A Oneindia Venture

റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ 5 ഓപ്ഷനുകളുമായി എൻ.പി.എസ്; മികച്ച വാർഷിക പ്ലാൻ തിരഞ്ഞെടുക്കാം

നിങ്ങൾ റിട്ടയർമെന്റ് ജീവിതത്തിലേക്ക് പ്രവേശിക്കുകയാണോ? ഇനിയും ഏത് വാർഷിക പ്ലാൻ എടുക്കണമെന്ന് തീരുമാനിച്ചില്ലേ? റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുമ്പോൾ നിങ്ങൾക്ക് ഇനിയും കരുത്തേകാൻ നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) കൂടെയുണ്ട്. എന്നാൽ ഏറ്റവും ഉചിതമായ ഒരു വാർഷിക പ്ലാൻ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടേതാണ്. എൻപിഎസ് 2024 ന്റെ ഹാൻഡ്ബുക്ക് അനുസരിച്ച്, 2004 ജനുവരി 1 ന് പദ്ധതി ആരംഭിച്ചതിനുശേഷം 1,65,320 വരിക്കാരാണ് അവരുടെ സൂപ്പർആനുവേഷൻ സമയത്ത് ആന്വിറ്റി പ്ലാനുകൾ തിരഞ്ഞെടുത്തത്.

ശരിയായ ആന്വിറ്റി സേവന ദാതാവിനെ തിരഞ്ഞെടുക്കുക

നിലവിൽ 15 ലൈഫ് ഇൻഷുറൻസ് കമ്പനികളുണ്ട്. ആദിത്യ ബിർള സൺ ലൈഫ്, കാനറ എച്ച്.എസ്.ബി.സി ലൈഫ്, എഡൽവീസ് ടോക്കിയോ ലൈഫ്, ഇന്ത്യ ഫസ്റ്റ് ലൈഫ്, കൊട്ടക് മഹീന്ദ്ര ലൈഫ്, മാക്സ് ലൈഫ്, പി.എൻ.ബി മെറ്റ്ലൈഫ് ഇന്ത്യ, ശ്രീറാം ലൈഫ്, എൽ.ഐ.സി, എച്ച്.ഡി.എഫ്.സി ലൈഫ്, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ്, എസ്.ബി.ഐ ലൈഫ്, സ്റ്റാർ യൂണിയൻ ഡായ്-ഇച്ചി ലൈഫ്, ടാറ്റ എ.ഐ.എ ലൈഫ് എന്നിവയെ ആന്വിറ്റി സേവന ദാതാക്കളായി നിയമിച്ചിട്ടുണ്ട്.

ശരിയായ ആന്വിറ്റി ഓപ്ഷൻ എങ്ങനെ തിരഞ്ഞെടുക്കാം?

ആന്വിറ്റി വാങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾ, ലഭ്യമായ ആന്വിറ്റി, പേഔട്ട് ഓപ്ഷനുകൾ എന്നിവ വിലയിരുത്തുകയും ആന്വിറ്റി കരാറിൻ്റെ നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യുകയും വേണം.

പ്രായം, നിലവിലുള്ള പലിശ നിരക്ക് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ആന്വിറ്റി നിരക്കുകൾ കണക്കാക്കുന്നത്. നിങ്ങൾ എത്ര നേരത്തെ ആന്വിറ്റി വാങ്ങുന്നുവോ അത്രയും കുറവ് പെൻഷൻ ലഭിക്കും. സബ്സ്ക്രൈബേഴ്സിന് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പേയ്‌മെൻ്റ് ഫ്രീക്വൻസികളിൽ നിന്ന് അന്വിറ്റി തിരഞ്ഞെടുക്കാം. ഒരിക്കൽ തിരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷൻ മാറ്റാൻ കഴിയില്ല. അതിനാൽ ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ വരിക്കാരൻ ശ്രദ്ധിക്കണം.

റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ 5 അന്വിറ്റി ഓപ്ഷനുകളുമായി എൻ.പി.എസ്

ഓരോ ആന്വിറ്റി സേവന ദാതാവും അഞ്ച് മുതൽ 15 വരെ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽ നിക്ഷേപത്തിൻ്റെ കാര്യത്തിൽ ആന്വിറ്റി അത്ര ജനപ്രിയമല്ല. അതിനാൽ അഞ്ച് പ്രധാന വേരിയൻ്റുകൾ എടുക്കാൻ റെഗുലേറ്റർ ഇൻഷുറർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

1) ആനുവിറ്റി ഫോർ ലൈഫ് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ്

ഒരു വരിക്കാരന് ആജീവനാന്ത ആന്വിറ്റി ലഭിക്കുന്നു, അവൻ്റെ മരണശേഷം, ആന്വിറ്റിയുടെ പേയ്‌മെൻ്റ് അവസാനിക്കുകയും പിന്നീട് അത് നോമിനികൾക്ക് ലഭിക്കുകയും ചെയ്യുന്നു.

അവരുടെ ഡിപ്പന്റൻസിന് മൊത്തത്തിലുള്ള തുക നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ ഓപ്ഷനാണ് ഏറ്റവും മികച്ചത്. എൻ.പി.എസ് 2024-ൻ്റെ ഹാൻഡ്‌ബുക്ക് പ്രകാരം ഏകദേശം 69 ശതമാനം വരിക്കാരും ഈ ഓപ്ഷൻ തിരഞ്ഞെടുത്തു.

2) ജോയിൻ്റ് ലൈഫ് ആന്വിറ്റി റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ്

ഒരു വരിക്കാരന് ജീവിതകാലം മുഴുവൻ ആന്വിറ്റി ലഭിക്കും, അവന്റെ മരണശേഷം, ജീവിതപങ്കാളിക്ക് ജീവിതകാലം മുഴുവൻ ആന്വിറ്റി നൽകും. ജീവിതപങ്കാളിയുടെ മരണശേഷം, ആന്വിറ്റി അടയ്‌ക്കുന്നത് നിർത്തുകയും വാങ്ങുന്ന വിലയുടെ 100 ശതമാനം നോമിനികൾക്ക് തിരികെ നൽകുകയും ചെയ്യും.

എൻ.പി.എസ് വരിക്കാരുടെ ഇടയിൽ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ ഓപ്ഷനാണിത്. കാരണം മരണ ശേഷം ജീവിത പങ്കാളിക്കും ഈ സ്കീം വഴി ആനുകൂല്യം ലഭിക്കുന്നുണ്ട്.

3) എൻപിഎസ് - ഫാമിലി ഇൻകം ഓപ്ഷനും പർച്ചേസ് പ്രൈസിന്റെ റിട്ടേണും

ഒരു വരിക്കാരന് ആജീവനാന്തം ആന്വിറ്റി ലഭിക്കും. അതായത് അവൻ്റെ മരണശേഷം പങ്കാളിക്ക് ആജീവനാന്തം ആന്വിറ്റി നൽകപ്പെടും. പങ്കാളിയുടെ മരണശേഷം ആ സബ്സ്ക്രൈബറിന്റെ അമ്മയ്ക്കും അച്ഛനും വാർഷിക തുക നൽകും. ഇവരുടെയെല്ലാം മരണ ശേഷം ആ സബ്സ്ക്രൈബറിന്റെ ജീവിച്ചിരിക്കുന്ന കുട്ടികൾക്ക് ഈ തുക തിരികെ നൽകുകയും ചെയ്യും. എൻപിഎസ് വരിക്കാരിൽ എട്ട് ശതമാനം മാത്രമാണ് ഈ ഓപ്ഷൻ തിരഞ്ഞെടുത്തത്.

4) പർച്ചേസ് പ്രൈസ് റിട്ടേൺ ചെയ്യാതെയുള്ള ലൈഫ് ആന്വിറ്റി

ഒരു വരിക്കാരന് ആജീവനാന്തം ആന്വിറ്റി ലഭിക്കും, അവൻ്റെ മരണശേഷം, ആന്വിറ്റിയുടെ പേയ്‌മെൻ്റ് അവസാനിക്കും, കൂടുതൽ തുക നൽകേണ്ടതില്ല. ജീവിത പങ്കാളിയോ അനന്തരാവകാശികളോ അതോ മറ്റു ബാധ്യതകളോ ഇല്ലാത്ത സാമ്പത്തിക ഭദ്രതയെക്കുറിച്ച് ആശങ്കയില്ലാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്.

5) പർച്ചേസ് പ്രൈസ് തിരികെ നൽകാത്ത ജോയിൻ്റ് ലൈഫ് ആന്വിറ്റി

ഒരു വരിക്കാരന് ആജീവനാന്തം ആന്വിറ്റി ലഭിക്കും, അവൻ്റെ മരണശേഷം, ആജീവനാന്തം അവൻ്റെ പങ്കാളിക്ക് ആന്വിറ്റി നൽകപ്പെടും. ഇണയുടെ മരണശേഷം, വാർഷിക തുക അടയ്‌ക്കേണ്ടതില്ല, കൂടുതൽ തുക നൽകേണ്ടതില്ല.

ജീവിതപങ്കാളിക്ക് പുറമെ മറ്റു ആശ്രിതരോ അല്ലെങ്കിൽ അവരുടെ അനന്തരാവകാശികളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചോ പ്രശ്നമില്ലാത്തവർക്ക് ഈ ഓപ്ഷൻ ബെസ്റ്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X