നേരത്തെ സമ്പാദ്യം ആരംഭിച്ചാല്‍ റിട്ടയര്‍മെന്റ് കാലത്തേക്ക് ആശങ്കകളില്ലാതെ വലിയൊരു തുക കൈയ്യില്‍ കരുതുവാന്‍ സാധിക്കും. ആദ്യ ജോലി ലഭിക്കുമ്പോള്‍ തന്നെ സമ്പാദ്യം ആരംഭിക്കുക എന്നതാണ് സമാധാന പൂര്‍ണമായ റിട്ടയര്‍മെന്റ്
നേരത്തെ സമ്പാദ്യം ആരംഭിച്ചാല്‍ റിട്ടയര്‍മെന്റ് കാലത്തേക്ക് ആശങ്കകളില്ലാതെ വലിയൊരു തുക കൈയ്യില്‍ കരുതുവാന്‍ സാധിക്കും. ആദ്യ ജോലി ലഭിക്കുമ്പോള്‍ തന്നെ സമ്പാദ്യം ആരംഭിക്കുക എന്നതാണ് സമാധാന പൂര്‍ണമായ റിട്ടയര്‍മെന്റ് കാലത്തിലേക്കുള്ള എളുപ്പ വഴി. റിട്ടയര്‍മെന്റ് നിക്ഷേപത്തിനായി നമുക്ക് മുന്നില്‍ പല തരത്തിലുള്ള നിക്ഷേപോപാധികളുണ്ട്. ഇപിഎഫ്, എന്‍പിഎസ്, ഓഹരി വിപണി നിക്ഷേപം, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ അവയില്‍ ചിലതാണ്.

ഇവയില്‍ എന്‍പിഎസ് നിങ്ങള്‍ക്ക് സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം മികച്ച ആദായവും വാഗ്ദാനം ചെയ്യുന്നു. എന്‍പിഎസ് നിക്ഷേപത്തിലൂടെ എങ്ങനെ 50,000 രൂപ പ്രതിമാസ പെന്‍ഷനായി നേടാം എന്നതിനെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
ഇപ്പോള്‍ നിങ്ങള്‍ക്ക് 30 വയസ്സാണ് പ്രായമെന്ന് വിചാരിക്കുക. നിങ്ങള്‍ ഓരോ മാസവും എന്‍പിഎസില്‍ 10,000 രൂപാ വീതം നിക്ഷേപം നടത്തുന്നു. നിങ്ങളുടെ റിട്ടയര്‍മെന്റ് പ്രായം വരെ നിക്ഷേപം തുടരുകയും ചെയ്യുന്നു. അതായത് 30 വര്‍ഷത്തെ തുടര്‍ച്ചയായ നിക്ഷേപം. എങ്കില്‍ നിങ്ങള്‍ക്ക് 1 കോടി രൂപ കൈയ്യില്‍ ലഭിക്കുന്നതിനൊപ്പം ഓരോ മാസവും 52,000 രൂപ പെന്‍ഷനായും ലഭിക്കും. അതായത് മറ്റാരെയും ആശ്രയിക്കാതെ റിട്ടയര്‍മെന്റ് കാലം നിങ്ങളാഗ്രഹിക്കും പോലെ സാമ്പത്തീക പരാധീനതകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
ദീര്‍ഘകാല നിക്ഷേപത്തിലൂടെയാണ് നിങ്ങള്‍ക്ക് ഈ നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുന്നത്. നിങ്ങളുടെ പ്രായം 30 വയസ്സ്. റിട്ടയര്‍മെന്റ് പ്രായം 60 വയസ്സ്. ഓരോ മാസവും എന്‍പിഎസില്‍ നടത്തുന്ന നിക്ഷേപം 10,000 രൂപാ വീതം. ആന്വുറ്റി പിരിയഡ് 20 വര്‍ഷം. ആന്വുറ്റി പ്ലാനിലെ നിക്ഷേപം 40 വര്‍ഷം. ആന്വുറ്റിയില് നിന്നും ലഭിക്കുന്ന പ്രതീക്ഷിത ആദായം 6 ശതമാനം.
എന്‍പിഎസ് സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ്. 9 മുതല്‍ 12 ശതമാനം വരെയാണ് പ്രതിവര്‍ഷം എന്‍പിഎസില്‍ നിന്നും ലഭിക്കുന്ന ആദായം. മെച്വൂരിറ്റി സമയത്ത് 40 ശതമാനം ആന്വുറ്റി സ്കീമില്‍ നിക്ഷേപിക്കേണ്ടതായുണ്ട്. എങ്കിലാണ് നിങ്ങള്‍ക്ക് പെന്ഷന് ലഭിക്കുക. ആന്വുറ്റിയില് നിന്നുള്ള ആദായം ഏകദേശം 6 ശതമാനമായിരിക്കും.
18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും എന്‍പിഎസില്‍ നിക്ഷേപിക്കാം.
എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് മറ്റ് ചില നേട്ടങ്ങള്‍ കൂടി ഈ നിക്ഷേപത്തിലൂടെ ലഭിക്കും. ഓരോ വര്‍ഷവും 2 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം. വകുപ്പ് 80യ്ക്ക് കീഴില്‍ 1.5 ലക്ഷം രൂപ വരെയും അധിക നികുതി കിഴിവ് വഴി 50,000 രൂപയുമാണ് നികുതി ഇനത്തില്‍ ലാഭിക്കുവാന്‍ സാധിക്കുക.
രണ്ട് തരത്തിലുള്ള എന്പിഎസാണുള്ളത്. എന്‍പിഎസ് ടയര്‍ 1ഉം, എന്‍പിഎസ് ടയര്‍ 2ഉം. ടയര്‍ 1ലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപം 500 രൂപയാണ്. ടയര്‍ 2 വിലേത് 1000 രൂപയും. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
