സാമ്പത്തിക ആസൂത്രണത്തിൽ ആളുകൾ പലപ്പോഴും അവഗണിക്കുന്നതും എന്നാൽ ഒരു തരത്തിലും മാറ്റിവെക്കാൻ പാടില്ലാത്തതുമായ ഒന്നാണ് റിട്ടയർമെന്റ് പ്ലാനിംഗ്. വിരമിക്കലിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോഴും കൃത്യമായ വരുമാനം ഉറപ്പുവരുത്തേണ്ടതുണ്ട്. അത് മറ്റാരെയും ആശ്രയിക്കാതെ തന്നെ ജീവിതാവസാനം വരെ കഴിയാൻ നമുക്ക് ധൈര്യവും ഉറപ്പും നൽകുന്നു.
നിലവിലത്തെ സാഹചര്യത്തിൽ പ്രതിമാസം 10,000 രൂപ ഏതൊരാൾക്കും തന്റെ വിരമിക്കലിന് ശേഷമുള്ള ജീവിതം സുഖമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. അത്തരത്തിൽ മാസം 10,000 രൂപ നേടാനുള്ള വിവിധ പദ്ധതികളെക്കുറിച്ചാണ് ഈ ലഖനത്തിൽ പരാമർശിക്കുന്നത്.

എന്താണ് പെൻഷൻ പ്ലാൻ?
ഉറപ്പായ വരുമാന പദ്ധതിക്ക് സമാനമായ ചട്ടകൂട് പെൻഷൻ പ്ലാനിനുമുണ്ട്. കാരണം വിരമിച്ചതിന് ശേഷവും എല്ലാ മാസവും കൃത്യമായി പേഔട്ട് നടത്താൻ ഒരു മൂലധനം സൃഷ്ടിക്കേണ്ടതുണ്ട്. ഇത്തരം പ്ലാനുകൾ ഉറപ്പായ വരുമാനം നൽകുകയും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഒരു പെൻഷൻ പ്ലാനിൽ കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസം 10,000 രൂപ വരെ പെൻഷനായി നേടാൻ സാധിക്കും. അതിനായി സഹായിക്കുന്ന പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം.
നാഷ്ണൽ പെൻഷൻ സിസ്റ്റം: ആളുകൾക്ക് അവരുടെ വിരമിക്കൽ കാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ വരുമാനമുള്ള സമയത്ത് പണമടയ്ക്കാൻ അനുവദിക്കുന്ന ഒരു സന്നദ്ധ സേവിംഗ്സ് പ്രോഗ്രാമാണ് നഷ്ണൽ പെൻഷൻ സിസ്റ്റം അഥവ എൻപിഎസ്. രമിച്ച ഓരോ ഇന്ത്യക്കാരനും മതിയായ വിരമിക്കൽ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൻപിഎസ് സഹായിക്കുന്നു. നിങ്ങളുടെ വരുമാനവും അവശേഷിക്കുന്ന സേവനവും കണക്കാക്കി എൻപിഎസിൽ നിക്ഷേപിച്ചാൽ ഉറപ്പായും പ്രതിമാസം 10,000 രൂപ പെൻഷൻ ഇനത്തിൽ നേടാം. ഇതിനായി ഏതെങ്കിലും സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടുക.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം: സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിലേത്. ഇത്തരത്തിൽ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം.നിക്ഷേപ തുകയ്ക്ക് 7.4 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെ പ്രതിമാസം 10,000 രൂപ ലഭിക്കുന്നത് നിക്ഷേപ തുകയെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: 60നും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് വിരമിക്കലിന് ശേഷം സർക്കാർ പിന്തുണയുള്ള വരുമാന മാർഗമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. വരിക്കാരായ വ്യക്തികൾക്ക് ന്യായമായ നല്ല ഫലങ്ങൾ ലഭിക്കും. സംസ്ഥാനം പദ്ധതിയെ പിന്തുണയ്ക്കുന്നു, അതിനാൽ പണം നഷ്ടപ്പെടുന്ന ഓപ്ഷൻ പ്രായോഗികമായി നിലവിലില്ല. സ്കീമിന് 8.20. ശതമാനമാണ് പലിശ നിരക്ക്, അതും അഞ്ച് വർഷത്തെ കാലാവധിയോടെ.
എംപ്ലോയി പ്രൊവിഡന്റ് ഫണ്ട്: ശമ്പളക്കാരായ ഏതൊരാൾക്കും പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് അഥവ ഇപിഎഫ്. റിട്ടയർമെന്റിന് ശേഷം സ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്ന സർക്കാർ പിന്തുണയുള്ള പദ്ധതിയാണിത്. ഇപിഎഫിലെ സ്ഥിരമായ നിക്ഷേപം നിങ്ങൾക്ക് പ്രതിമാസം 10,000 രൂപ പെൻഷനിൽ സഹായിക്കുന്നതിന് ഗണ്യമായ കോർപ്പസ് കൊണ്ടുവരും. വിരമിച്ചതിന് ശേഷമുള്ള നിഷ്ക്രിയ വരുമാനത്തിൻ്റെ നല്ലൊരു രൂപമാണിത്. എന്നിരുന്നാലും, ഈ സ്കീം ഓരോ നിക്ഷേപകർക്കും നികുതി ഇളവും ഉറപ്പുള്ള വരുമാനവും നൽകുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications