പണം ഉപയോഗിച്ച് മാത്രമേ പണം നേടുവാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ എവിടെ നിക്ഷേപം നടത്തണമെന്ന് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. മികച്ച ആദായം നേടുന്ന പദ്ധതികളിലായിരിക്കണം നാം നിക്ഷേപം നടത്തേണ്ടത്.
പണം ഉപയോഗിച്ച് മാത്രമേ പണം നേടുവാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ എവിടെ നിക്ഷേപം നടത്തണമെന്ന് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. മികച്ച ആദായം നേടുന്ന പദ്ധതികളിലായിരിക്കണം നാം നിക്ഷേപം നടത്തേണ്ടത്. റിസ്ക് സാധ്യതകളില്ലാത്ത നിക്ഷേപമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ റിസ്ക് രഹിതമായ നിക്ഷേപ പദ്ധതികള്‍ പലതുമുണ്ട്. അവയിലൊന്നാണ് ന്യൂ പെന്ഷന് സ്കീം അഥവാ എന്‍പിഎസ്.
എന്‍പിഎസ്
എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യുവാന്‍ സാധിക്കും. എന്‍പിഎസില്‍ ദിവസേന 150 രൂപ വീതം നിക്ഷേപിച്ചാല്‍ റിട്ടയര്‍മെന്റ് സമയത്തേക്ക് നിങ്ങള്‍ക്ക് 1 കോടി രൂപ സമ്പാദിക്കുവാന്‍ സാധിക്കും. എന്‍പിഎസില്‍ നിക്ഷേപം നടത്തുന്നത് വളരെ എളുപ്പവും റിസ്ക് തീരെ കുറവുമാണ്. എന്നാല്‍ എന്‍പിഎസ് എന്നത് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ട നിക്ഷേപ പദ്ധതിയാണെന്നും പ്രാധ്യാന്യത്തോടെ തന്നെ ഓര്‍ക്കേണ്ടതുണ്ട്.
പിപിഎഫ്നെക്കാളും ഇപിഎഫിനേക്കാളും ഉയര്‍ന്ന ആദായം
എന്‍പിഎസ് എന്നത് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ട റിട്ടയര്‍മെന്റ് കാലത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. ഈ പദ്ധതിയ്ക്ക് കീഴില്‍ രണ്ട് സ്ഥലങ്ങളിലാണ് പണം നിക്ഷേപിക്കപ്പെടുന്നത്. ഇക്വിറ്റി അഥവാ ഓഹരി വിപണിയും ഡെബ്റ്റ് അഥവാ ഗവണ്മെന്റ് ബോണ്ടുകളും കോര്‍പ്പറേറ്റ് ബോണ്ടുകളും. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് എത്ര തുക ഇക്വിറ്റിയിലേക്ക് വകയിരുത്തണമെന്ന് നിക്ഷേപകന് തീരുമാനിക്കുവാന്‍ സാധിക്കും. സാധാരണയായി നിങ്ങളുടെ പണത്തിന്റെ 75 ശതമാനമാണ് ഇക്വിറ്റിയിലേക്ക് നിക്ഷേപിക്കുന്നത്. അതിനര്‍ഥം പിപിഎഫ്നെക്കാളും ഇപിഎഫിനേക്കാളും ഉയര്‍ന്ന ആദായം നിക്ഷേപകന് എന്‍പിഎസിലൂടെ ലഭിക്കും.
ദിവസേന 150 രൂപ മാത്രം നിക്ഷേപം
നിങ്ങള്‍ ജോലിയില്‍ പ്രവേശിച്ച് സമ്പാദിക്കുവാന്‍ ആരംഭിച്ചേയുള്ളൂവെങ്കില് ചെറിയ തുക നിക്ഷേപിച്ചുകൊണ്ട് നിങ്ങള്‍ക്ക് എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കാം. ദിവസേന 150 രൂപ മാത്രം നിക്ഷേപിച്ച് നിക്ഷേപം ആരംഭിക്കാം. നിങ്ങള്‍ 25 വയസ്സുള്ള ഒരു വ്യക്തിയാണെന്നിരിക്കട്ടെ. ഒരു മാസം നിങ്ങള്‍ 4,500 രൂപ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു. അതായത് ദിവസം 150 രൂപാ വീതം. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ റിട്ടയറാകും. അതിനര്‍ഥം നിങ്ങള്‍ തുടര്‍ച്ചയായ 35 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്നു. ഇതിന് 8 ശതമാനം പലിശ നിരക്കില്‍ ആദായം ലഭിക്കുവെന്നും കണക്കാക്കുക. അപ്പോള്‍ റിട്ടയര്‍മെന്റ് കാലമാകുമ്പോഴേക്കും നിങ്ങളുടെ കൈയ്യിലുള്ള ആകെ സമ്പാദ്യം 1 കോടി രൂപയായിരിക്കും.
ആകെ നിക്ഷപം - 18.90 ലക്ഷം രൂപ
ആകെ ലഭിച്ച പലിശ - 83.67 ലക്ഷം
മെച്വൂരിറ്റി തുക - 1.02 കോടി രൂപ
ആകെ നികുതി ലാഭം - 5.67 ലക്ഷം
പ്രതിമാസ പെന്ഷന്
ഒറ്റത്തവണയായി എന്‍പിഎസിലെ ഈ തുക നിങ്ങള്‍ക്ക് പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല. തുകയുടെ 60 ശതമാനം നിങ്ങള്‍ക്ക് പിന്‍വലിക്കാം. ബാക്കി 40 ശതമാനം തുക ആന്വുറ്റി പ്ലാനില്‍ നിക്ഷേപിക്കാം. അതിലൂടെ ഓരോ മാസവും നിങ്ങള്‍ക്ക് പെന്ഷന് ലഭിക്കുകയും ചെയ്യും. ഒറ്റത്തവണയായി 61.54 ലക്ഷം രൂപ പിന്‍വലിക്കാം. ഓരോ മാസവും 8 ശതമാനം പലിശ കണക്കാക്കിയാല്‍ നിങ്ങള്‍ക്ക് ഓരോ മാസവും 27,353 രൂപ പെന്ഷന് തുകയായി ലഭിക്കും.
ആന്വുറ്റി - 40 ശതമാനം
പ്രതീക്ഷിത പലിശ നിരക്ക് - 8 ശതമാനം
സ്വീകരിക്കുന്ന തുക -61.54 ലക്ഷം രൂപ
പ്രതിമാസ പെന്ഷന് - 27,353 രൂപ
നേരത്തേ നിക്ഷേപം ആരംഭിക്കാം
നാം നിക്ഷേപം ആരംഭിച്ചിരിക്കുന്നത് 25ാം വയസ്സിലാണ്. നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ നിങ്ങളുടെ പെന്ഷന് സമ്പാദ്യമായി വലിയ തുക ലഭിക്കും. ഓരോ മാസവും നിക്ഷേപിക്കുന്ന തുകയ്ക്കും ഏത് പ്രായത്തില്‍ നിക്ഷേപം ആരംഭിച്ചിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് എത്ര ആദായം ലഭിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്ന പെന്ഷന് തുക നിശ്ചയിക്കപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
