പലിശ ലഭിക്കും. റിട്ടയർമെന്റ് സമയത്തെ നിങ്ങളുടെ മൊത്തം നിക്ഷേപം 5.12 കോടി രൂപയാകും. ഈ തുക മുഴുവൻ ഒരു ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കുകയാണെങ്കിൽ എല്ലാ മാസവും നല്ലൊരു തുക പലിശയായി ലഭിക്കും. നിങ്ങൾക്ക് പ്രതിവർഷം 25.60- 30.72 ലക്ഷം രൂപ ലഭിക്കും. അതായത് എല്ലാ മാസവും 2.13-2.56 ലക്ഷം രൂപ കയ്യിൽ കിട്ടും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
