ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. റിട്ടയർമെന്റിനു ശേഷവും ഉറപ്പുള്ള വരുമാനം ലഭിക്കുമോ? കൂടുതൽ ഉറപ്പുള്ളതും പ്രതിമാസം ഉയർന്ന വരുമാനം ലഭിക്കാൻ നിങ്ങൾ ആദ്യം നാഷണൽ പെൻഷൻ സ്കീമിൽ (എൻ.പി.എസ്) നിക്ഷേപിക്കൂ. നിങ്ങൾക്ക് എൻ.പി.എസിൽ പ്രതിമാസ നിക്ഷേപത്തിലൂടെ കോടികൾ സമ്പാദിക്കാൻ സാധിക്കും. അതിലൂടെ ഉറപ്പുള്ള സാമ്പത്തിക നേട്ടവും ലഭിക്കുന്നു.
സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, എല്ലാവർക്കും എൻ.പി.എസിൽ നിക്ഷേപിക്കാം. 60 വയസ്സിനു ശേഷം ആരോഗ്യ വിഷയങ്ങളിൽ പ്രതിസന്ധികൾ നേരിടുമ്പോൾ സ്ഥിരമായ വരുമാനം ഉണ്ടായിരിക്കണം. അതിനു എൻ.പി.എസ് ഒരു നല്ല ഓപ്ഷനാണ്.
എൻ.പി.എസ്
ഇതൊരു ദീർഘകാല നിക്ഷേപമാണ്. റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കുവാനായി സർക്കാർ പിന്തുണയോടെയുള്ള പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്). ഇത് വെറുമൊരു നിക്ഷേപമല്ല, വമ്പൻ ലാഭവും നേടാനാവും. 18 നും 70 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് എൻ പി എസിൽ അംഗമാകാം. 60 വയസ്സ് മുതലാണ് നിങ്ങൾക്ക് പെൻഷൻ കിട്ടുന്നത്. 9% മുതൽ 12% വരെ ശരാശരി വരുമാനമാണ് ഈ നിക്ഷേപത്തിലൂടെ കിട്ടുന്നത്.
എൻ.പി.എസ് തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം ആരംഭിച്ച പദ്ധതിയായിരുന്നു. എന്നാൽ പിന്നീട് ഇത് രാജ്യത്തെ എല്ലാ പൗരന്മാർക്കും ഉപയോഗിക്കാവുന്ന രൂപത്തിലെത്തി. ഇതൊരു പെൻഷൻ സ്കീമാണെങ്കിലും മികച്ചൊരു നിക്ഷേപ മാർഗമാണെന്നും പറയാം. കൃത്യമായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് പ്രതിമാസം 50,000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കും. എങ്ങനെ പ്രതിമാസം 50,000 രൂപയ്ക്ക് മുകളിൽ നേടാമെന്ന് പരിശോധിക്കാം.

എൻ.പി.എസ് എങ്ങനെ പ്രവർത്തിക്കുന്നു?
എൻ.പി.എസിൽ എത്ര രൂപ നിക്ഷേപിച്ചാലും മാർക്കറ്റിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങളുടെ നിക്ഷേപത്തെയും ബാധിക്കും. മാർക്കറ്റ് അനുസരിച്ചാണ് എൻ.പി.എസിന്റെ റിട്ടേൺ തീരുമാനിക്കുന്നത്. അതിനാൽ തന്നെ എൻ.പി.എസ് ഒരു മാർക്കറ്റ് ലിങ്ക്ഡ് സ്കീമാണ്. പ്രധാനമായും എൻ.പി.എസിന് രണ്ട് തരം അക്കൗണ്ടുകളുണ്ട്; ടയർ 1, ടയർ 2. ടയർ 1 അക്കൗണ്ടിന്റെ പ്രത്യേകത എന്തെന്നാൽ ഈ അക്കൗണ്ട് ആർക്കും തുടങ്ങാം. മറ്റു നിബന്ധനകളൊന്നുമില്ല. പക്ഷേ നിങ്ങൾക്ക് ഒരു ടയർ-1 അക്കൗണ്ട് ഉണ്ടെങ്കിലേ ടയർ-2 അക്കൗണ്ട് എടുക്കാൻ കഴിയൂ.
എൻ.പി.എസ് ഒരു പെൻഷൻ സ്കീമായതിനാൽ റിട്ടയർമെന്റ് സമയത്താണ് കാലാവധി പൂർത്തിയാവുന്നത്. അതായത് 60 വയസ്സ് കഴിഞ്ഞാൽ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനം ഒറ്റത്തവണയായി എടുക്കാം. ഈ തുക സത്യത്തിൽ നിങ്ങളുടെ റിട്ടയർമെൻ്റ് ഫണ്ടാണ്. അതിനാൽ തുകയുടെ 40 ശതമാനമെങ്കിലും ആന്വിറ്റിയായി ഉപയോഗിക്കണം. ഈ അന്വിറ്റിയിലൂടെ നിങ്ങൾക്ക് പെൻഷൻ ലഭിക്കും. എന്നാൽ എത്ര പെൻഷൻ ലഭിക്കുമെന്നത് നിങ്ങളുടെ അന്വിറ്റിയെ അനുസരിച്ചിരിക്കും.
എങ്ങനെ 50,000ലധികം പെൻഷൻ നേടാം?
നിങ്ങൾ 35 വയസ്സിൽ എൻ.പി.എസിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ കോടികൾ സമ്പാദിക്കാം. 35 വയസ്സ് മുതൽ 60 വയസ്സ് വരെ തുടർച്ചയായി എൻ.പി.എസിൽ നിക്ഷേപിച്ചാൽ നിങ്ങളുടെ മൊത്തം നിക്ഷേപ കാലാവധി 25 വർഷമാവും. ഇതിൽ പ്രതിമാസം 50,000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കണമെങ്കിൽ നിങ്ങൾ പ്രതിമാസം 15,000 രൂപയെങ്കിലും നിക്ഷേപിക്കണം. കണക്ക് പ്രകാരം 25 വർഷത്തേക്ക് തുടർച്ചയായി എല്ലാ മാസവും 15,000 രൂപ നിക്ഷേപിച്ചാൽ നിങ്ങളുടെ മൊത്തം നിക്ഷേപം 45,00,000 രൂപയാകും. എന്നാൽ 10% പലിശ നിരക്ക് നോക്കിയാൽ 1,55,68,356 കോടി രൂപ മാത്രം പലിശയിനത്തിൽ ലഭിക്കുന്നു.
കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മൊത്തം തുകയായി 2,00,68,356 രൂപ ലഭിക്കും. ഈ തുകയുടെ 40% നിങ്ങൾ ആന്വിറ്റിയായി ഉപയോഗിച്ചാൽ, 40% നിരക്കിൽ 80,27,342 രൂപ നിങ്ങളുടെ അന്വിറ്റിയായി കണക്കാക്കും. അപ്പോൾ ഒറ്റത്തവണയായി പിൻവലിക്കാൻ പറ്റുന്ന തുക 1,20,41,014 രൂപയായിരിക്കും. വാർഷിക തുകയുടെ 8% റിട്ടേൺ ലഭിച്ചാൽ എല്ലാ മാസവും 53,516 രൂപ പെൻഷൻ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications