നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിക്കാൻ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാനായി രൂപകൽപ്പന ചെയ്ത ഒരു സർക്കാർ പദ്ധതിയാണ് ദേശീയ പെൻഷൻ സ്കീം (NPS). തുടക്കത്തിൽ സർക്കാർ ജീവനക്കാർക്കായി മാത്രം ആരംഭിച്ച ഈ പദ്ധതി പിന്നീട് എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഉപകാരപ്രദമാകുന്ന രീതിയിലേക്ക് മാറ്റി. ഈ സ്കീമിലൂടെ, ഏതൊരു നിക്ഷേപകനും വിരമിക്കൽ ഫണ്ടിനൊപ്പം പെൻഷനും നേടിയെടുക്കാൻ കഴിയും. എന്നാൽ പ്രവാസികൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുമോ? അതു സംബന്ധിച്ച നിയമങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നിയമങ്ങൾ അനുസരിച്ച്, മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ, പ്രവാസികൾക്കും ദേശീയ പെൻഷൻ സ്കീമിൽ (എൻപിഎസ്) നിക്ഷേപം നടത്തി പദ്ധതിയുടെ പ്രയോജനം നേടാം. എന്നാൽ അവർക്ക് ടയർ-1 അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ, ടയർ-2-ൽ സംഭാവന ചെയ്യാൻ കഴിയില്ല എന്നതാണ് പ്രധാന നിബന്ധന. എൻപിഎസ് അക്കൗണ്ട് തുറക്കാൻ എൻആർഐ വ്യക്തികളും നിലവിലുള്ള കെവൈസി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിക്കാൻ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രവാസികൾക്ക് എങ്ങനെ നിക്ഷേപം നടത്താം

എൻപിഎസിൽ നിക്ഷേപിക്കുന്നതിന്, ആദ്യം eNPS എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) തിരഞ്ഞെടുത്തശേഷം രജിസ്റ്റർ ചെയ്യാനായി NPS എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. NRI ഓപ്ഷനിലേക്ക് പോകാനായി താഴേക്ക് സ്ക്രോൾ ചെയ്ത് Register Now ക്ലിക്ക് ചെയ്യുക. അതിനുശേഷം, നിങ്ങളുടെ ജനന തീയതി, പാൻ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക. ആവശ്യമായ വിവരങ്ങൾ നൽകിയശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയും. ഇതുകൂടാതെ, ഓഫ്‌ലൈനായി അക്കൗണ്ട് തുറക്കാൻ കഴിയും. ഇതിനായി, അവർ ഏതെങ്കിലും പോയിന്റ് ഓഫ് പ്രെസൻസിന്റെ (പിഒപി) അംഗീകൃത ബ്രാഞ്ചിൽ പോയി ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.

അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ്, പാൻ കാർഡ്, റദ്ദാക്കിയ ചെക്ക്, പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പി തുടങ്ങിയ രേഖകൾ എൻആർഐയിൽ നൽകേണ്ടതായുണ്ട്. ഇതിനുശേഷം നിക്ഷേപകർ 500 രൂപ അടച്ച് അക്കൗണ്ട് തുറക്കണം. വ്യക്തിയുടെ PRAN (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) നമ്പർ നൽകിക്കഴിഞ്ഞാൽ, അത് 90 ദിവസത്തിനകം പരിശോധിച്ചുറപ്പിക്കേണ്ടതാണ്. ഇതിനായി, അവർക്ക് അവരുടെ അക്കൗണ്ട് സ്ഥിരീകരിക്കാൻ ഒരു ഇമെയിൽ ലഭിക്കും. അക്കൗണ്ട് പരിശോധിച്ചുറപ്പിച്ച ശേഷം, എൻആർഐകൾക്ക് പദ്ധതിയിൽ നിക്ഷേപം ആരംഭിക്കാം.

രണ്ട് തരത്തിലുള്ള എൻപിഎസ് അക്കൗണ്ടുകളുണ്ട്

എൻപിഎസിൽ സാധാരണയായി രണ്ട് തരം അക്കൗണ്ടുകളുണ്ട്, ടയർ-1, ടയർ-2. ടയർ 1 അക്കൗണ്ട് ഏതൊരു വ്യക്തിക്കും തുറക്കാമെങ്കിലും നിങ്ങൾക്ക് ടയർ-1 അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ ടയർ-2 അക്കൗണ്ട് തുറക്കാൻ കഴിയൂ. എൻആർഐകളെ ടയർ-2 അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. നിയമങ്ങൾ അനുസരിച്ച്, 60 വയസ് തികഞ്ഞതിന് ശേഷം എൻപിഎസിൽനിന്ന് നിക്ഷേപിച്ച മൊത്തം തുകയുടെ 60% ഒറ്റത്തവണയായി പിൻവലിക്കാം. അതേസമയം തുകയുടെ 40% എങ്കിലും ആന്വിറ്റിയായി ഉപയോഗിക്കണം. ഈ ആന്വിറ്റിയിൽ നിന്ന് നിങ്ങൾക്ക് പെൻഷൻ ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X