നാഷണല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) എന്നത് ഒരു റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയാണ്. എന്‍പിഎസില്‍ നിക്ഷേപം നടത്തുമ്പോള്‍ ആദായ നികുതി നിയമ പ്രകാരം വകുപ്പ് 80സിയ്ക്ക് കീഴില്‍ 1.5 ലക്ഷം രൂപ വരെയും വകുപ്പ് 80 സിസിഡി പ്രകാരം
നാഷണല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) എന്നത് ഒരു റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയാണ്. എന്‍പിഎസില്‍ നിക്ഷേപം നടത്തുമ്പോള്‍ ആദായ നികുതി നിയമ പ്രകാരം വകുപ്പ് 80സിയ്ക്ക് കീഴില്‍ 1.5 ലക്ഷം രൂപ വരെയും വകുപ്പ് 80 സിസിഡി പ്രകാരം 50,000 രൂപയുടെ അധിക നികുതി ഇളവും ലഭിക്കും. കുറഞ്ഞ നിക്ഷേപ ചിലവുകളും ഫീസുകളുമാണ് എന്‍പിഎസിന്റെ മറ്റൊരു പ്രത്യേകത.
ഓണ്‍ലൈനായും നിക്ഷേപം നടത്താം
ഓണ്‍ലൈനായും എന്‍പിഎസില്‍ നിക്ഷേപം നടത്താം. നെറ്റ് ബാങ്കിംഗ് സംവിധാനം, ഡെബിറ്റ് കാര്‍ഡ്, ഇനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പോലും ഇത്തരത്തില്‍ എന്‍പിഎസ് നിക്ഷേപം നടത്തുവാന്‍ സാധ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്‍പിഎസില്‍ നിക്ഷേപം നടത്തുമ്പോഴുള്ള നേട്ടങ്ങളും കോട്ടങ്ങളുമാണ് ഇവിടെ പറയാന്‍ പോകുന്നത്. എന്‍പിഎസ് നിക്ഷേപത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ എന്നറിയേണ്ടേ? നോക്കാം.
എന്‍പിഎസ് നിക്ഷേപങ്ങള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ്
പൊതുവായി പറയുകയാണെങ്കില്‍ സാധാരണ ഗതിയില്‍ ഒരു നിക്ഷേപത്തിനായും നിങ്ങള്‍ക്ക് വായ്പാ ഉത്പ്പന്നങ്ങള്‍ (ക്രെഡിറ്റ് പ്രൊഡക്ട്സ്) ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് കുറച്ചു യൂണിറ്റ് മ്യൂച്വല്‍ ഫണ്ടുകളോ, ഷെയറുകളോ വാങ്ങിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് സാധ്യമല്ല. എന്നാല്‍ എന്‍പിഎസ് നിക്ഷേപങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.
നിക്ഷേപം ഇഎന്‍പിഎസ് പോര്‍ട്ടലിലൂടെ
ഇഎന്‍പിഎസ് പോര്‍ട്ടലിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്‍പിഎസില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും. ഇഎന്‍പിഎസ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങളുടെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് എന്‍പിഎസ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യാം. നിങ്ങള്‍ക്ക് സ്വന്തമായി ഒരു പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പിആര്‍എഎന്‍) ഉണ്ടായിരിക്കേണം. ഒപ്പം ഒരു ഓണ്‍ലൈന്‍ എന്‍പിഎസ് ടയര്‍ 1, ടയര്‍ 2 അക്കൗണ്ടും നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡ് വഴി എന്‍പിഎസ് നിക്ഷേപം സാധ്യമാവുകയുള്ളൂ.
എന്‍പിഎസ് നിക്ഷേപത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?
എന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ മതിയായപണം ഉണ്ടെങ്കില്‍ എന്‍പിഎസ് നിക്ഷേപത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത് എന്നാണ് എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നെറ്റ് ബാങ്കിംഗിലൂടെ എന്‍പിഎസ് നിക്ഷേപം നടത്തുന്നതിനേക്കാള്‍ അധിക ചാര്‍ജുകള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ നിക്ഷേപം നടത്തുന്നതിനായി ആവശ്യം വരുന്നതിനാലാണിത്. നെറ്റ്ബാങ്കിംഗിലൂടെ എന്‍പിഎസ് നിക്ഷേപം നടത്തുമ്പോള്‍ ഓരോ ഇടപാടിനും 60 പൈസയും പേയ്മെന്റ് ഗേറ്റ് വേ ചാര്‍ജായി 18 ശതമാനം ജിഎസ്ടിയുമാണ് നല്‍കേണ്ടത്.
ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള നിക്ഷേപത്തിന്റെ ചിലവ്
ഇനി ക്രെഡിറ്റ് കാര്‍ഡിലൂടെ ഓരോ മാസവും 20,000 രൂപ വീതം നിക്ഷേപം നടത്തുന്നു എന്ന് കരുതുക. 0.9 ശതമാനമാണ് ട്രാന്സാക്ഷന് ചാര്‍ജ് ഒപ്പം 18 ശതമാനം ജിഎസ്ടിയും. ഒരു മാസം ഏകദേശം 212 രൂപ അധികമായി നിങ്ങള്‍ നല്‍കേണ്ടതായി വരും. അതായത് ഒരു വര്‍ഷത്തേക്ക് ചുരുങ്ങിയത് 2,550 രൂപ. അതിനാല്‍ തന്നെ ഈ തുകയോ അതിന് മുകളിലോ നേട്ടങ്ങള്‍ ലഭിക്കുമെങ്കില്‍ മാത്രം എന്‍പിഎസ് നിക്ഷേപത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ക്രെഡിറ്റ് കാര്‍ഡ് വഴി എന്‍പിഎസ് നിക്ഷേപം നടത്താമോ?
ഇനി സാമ്പത്തിക വര്‍ഷം അവസാനിക്കാനായിരിക്കുകയാണ്, നിങ്ങളുടെ അക്കൗണ്ടില്‍ ആവശ്യത്തിന് പണവുമില്ല എന്ന സാഹചര്യമാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നിക്ഷേപം നടത്തുന്നത് എന്‍പിഎസ് വഴിയുള്ള നികുതി ഇളവ് നിങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്താന്‍ സാധിക്കും. എന്നാല്‍ 35 മുതല്‍ 40 ശതമാനം വരെയുള്ള ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കുകളാണ് നികുതി നേട്ടത്തിനെക്കാളും, എന്‍പിഎസ് ദീര്‍ഘകാല നേട്ടങ്ങളെക്കാളും ഉയര്‍ന്നിരിക്കുന്നത് എന്നോര്മിക്കുക. കുടിശ്ശിക വരുത്താതെ മാസാവസാനം തിരിച്ചടവ് നടത്താം എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം എന്‍പിഎസ് നിക്ഷേപത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതാണ് നല്ലത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
