എപ്പോഴാണോ നിങ്ങള്‍ നിങ്ങളുടെ ആദ്യത്തെ ജോലിയില്‍ പ്രവേശിച്ച് വരുമാനം നേടാന്‍ ആരംഭിക്കുന്നത് അപ്പോള്‍ മുതല്‍ തന്നെ റിട്ടയര്‍മെന്റ് ആസൂത്രണവും നിര്‍ബന്ധമായും ആരംഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആശങ്കകളില്ലാത്ത സമാധാന
എപ്പോഴാണോ നിങ്ങള്‍ നിങ്ങളുടെ ആദ്യത്തെ ജോലിയില്‍ പ്രവേശിച്ച് വരുമാനം നേടാന്‍ ആരംഭിക്കുന്നത് അപ്പോള്‍ മുതല്‍ തന്നെ റിട്ടയര്‍മെന്റ് ആസൂത്രണവും നിര്‍ബന്ധമായും ആരംഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആശങ്കകളില്ലാത്ത സമാധാന പൂര്‍ണമായ ഒരു ഭാവി ജീവിതം നയിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. അത്തരത്തില്‍ റിട്ടയര്‍മെന്റ് കാലത്തേക്ക് വലിയൊരു തുക നിങ്ങള്‍ക്ക് സമ്പാദ്യമായി നേടുവാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് എന്‍പിഎസ് അഥവാ നാഷണല്‍ പെന്ഷന് സ്കീം. സമ്പാദ്യമായി ഉയര്‍ന്നൊരു തുക ഉറപ്പാക്കുന്നതിനൊപ്പം പ്രതിമാസ പെന്ഷന് നേട്ടവും എന്‍പിഎസ് ഉപയോക്താക്കള്‍ക്കുണ്ട്.

ഓരോ ദിവസവും 74 രൂപാ വീതം മാറ്റി വച്ച് എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം 1 കോടി രൂപ സ്വന്തമാക്കുവാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ ഇരുപതുകളുടെ ആദ്യ പാതിയിലുള്ള വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ റിട്ടയര്‍മെന്റ്് ആസൂത്രണം ആരംഭിക്കാം. ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് ഒരു ദിവസം 74 രൂപ മാറ്റി വയ്ക്കുക എന്നത് പ്രയാസമുള്ള കാര്യമേ അല്ല.
എന്‍പിഎസ് എന്നത് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ട നിക്ഷേപ പദ്ധതിയാണ്. എന്‍പിഎസിലെ പണം ഇക്വിറ്റിയിലോ ഡെബ്റ്റിലോ ആണ് നിക്ഷേപിക്കപ്പെടുന്നത്. ഇക്വിറ്റി നിക്ഷേപം ഓഹരി വിപണിയിലും ഡെബ്റ്റ് നിക്ഷേപം ഗവണ്‍മെന്റ്് കോര്‍പറേറ്റ് ബോണ്ടിലും നടക്കുന്നു.
അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് തന്നെ ഇക്വിറ്റിയില്‍ എത്ര നിക്ഷേപിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. സാധാരണയായി ആകെ തുകയുടെ 75 ശതമാനം വരെയാണ് ഇക്വിറ്റിയില്‍ നിക്ഷേപിക്കാറ്. അതായത് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനേക്കാളും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനേക്കാളും ഉയര്‍ന്ന ആദായം എന്‍പിഎസിലൂടെ നിക്ഷേപകന് ലഭിക്കുമെന്നര്‍ഥം.
ഇനി എന്‍പിഎസിലൂടെ എങ്ങനെയാണ് 1 കോടി രൂപ നേടാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം. ഒരു ദിവസം 74 രൂപാ വീതം നിക്ഷേപിച്ചാല്‍ ഒരു മാസം ആകെ നിക്ഷേപിക്കുന്ന തുക 2230 രൂപയാണ്. ഈ രീതിയില്‍ 40 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് 1 കോടി രൂപ നേടുവാന്‍ സാധിക്കും. 9 ശതമാനം ആദായം കണക്കാക്കിയാല്‍ നിക്ഷേപകന് പെന്ഷന് സമ്പാദ്യമായി ആകെ ലഭിക്കുന്ന തുക 1.03 കോടി രൂപയായിരിക്കും. 20 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ ആകെ നിക്ഷേപിക്കുന്ന തുക 10.7 ലക്ഷം രൂപയായിരിക്കും. പലിശ ആദായം 92.4 ലക്ഷം രൂപയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
