ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയൊരു തുക അക്കൗണ്ടിലുണ്ടായിരിക്കണം. ഇല്ലെങ്കിൽ സാമ്പത്തികമായി പ്രതിസന്ധി നേരിട്ടേക്കാം. അതിനാൽ ജോലിയിൽ ഉണ്ടായിരിക്കുമ്പോൾ തന്നെ മികച്ച നിക്ഷേപങ്ങളും തിരഞ്ഞെടുക്കണം. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു റിട്ടയർമെൻ്റ് സേവിംഗ്സ് പ്ലാനാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (PFRDA) എൻപിഎസ് നിയന്ത്രിക്കുന്നത്.
ഇതൊരു ദീർഘകാല പദ്ധതിയാണ്. ജോലിയിൽ ഉള്ളപ്പോൾ തന്നെ നിശ്ചിത തുക എൻപിഎസിലേക്ക് നിക്ഷേപിച്ചു കൊണ്ടിരുന്നാൽ വിപണിയുമായി ബന്ധപ്പെട്ട ഇക്വിറ്റി, കോർപ്പറേറ്റ് ഡെറ്റ് അല്ലെങ്കിൽ സർക്കാർ സെക്യൂരിറ്റികൾ എന്നിവയിലൂടെ നിക്ഷേപം വളരും. നിങ്ങൾക്ക് 60 വയസ്സ് പൂർത്തിയാവുമ്പോൾ ഈ മൊത്തം കോർപ്പസിൻ്റെ 60% വരെ പിൻവലിക്കാം. ഈ തുക നികുതി രഹിതമായിരിക്കും. എന്നാൽ ബാക്കി 40% പ്രതിമാസ പെൻഷൻ നൽകുന്ന ഒരു ആന്വിറ്റി വാങ്ങാൻ ഉപയോഗിക്കണം.
എൻപിഎസിൻ്റെ നികുതി ആനുകൂല്യങ്ങൾ
സെക്ഷൻ 80C യുടെ ഭാഗമായി സെക്ഷൻ 80CCD(1) പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള സംഭാവനകൾക്ക് കിഴിവ് ലഭിക്കും. മാത്രമല്ല, സെക്ഷൻ 80CCD(1B) പ്രകാരം 50,000 രൂപയുടെ അധിക കിഴിവും ഉറപ്പാക്കാം. ഇത് പ്രതിവർഷം ആകെ 2 ലക്ഷം രൂപ കിഴിവ് നൽകുന്നു. തൊഴിലുടമകൾ നൽകുന്ന സംഭാവനകൾക്കും സെക്ഷൻ 80CCD(2) പ്രകാരം കിഴിവ് ലഭിക്കും.

5,000 രൂപ നിക്ഷേപിച്ചാൽ നേട്ടം എത്ര?
നിങ്ങളുടെ 30ാം വയസ്സ് മുതൽ എൻപിഎസിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ 60 വയസ്സാവുമ്പോൾ നിക്ഷേപത്തിൻ്റെ വളർച്ച എത്ര മടങ്ങായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?. എൻപിഎസിന്റെ ഇക്വിറ്റി-ഡെറ്റ് മാർഗത്തിലൂടെ കോർപ്പസ് കണക്കാക്കുകയാണെങ്കിൽ വാർഷിക വരുമാനം ഏകദേശം 10 ശതമാനമായിരിക്കും. ഈ പലിശ നിരക്ക് പ്രകാരമുള്ള കോർപ്പസ് കണക്കാക്കാം.
പ്രതിമാസ 5,000 രൂപ നിക്ഷേപിച്ചാൽ മൊത്തം 30 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. ഇവിടെ 10 ശതമാനം പലിശ കണക്കാക്കിയാൽ വിരമിക്കുമ്പോൾ ലഭിക്കുന്ന കോർപ്പസ് ഏകദേശം 1.13 കോടി രൂപയായിരിക്കും. ഈ തുകയുടെ 60%, അതായത് ഏകദേശം 68 ലക്ഷം രൂപ വരെ നിങ്ങൾക്ക് പൂർണ്ണമായും നികുതി രഹിതമായി പിൻവലിക്കാം. ബാക്കി 40%, ഏകദേശം 45 ലക്ഷം രൂപ, ഒരു ആന്വിറ്റി വാങ്ങാൻ ഉപയോഗിക്കണം.
വാർഷികമായി ആന്വിറ്റി 6% ലാഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഏകദേശം 22,000 രൂപ മുതൽ 23,000 രൂപ വരെ പ്രതിമാസ നിരക്കിൽ പെൻഷൻ നേടാം.
എൻപിഎസ് ഒരു മികച്ച വിരമിക്കൽ നിക്ഷേപ പദ്ധതിയാണ്. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയ നേട്ടം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ നിക്ഷേപം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പലരെയും അതിലെ അപകട സാധ്യത ഭയപ്പെടുത്തുന്നുണ്ട്. അതിനാൽ നിങ്ങൾക്ക് പിപിഎഫ്, എഫ്ഡി പോലുള്ള മറ്റു നിക്ഷേപങ്ങളും റിട്ടയർമെൻ്റ് പ്ലാനിംഗിനായി പരിഗണിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
