നിങ്ങളൊരു സർക്കാർ ജീവനക്കാരനാണോ? നാഷണൽ പെൻഷൻ സ്കീമിൽ (NPS) അംഗത്വമുണ്ടോ? എങ്കിൽ ഈ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. അതായത്, പെൻഷൻ ആൻ്റ് പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെൻ്റ് (DoP&PW) ഈയിടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നിരവധി നിയമങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. മാത്രമല്ല, 2021 ലെ സെൻട്രൽ സിവിൽ സർവീസസ് നിയമ പ്രകാരം, ദേശീയ പെൻഷൻ സിസ്റ്റത്തിനു കീഴിൽ വരുന്ന കേന്ദ്ര ഗവൺമെൻ്റ് സിവിൽ ജീവനക്കാരുടെ സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നതിന്, DoP&PW വിജ്ഞാപനം ചെയ്തിട്ടുണ്ട്.
എന്തെല്ലാം മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി വന്നത്? നിലവിലെ നിയമങ്ങളിൽ എന്തെല്ലാമാണ് പരിഷ്കരിച്ചത്? പരിശോധിക്കാം...
1. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സ്വമേധയാ വിരമിക്കാം
2021 ലെ സെൻട്രൽ സിവിൽ സർവീസസ് നിയമപ്രകാരം, എൻ.പി.എസിനു കീഴിൽ വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സ്വമേധയാ വിരമിക്കാം. പക്ഷേ അവർ കുറഞ്ഞത് 20 വർഷത്തെ സർവീസ് പൂർത്തിയാക്കണം. മാത്രമല്ല, സ്വമേധയാ വിരമിക്കുന്നതിന് ജീവനക്കാരൻ അവരുടെ അതോറിറ്റിക്ക് കുറഞ്ഞത് മൂന്ന് മാസത്തെ രേഖാമൂലമുള്ള നോട്ടീസ് സമർപ്പിക്കണം.
സബ്-റൂൾ (1) പ്രകാരം നിയമന അതോറിറ്റിയാണ് സ്വമേധയാ വിരമിക്കുന്നതിനു നൽകിയ നോട്ടീസ് അംഗീകരിക്കേണ്ടത്. സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ നിയമന അതോറിറ്റി സ്വമേധയാ വിരമിക്കലിന് അനുമതി നൽകുന്നതാണ്. അതിനാൽ നിശ്ചിത ദിവസം അവസാനിക്കുന്നത് മുതൽ പിന്നീട് നിങ്ങൾ റിട്ടയർമെന്റ് ജീവിതത്തിലേക്ക് എത്തും.
സ്വമേധയാ വിരമിക്കൽ മൂന്ന് മാസത്തെ നോട്ടീസ് പിരീയഡ് വേണമെന്ന നിബന്ധനയിൽ ഇളവ് സ്വീകരിക്കാം. അതിനായി സർക്കാർ ഉദ്യോഗസ്ഥർക്ക് രേഖാമൂലം ഒരു ലെറ്റർ കൊടുക്കാവുന്നതാണ്. നോട്ടീസ് പിരയഡ് വെട്ടിക്കുറച്ചത് മറ്റു പ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് നിയമന അതോറിറ്റിക്ക് വ്യക്തമായാൽ മൂന്ന് മാസത്തെ നോട്ടീസ് പിരിയഡിൽ ഇളവ് ലഭിക്കും.

ഈ നിയമങ്ങൾ ചില സർക്കാർ ജീവനക്കാർക്ക് ബാധകമല്ല... ആരെല്ലാം?
a) സ്വമേധയാ വിരമിക്കലുമായി ബന്ധപ്പെട്ട് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന്റെ പ്രത്യേക സന്നദ്ധ വിരമിക്കൽ പദ്ധതി പ്രകാരം വിരമിക്കുന്നവർ
b) ഒരു സ്വയംഭരണ സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ ജോലി ചെയ്യുവാനായി സർക്കാർ സേവനത്തിൽ നിന്ന് വിരമിക്കുന്നു.
സർക്കാർ ജീവനക്കാരൻ തൻ്റെ പെൻഷൻ അക്കൗണ്ട് തുടരാനോ റിട്ടയർമെൻ്റ് തിയതിക്ക് ശേഷം നാഷണൽ പെൻഷൻ സ്കീമിന്റെ ആനുകൂല്യങ്ങൾ നേടാനോ ആഗ്രഹിക്കുന്നുവെങ്കിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി റെഗുലേഷൻസ്, 2015 പ്രകാരം ഇക്കാര്യത്തിൽ തീരുമാനം എടുക്കണം.
2. നിർബന്ധിത വിരമിക്കൽ അല്ലെങ്കിൽ പിരിച്ചുവിടൽ
എൻ.പി.എസിന് കീഴിൽ വരുന്ന ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ നിർബന്ധിതമായി സർവീസിൽ നിന്ന് വിരമിക്കുകയോ അല്ലെങ്കിൽ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ ചെയ്താൽ, ആ വ്യക്തിയുടെ പെൻഷൻ കോർപ്പസിൽ നിന്നുള്ള ഒറ്റത്തവണയായി ലഭിക്കുന്ന തുകയും ആന്വിറ്റിയും നൽകണം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (പിഎഫ്ആർഡിഎ) പ്രകാരം നാഷണൽ പെൻഷൻ സിസ്റ്റത്തിൽ നിന്നും പുറത്താവുന്നതിനു മുന്നേ ഈ തുക ആ വ്യക്തിക്ക് നൽകണം.
എന്നാൽ സർക്കാർ സേവനത്തിൽ നിന്ന് പുറത്തായെങ്കിലും ആ വ്യക്തിക്ക് തന്റെ പഴയ പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ (PRAN) ഉപയോഗിച്ച് ഒരു സർക്കാരിത വ്യക്തിയായി എൻ.പി.എസിൽ തുടരാം. എന്നാൽ ഈ നിയമ പ്രകാരം ഗ്രാറ്റുവിറ്റിയും മറ്റു റിട്ടയർമെന്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കില്ല.


Click it and Unblock the Notifications